മനുഷ്യശരീരം കത്തിക്കരിഞ്ഞ നിലയില്‍!!!കാണതായവരെ കേന്ദ്രീകരിച്ച് അന്വേഷണം!!!

  • Posted By:
Subscribe to Oneindia Malayalam

പത്തനാപുരം: പത്തനാപുരത്ത് സ്വകാര്യ ഗോഡൗണില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ജനത ജംഗ്ഷനു സമീപത്തെ സ്വകാര്യ ഗോഡൗണിലിനെ അഞ്ചാമത്തെ നിലയില്‍ നിന്നുമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്ത് കത്തികരിഞ്ഞ നിലയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗോഡൗണ്‍ ജോലിക്കാരാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാണുന്നത്.

crime

ഇവര്‍  പത്തനാപുരം പൊലീസിനെവിവരമറിയിക്കുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തി. എന്നാല്‍ മൃതശരീരം മനുഷ്യന്റെതാണോയെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലായിരുന്നു. തലയോട്ടി ഒഴികെയുള്ള ചെറിയ എല്ലിന്‍ കഷ്ണങ്ങളുമാണ് ലഭിച്ചത്. തുടര്‍ന്ന് ബയോ വിദഗ്ധനും തുടര്‍ന്നുള്ള ഫോറന്‍സിക് പരിശോധനയിലാണ് മൃതശരീരം മനുഷ്യന്റേതാണെന്നു കണ്ടെത്തിയത്.കൂതല്‍ പരിശോധനക്കു ശേഷം മാത്രമേ മൃതശരീരം സ്ത്രിയോ, പുരുഷനൊ. പ്രായം, എന്നതിനെപറ്റിയുള്ള വ്യക്തത ലഭിക്കുകയുള്ളു.

മൃതദേഹം ഇവിടെ വച്ചു കത്തിച്ചതിനു ശേഷം വേറെ എവിടെയെങ്കിലും മറ്റിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് അടുത്തുള്ള സെമിത്തേരിയില്‍ പൊലിസ് പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

English summary
Body burnt alive in Pathanapuram
Please Wait while comments are loading...