മുജാഹിദ് വേദിയില്‍ ബിജെപി-ലീഗ് നേതാക്കളുടെ വാക്പയറ്റ്, ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് കെപിഎ മജീദ്, ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലന്ന വാദം ശരിയല്ലെന്ന് ശ്രീധരന്‍ പിള്ള

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങര കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയില്‍ ബി.ജെ.പി ലീഗ് നേതാക്കളുടെ വാക്പയറ്റ്, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞപ്പോള്‍

ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലന്ന വാദം ശരിയല്ലെന്ന് വാദിച്ച് ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു. സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

kpamajeed

മുജാഹിദ് സംസ്ഥാന സമ്മേളന വേദിയില്‍ കെ.പി.എ മജീദ് പ്രസംഗിക്കുന്നു.

രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളുമായ ജനവിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായ അതിക്രമങ്ങള്‍ അരങ്ങേറുകയാണെന്ന് മജീദ് ചൂണ്ടിക്കാട്ടി. സംഘടിത അക്രമങ്ങളാണ് രാജ്യ വ്യാപകമായി അരങ്ങേറുന്നത്. ഇതിനെ ചെറുതായി കാണാന്‍ കഴിയില്ല. മാധ്യമ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ ബോധപൂര്‍വ്വമാണെന്ന് അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയും സഹവര്‍ത്തിത്തവും ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണകൂടങ്ങള്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളീയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഐതിഹാസിക സമ്മേളനം ന്യൂനപക്ഷ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

sreedaranpilla

മുജാഹിദ് സംസ്ഥാന സമ്മേളന വേദിയില്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രസംഗിക്കുന്നു.

എന്നാല്‍ ഇന്ത്യയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ സുരക്ഷിതരല്ലന്ന വാദം തെറ്റിദ്ധാരണാജനകമാണെന്നാണു ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ ആശംസ അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നിലനില്‍ക്കുന്നത് ശക്തമായ ഭരണഘടനക്ക് കീഴിലാണ്. ആരു ഭരിക്കുന്നു എന്നതല്ല. ഭരണഘടനക്ക് വിധേയമായി മാത്രമേ ഏത് ജനാധിപത്യ സര്‍ക്കാറുകള്‍ക്കും മുന്നോട്ടുപോവാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്തുകാട്ടി ഇതിനെതിരെയുള്ള വാദം നിരത്തുന്നത് ദുഷ്ടലാക്കോടു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മുജാഹിദുകളെയും സലഫികളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുള്‍പ്പെടെ നിരവധി സംഭാവനകള്‍ നല്‍കിയ നവോത്ഥാന നായകന്മാര്‍ നേതൃത്വം നല്‍കിയ കേരളത്തിലെ സലഫി പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി.

ഫാന്‍സിനെ കണ്ടം വഴി ഓടിച്ച് മമ്മൂട്ടി, തനിക്കായി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP-league debate in Mujahid conventiopn

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്