• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാദ പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ; ഗവര്‍ണറോട് ആവശ്യപ്പെടും

തിരുവനന്തപുരം: വിവാദമായ പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. റിപ്പീല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കും. കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം. എല്‍ഡിഎഫിലെ കക്ഷികളും സിപിഎം നേതാക്കളും വരെ ഓര്‍ഡിനന്‍സിനെതിരെ രംഗത്തുവന്നിന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം നിയമഭേദഗതിയോ പുതിയ നിയമ നിര്‍മാണമോ നടത്താം എന്നാണ് സിപിഎം തീരുമാനം.

ഭേദഗതി ഇപ്പോള്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭേദഗതി പ്രകാരം സംസ്ഥാനത്ത് കേസെടുക്കില്ലെന്നും പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കോടതിയെ സര്‍ക്കാര്‍ ബോധിപ്പിച്ചു. ശേഷമാണ് മന്ത്രിസഭയുടെ തീരുമാനം. ഇനി ഗവര്‍ണറുടെ കോര്‍ട്ടിലാണ് പന്ത്. അദ്ദേഹം അനുമതി നല്‍കുന്നതോടെ ഓര്‍ഡിനന്‍സ് ഇല്ലാതാകും.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെകെ രവീന്ദ്രനാഥ് ആണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി പാലി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് പുതിയ ഭേദഗതി എന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ച കാര്യവും തുടര്‍ നടപടികളും വരുംദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

സൗദി അറേബ്യയെ ഞെട്ടിച്ച് ഹൂത്തി മിസൈല്‍ ആക്രമണം; ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍...

പോലീസ് ആക്ടിലെ ഭേദഗതി ദേശീയ തലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് പുനഃപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം മുതല്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും നിരീക്ഷകരും വിമര്‍ശിച്ചു. മാത്രമല്ല, എല്‍ഡിഎഫിലെ കക്ഷികള്‍ തന്നെ ഭേദഗതിക്കെതിരെ രംഗത്തുവന്നു. സിപിഎം കേന്ദ്ര നേതൃത്വവും സിപിഐയും എതിര്‍പ്പ് അറിയിച്ചതോടെയാണ് പിണറായി സര്‍ക്കാര്‍ പുനഃപരിശോധിക്കാന്‍ തയ്യാറായത്. വിമര്‍ശനം ഉയരുന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് പോരായ്മയാണ് എന്നാണ് എംഎ ബേബിയുടെ പ്രതികരണം.

cmsvideo
  social media against police act amendment 118 A

  തന്റെ ഗുരുതര രോഗം വെളിപ്പെടുത്തി റാണ ദഗുബാട്ടി; 30 ശതമാനം മരണ സാധ്യത, കുതിപ്പിനിടെ പോസ്

  English summary
  Cabinet Decided Controversial Police Act Amendment to withdrawn
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X