കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും ഞെട്ടല്ലേ കെഎസ്ആര്‍ടിസി യാത്രാ നിരക്ക് കുറച്ചു

  • By Athul
Google Oneindia Malayalam News

തിരിവനന്തപുരം: എണ്ണവിലയില്‍ വന്ന കുറവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി യാത്രാ നിരക്ക് കുറച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്നും ആറായാണ് കുറച്ചിരിക്കുന്നത്. നിരക്കിലെ ഇളവ് ഓര്‍ഡിനറി ബസ്സുകള്‍ക്ക് മാത്രമാണുള്ളത്. എന്നാല്‍ പുതിയ നിരക്ക് സുപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ബാധകമല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഡീസല്‍ വില കുത്തനെ കുറഞ്ഞിട്ടും യാത്രാ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമായിരുന്നു. അതിനിടെയാണ് ഇപ്പോള്‍ നിരക്ക് കുറച്ചുകൊണ്ട് ഉത്തരവ് വന്നിരിക്കുന്നത്.

എന്തുകൊണ്ട് നിരക്ക് കുറച്ചു

എന്തുകൊണ്ട് നിരക്ക് കുറച്ചു

കേരളത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ച സമയത്തെക്കാള്‍ ഡീസല്‍ വില ലിറ്ററിന് 14 രൂപ കുറഞ്ഞിട്ടുണ്ട്. അതാണ് യാത്രാ നിരക്ക് പേരിനെങ്കിലും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതിന് കാരണം.

 നിരക്ക് വര്‍ദ്ധന 2014ല്‍

നിരക്ക് വര്‍ദ്ധന 2014ല്‍

2014 മെയ് 20നാണ് അവസാനമായി കേരളത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചത്. അന്ന് ഡീസല്‍ ലിറ്ററിന് 60.88 രൂപയായിരുന്നതിനാല്‍ മിനിമം ചാര്‍ജ് ആറില്‍ നിന്നും ഏഴാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

നിരക്ക് ഇളവ് കെഎസ്ആര്‍ടിസിയില്‍ മാത്രമോ

നിരക്ക് ഇളവ് കെഎസ്ആര്‍ടിസിയില്‍ മാത്രമോ

കെഎസ്ആര്‍ടിസിയില്‍ നിരക്ക് കുറച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുകളിലും നിരക്ക് കുറയ്ക്കമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഗതാഗതമന്ത്രി ബസ് ഉടമകളുമായി ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.

ഓര്‍ഡിനറിയില്‍ മാത്രം

ഓര്‍ഡിനറിയില്‍ മാത്രം

പുതിയ നിരക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ ബാധകമല്ല. അതുകൊണ്ടു തന്നെ നിരക്കിലെ ഇളവ് എത്രമാത്രം യാത്രക്കാരിലേക്ക് എത്തുമെന്ന അശങ്കയും നിലനില്‍ക്കുന്നുണ്ട്.

 പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍

പെട്ടെന്നുള്ള തീരുമാനത്തിന് പിന്നില്‍

ക്രൂഡ് ഓയില്‍ വില കുറഞ്ഞ നിരക്കിലെത്തിയിട്ട് മാസങ്ങള്‍ ആയിട്ടും യാത്രാ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ നടത്തിയ പരിഷ്‌കരണം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

English summary
The Cabinet has decided to reduce ticket charge in KSRTC buses. The minimum charge has been reduced to Rs 6 from Rs 7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X