കാമുകിയെ കണ്ട് നിയന്ത്രണം വിട്ട് യുവാവ്; നടുറോഡില്‍ സംഭവിച്ചത്... പിന്നെ എല്ലാം നാട്ടുകാര്‍ ഏറ്റു

  • Posted By: Desk
Subscribe to Oneindia Malayalam

പത്തനംതിട്ട: ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിക്കലും പിന്നീട് കാണാന്‍ സാഹസികമായി യാത്ര ചെയ്യലും ഒടുവില്‍ കണ്ടുമുട്ടലും... ഇപ്പോള്‍ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകളാണിത്. ഒന്നുകില്‍ കാമുകന്‍ കാമുകിയെ തേടിയെത്തും. അല്ലെങ്കില്‍ നേരില്‍ കണ്ടിട്ടില്ലാത്ത കാമുകനെ തേടി കാമുകി വീടുവിട്ടിറങ്ങും. പത്തനംതിട്ടയില്‍ സംഭവിച്ചതും മറിച്ചായിരുന്നില്ല.

മമ്മൂട്ടി കഥാപാത്രത്തെ ഓര്‍മിപ്പിച്ച കള്ളന്‍; മന്ത്രിയെയും ആളൂരിനെയും വിറപ്പിച്ചു, വിലസിയത് 10 മാസം

ഇവിടെ കാമുകന്‍ കാമുകിയെ തേടി വന്നതായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തേടിയാണ് ആലപ്പുഴക്കാരനായ യുവാവ് എത്തിയത്. കിലോമീറ്ററുകളോളം ബൈക്കില്‍ എത്തിയ ഇയാള്‍ക്ക് പറ്റിയ അബദ്ധം സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി

പ്ലസ് വണ്‍ വിദ്യാര്‍ഥിനി

നെല്ലിക്കാല ജങ്ഷന് സമീപം വച്ചാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഫേസ്ബുക്ക് സുഹൃത്തായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാന്‍ എത്തിയതായിരുന്നു ആലപ്പുഴക്കാരനായ യുവാവ്.

കിലോമീറ്ററുകളോളം ബൈക്കില്‍

കിലോമീറ്ററുകളോളം ബൈക്കില്‍

ആലപ്പുഴ അരൂര്‍ സ്വദേശിയായ ഇയാള്‍ കിലോമീറ്ററുകളോളം ബൈക്കില്‍ സഞ്ചരിച്ചാണ് നെല്ലിക്കാലയിലെത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ ജങ്ഷനിലെത്തിയ ഇയാള്‍ അവിടെ വച്ച് തന്നെ വിദ്യാര്‍ഥിനിയെ കണ്ടു.

യുവാവിന് നിയന്ത്രണം വിട്ടു

യുവാവിന് നിയന്ത്രണം വിട്ടു

പെണ്‍കുട്ടിയെ കണ്ട യുവാവിന് നിയന്ത്രണം വിട്ടു. ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. സ്‌കൂള്‍ വിട്ടുവരികയായിരുന്നു വിദ്യാര്‍ഥിനി.

ദുരൂഹത തോന്നിയ നാട്ടുകാര്‍

ദുരൂഹത തോന്നിയ നാട്ടുകാര്‍

യുവാവിന്റെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയ നാട്ടുകാരില്‍ ചിലര്‍ സംഭവം ചോദിച്ചു. ഇയാള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല. ജങ്ഷനില്‍ ആളുകള്‍ കൂടി. ഇതോടെ യുവാവിനോടുള്ള ചോദ്യവും കൂടിവന്നു.

പോലീസ് എത്തി രക്ഷപ്പെടുത്തി

പോലീസ് എത്തി രക്ഷപ്പെടുത്തി

പലരും യുവാവിനെ കൈവെച്ചു. ചിലര്‍ നന്നായി പെരുമാറി. ചോദ്യങ്ങള്‍ക്കൊന്നും യുവാവിന് മറുപടിയുണ്ടായിരുന്നില്ല. ഒടുവില്‍ പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

പരാതി നല്‍കിയിട്ടില്ല

പരാതി നല്‍കിയിട്ടില്ല

എന്നാല്‍ കേസ് എടുത്തിട്ടില്ല. കാരണം യുവാവ് പരാതി നല്‍കിയിട്ടില്ല. കിട്ടിയ അടിയും വാങ്ങി യുവാവ് നാട്ടിലേക്ക് പോകുകയായിരുന്നു. ഫേസ്ബുക്ക് സുഹൃദം പലയിടത്തും ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ് എത്തുന്നതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.

മൊബൈല്‍ ഒപ്പിച്ച പൊല്ലാപ്പ്

മൊബൈല്‍ ഒപ്പിച്ച പൊല്ലാപ്പ്

മുമ്പ് കണ്ണൂരില്‍ മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ബന്ധത്തിലുള്ള പുരുഷനെ കാണാന്‍ പെണ്‍കുട്ടി എത്തിയത് വന്‍ വാര്‍ത്തയായിരുന്നു. പെണ്‍കുട്ടി ട്രെയിനില്‍ കണ്ണൂരിലെത്തി അലഞ്ഞുനടക്കവെ ഓട്ടോ തൊഴിലാളികള്‍ക്ക് സംശയം തോന്നി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

എത്തിയത് വൃദ്ധന്‍

എത്തിയത് വൃദ്ധന്‍

പോലീസ് പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് വിളിച്ചു പുരുഷനെ സ്റ്റേഷനിലേക്ക് വരുത്തി. അപ്പോഴാണ് സംഭവം വ്യക്തമായത്. പെണ്‍കുട്ടിയെ മൊബൈല്‍ വഴി കൊതിപ്പിച്ചിരുന്ന പുരുഷ ശബ്ദം ഒരു വൃദ്ധന്റേതായിരുന്നു. തുടര്‍ന്ന് നിരാശയോടെയാണ് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചത്.

കോഴിക്കോട്ടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി

കോഴിക്കോട്ടെ പെണ്‍കുട്ടി വീടുവിട്ടിറങ്ങി

അതേസമയം, തിങ്കളാഴ്ചയും സമാനമായ സംഭവം കണ്ണൂരില്‍ അരങ്ങേറി. സോഷ്യല്‍ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ട പെണ്‍കുട്ടി കോഴിക്കോട്ടെ വീടുവിട്ടിറങ്ങി കണ്ണൂരിലെത്തി. യുവാവ് തന്നെ രക്ഷിക്കുമെന്നു കരുതിയാണ് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയത്.

കാമുകനുമില്ല, വീട്ടുകാരുമില്ല

കാമുകനുമില്ല, വീട്ടുകാരുമില്ല

കണ്ണൂര്‍ നഗരത്തിലെത്തിയപ്പോഴാണ് താന്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി ഇവിടെയില്ല ഗള്‍ഫിലാണെന്ന് മനസിലായത്. അതോടെ ബെംഗളൂരുവിലേക്ക് പോകാന്‍ നിന്ന പെണ്‍കുട്ടിയെ ഒരു യുവതിയുടെ അവരോചിത ഇടപെടലാണ് സ്റ്റേഷനിലെത്തിച്ചതും വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ ഏല്‍പ്പിക്കാനും കാരണമായത്.

English summary
Boy Friend came to see Facebook lover

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്