കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് വിവിധയിടങ്ങളിൽ വൈ–ഫൈ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ബിഎസ്എൻഎൽ ജില്ലയിലെ ജനസാന്ദ്രതയുള്ള വിവിധ കേന്ദ്രങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ട് സംവിധാനം ആരംഭിച്ചു. 4–ജി യേക്കാൾ ഉയർന്ന വേഗതയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും. മൊബൈലിൽ ഇന്റർനെറ്റ് ഡേറ്റയുള്ളവർക്കും ലാൻഡ് ലൈൻ ബ്രോഡ് ബാൻഡ് ഉപയോഗിക്കുന്നവർക്കും ഇവിടങ്ങളിൽ നിന്നു വൈ–ഫൈ ലഭിക്കും. ബിഎസ്എൻഎൽ വൈ-ഫൈ, ബിഎസ്എൻഎൽ 4-ജി പ്ലസ്, ബിഎസ്എൻഎൽ ബ്രോഡ്-ഫൈ എന്നീ മൂന്നു നെറ്റ് വർക്കുകളിലൂടെയാണു വൈഫൈ ലഭ്യമാകുക. പാലക്കാട് നഗരത്തിൽ ഒലവക്കോട് റെയിൽവേ ജം ക്ഷൻ, പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ടൗൺ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വൈഫൈ ലഭിക്കും. വൈഫൈ ലഭ്യമാകുന്ന സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ ഉൾപ്പെടെ ഏതു കമ്പനിയുടെ മൊബൈൽ കണക്ഷൻ ഉള്ളവർക്കും പോസ്റ്റ്-പെയ്ഡ്/പ്രീ-പെയ്ഡ് പ്ലാനിലൂടെ വൈഫൈ നേടാം. മൊബൈലിൽ വൈഫൈ സിഗ്നൽ ലഭിച്ചാൽ സ്ക്രീനിൽ തെളിയുന്ന പേജിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തുക. തുടർന്നു ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് നെറ്റ്‌വർക്കിൽ പ്രവേശിക്കാം. ഓൺലൈൻ വഴി പണമടച്ചോ വൈ-ഫൈ കൂപ്പൺ മുഖേനയോ ഈ സേവനം ലഭ്യമാക്കാം.

bsnl

ആദ്യത്തെ 100 എംബി ഡാറ്റ 4 ജി പ്ലസ് ബിഎസ്എൻഎൽ പോസ്റ്റ് പെയ്ഡ്/പ്രീ പെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് വേണ്ടിയാണിത്. മൊബൈലിൽ വൈഫൈ സിഗ്നൽ ലഭിച്ചാൽ സ്ക്രീനിൽ തെളിയുന്ന പേജിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി വൈ–ഫൈ ഉപയോഗിക്കാം. ബ്രോഡ്-ഫൈ വീട്ടിൽ ബ്രോഡ് ബാൻഡ് കണക്ഷൻ ഉള്ളവർക്കാണ്. വൈഫൈ സിഗ്നൽ ലഭിച്ചാൽ ബ്രോഡ് ബാൻഡ് യൂസർ നെയിമും പാസ്‍വേർഡും ഉപയോഗിച്ചാണ് വൈ–ഫൈ ലഭിക്കുക. ഇവിടെ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ഉപയോഗത്തിന്റെ തുക ബ്രോഡ് ബാൻഡ് ബില്ല് വഴിയാണ് എത്തുക

English summary
BSNL with Wi-fi facilities in various places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X