കോണ്‍ഗ്രസില്‍ ബിജെപി ബാധ; ഹൈക്കമാന്റ് മുതല്‍ പഞ്ചായത്ത് വരെ, പരിഹസിച്ച് എംബി രാജേഷ്
കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ദൂരം വളരെ കുറയുകയാണ് എന്ന് മന്ത്രി എംബി രാജേഷ്. പതിവായി മോദിയെ സ്തുതിക്കുന്ന ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഇരിക്കുമ്പോള്‍ മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങള്‍ ബിജെപിക്കൊപ്പം പോയതില്‍ എന്തത്ഭുതം എന്നും രാജേഷ് ചോദിക്കുന്നു.
ബിജെപി സല്‍ക്കാരങ്ങളില്‍ പതിവായി പങ്കെടുക്കുന്ന ശശി തരൂരിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും മോദിയെ സ്തുതിച്ച് രംഗത്തുവന്നിരിക്കുകയാണ്. ബിജെപി ബാധ കോണ്‍ഗ്രസില്‍ പകര്‍ച്ച വ്യാധിയായി പടരുകയാണ്. അത് ഹൈക്കമാന്റ് മുതല്‍ പഞ്ചായത്ത് വരെ പടരുകയാണെന്നും എംബി രാജേഷ് പരിഹസിക്കുന്നു.

എംബി രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: ''അവരുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നതാണ് ദിനേന കാണുന്നത്. ഒരു വെള്ളക്കടലാസില്‍ എഴുതിയ രണ്ടേ രണ്ട് വരിയിലാണ് മറ്റത്തൂരിലെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ഒന്നടങ്കം സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയെ പുല്കിയത്. ഒന്നോ രണ്ടോ പേരല്ലെന്ന് ഓര്‍ക്കണം. ആഴ്ചകള്‍ക്ക് മുമ്പ് കൈപ്പത്തിയില്‍ ജയിച്ചവര്‍ ഒന്നടങ്കമാണ് ബിജെപി ആയത്. എങ്ങനെയാണ് ഇത്ര എളുപ്പം കോണ്‍ഗ്രസിനാകെ ബിജെപി ആകാന്‍ കഴിയുന്നത്?
ശശി തരൂരിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന സമീപനം നോക്കിയാല്‍ മതി ഉത്തരം കിട്ടാന്‍. ദിവസം മൂന്നുനേരമെന്നോണം മോദിയെ സ്തുതിക്കുന്ന തരൂര്‍ കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു! ബിജെപി സല്‍ക്കാരങ്ങളില്‍ പതിവ് അതിഥിയായ തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഇരുത്താന്‍ മാത്രം വിശ്വാസവും വിശാല മനസ്സും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ട്. തരൂരിനെ പോലൊരാള്‍ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നത സമിതിയില്‍ ഇപ്പോഴും ഇരിക്കാമെങ്കില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ബിജെപിയില്‍ പോയതില്‍ എന്തത്ഭുതം?
ഇന്നിപ്പോള്‍ തരൂരിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങും മോദിയെ സ്തുതിച്ച് രംഗത്ത് വന്നിരിക്കുന്നു. അതായത് ബിജെപി ബാധ കോണ്‍ഗ്രസില്‍ ഒരു പകര്‍ച്ചവ്യാധിയായി പടരുകയാണ്; ഹൈക്കമാന്‍ഡ് മുതല്‍ പഞ്ചായത്ത് വരെ.
എങ്ങനെ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകാതിരിക്കും? ബിജെപി രീതികള്‍ തന്നെ കോണ്‍ഗ്രസും പകര്‍ത്തുകയല്ലേ? ബാംഗ്ലൂരിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും ഇരുട്ടിന്റെ മറവില്‍ ദളിതരും മുസ്ലിങ്ങളും അടക്കം 3000 പേരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചു നിരത്തി അവരെ കൊടും ശൈത്യത്തില്‍ തെരുവിലേക്ക് ഇറക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. യോഗിയും സിദ്ധരാമയ്യയും ഒന്നാവുകയാണ്. രണ്ടു കൂട്ടരുടെയും ഇരകള്‍ ഒന്നാണ്. ചരിത്രത്തില്‍ ആദ്യത്തെ ബുള്‍ഡോസര്‍ പ്രയോഗം കോണ്‍ഗ്രസാണ് കാണിച്ചുകൊടുത്തത്.
അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിന്റെ തണലില്‍ സഞ്ജയ് ഗാന്ധിയാണ് ഒരൊറ്റ രാത്രി കൊണ്ട് ഡല്‍ഹി തുര്‍ക്കുമാന്‍ ഗേറ്റില്‍ ചേരികള്‍ ഇടിച്ചുനിരത്തി ആയിരങ്ങളെ തെരുവാധാരമാക്കിയ ക്രൂരത നടപ്പാക്കിയത്. കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ പിന്നീട് ബിജെപിയുടേതായി. ഇപ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ ബുള്‍ഡോസര്‍ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കില്ല എന്ന് തെളിയിച്ചിരിക്കുന്നു.
പക്ഷേ കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ ജമാഅത്തെ ഇസ്ലാമിയേയും ലീഗിനെയും അസ്വസ്ഥരാക്കുന്നേയില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതാണ് അവരുടെ മൗനം/ ന്യായീകരണം കാണിക്കുന്നത്. ഇടതുപക്ഷമെങ്ങാനും
ആയിരുന്നെങ്കിലോ? എന്തൊരു കാപട്യമാണിവര്‍ക്ക്? മറ്റത്തൂരിലെ കോണ്‍ഗ്രസ് ബിജെപി ആയതിലും ഇവര്‍ക്ക് പരാതിയില്ല. കുമരകത്ത് ഭൂരിപക്ഷമുള്ള എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാങ്ങി പ്രസിഡണ്ട് സ്ഥാനം നേടിയതിലും ഇവര്‍ക്ക് പരാതിയില്ല. ഇവരുടെ വിരോധം ബിജെപിയോടല്ല, എല്‍ഡിഎഫിനോടാണ്. കമ്മ്യൂണിസ്റ്റുകാരോടാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും എതിരെ അവര്‍ക്ക് ബിജെപി വിശ്വസ്ത കൂട്ടാളികളാണ്. ഇടതുപക്ഷത്തിനെതിരായ സകല വര്‍ഗീയ- വലതുപക്ഷ ശക്തികളുടെയും എല്ലാം മറന്നുള്ള ഐക്യമാണ് പണിപ്പുരയില്‍ ഒരുങ്ങുന്നത്.''
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ











Click it and Unblock the Notifications