കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കിപോക്‌സിന് മരുന്നില്ലേ? ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്താകെ ഭീതി പരത്തിയിരുന്ന മങ്കിപോക്‌സ് അഥവാ കുരങ്ങുപനി കേരളത്തിലും എത്തിയിരിക്കുകയാണ്. കുറച്ച് ആശങ്കയുടെ സമയം കൂടിയാണ് നമുക്കിത്. യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ആള്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. എന്നാല്‍ ലോകം മുഴുവന്‍ ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നത് മങ്കിപോക്‌സിനെ കുറിച്ചുള്ള വിവരങ്ങളാണ്.

മങ്കിപോക്‌സ്: കര്‍ശന പരിശോധന, നിരീക്ഷണം; കേന്ദ്രത്തിന്റെ പുതിയ ജാഗ്രതാ നിര്‍ദേശം ഇങ്ങനെ..മങ്കിപോക്‌സ്: കര്‍ശന പരിശോധന, നിരീക്ഷണം; കേന്ദ്രത്തിന്റെ പുതിയ ജാഗ്രതാ നിര്‍ദേശം ഇങ്ങനെ..

ഈ രോഗം വന്നാല്‍ എങ്ങനെ അറിയും, അതിലുപരി ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അതില്‍ നിന്ന് തന്നെ എത്രത്തോളം ആശങ്കപ്പെടുത്തുന്നതാണ് മങ്കിപോക്‌സ് എന്ന് മനസ്സിലാക്കാം. മങ്കിപോക്‌സിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഇവയാണ്....

എന്താണ് മങ്കിപോക്‌സ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പടരുന്ന രോഗമാണ് മങ്കിപോക്‌സ്. വസൂരിയുമായോ ചിക്കന്‍പോക്‌സുമായോ സാമ്യമുള്ള രോഗമാണിത്. 1958ല്‍ കുരങ്ങന്മാരിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ടാണ് ഈ രോഗത്തിന് കുരങ്ങുപനി എന്ന പേര് വന്നത്. 1970ല്‍ ഒന്‍പത് വയസ്സുള്ള ആണ്‍കുട്ടിയിലാണ് ആദ്യമായി മനുഷ്യരില്‍ ഈ രോഗം സ്ഥിരീകരിച്ചത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകത്താകെ ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളാണ് മങ്കിപോക്‌സിനും സാധാരണമായി കണ്ടുവരുന്നത്. മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.

മങ്കിപോക്‌സിന് ചികിത്സയുണ്ടോ?

എല്ലാവര്‍ക്കും അറിയേണ്ടത് മങ്കിപോക്‌സ് ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമോയെന്നാണ്. തീര്‍ച്ചയായും ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. പക്ഷേ മങ്കിപോക്‌സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മുലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്തനിനും മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതേസമയം മങ്കിപോക്‌സിന് വാക്‌സിനേഷന്‍ നിലവില്‍ ലഭ്യമാണ്.

ഏതൊക്കെ വാക്‌സിനുകള്‍

ജിന്നിയോസ് വാക്‌സിനുകള്‍ മങ്കിപോക്‌സിന് വളരെ എഫക്്ടീവായ വാക്‌സീനാണ്. ഇത് വസൂരിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നതാണ്. നേരത്തെ ഇത് ചികിത്സാ വാക്‌സിനുകളുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു. മങ്കിപോക്‌സ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ഈ വാക്‌സിന്‍ ഉപയോഗിക്കാം. ജൂണ്‍ 23 ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ ജിന്നിയോസ് വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. രണ്ട് ഡോസ് വാക്‌സിനാണ് നാമനിര്‍ദേശം ചെയ്തത്. മെയ് മുതല്‍ 28 പേരെ ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് ബാധിച്ചിരുന്നു.

എങ്ങനെ പ്രതിരോധിക്കാം

അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് മുമ്പ് നന്നായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് മങ്കിപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നവരും നിര്‍ബന്ധമായും അണുബാധ നിയന്ത്രണ മുന്‍കരുതലെടുക്കണം.

രോഗലക്ഷ്ണങ്ങള്‍ എന്തൊക്കെ

മങ്കിപോക്‌സിന്റെ രോഗലക്ഷ്ണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശരീരത്തില്‍ കണ്ടുതുടങ്ങും. കടുത്ത പനി തന്നെയാവും ആദ്യ ലക്ഷണം. പിന്നീട് പേശികള്‍ക്ക് വേദനയുണ്ടാവും. തളര്‍ച്ചയും തോന്നി തുടങ്ങാം. രോഗം ശക്തമാകുന്നതോടെ ഇടുപ്പിലെല്ലാം വേദനം തുടങ്ങും. അഞ്ച് ദിവസം കഴിഞ്ഞാല്‍ ശരീരത്തിന്റെ മുകളില്‍ പാടുകള്‍ വരാന്‍ തുടങ്ങും. രോഗികള്‍ക്ക് അസ്വസ്ഥതയ്ക്കും ഇത് വഴിയൊരുക്കും. നടുവേദന, വിറയല്‍, തലവേദന, പേശിവേദന, ശരീരം തടിച്ച് പൊങ്ങുന്നത് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചെറിയ മുറിവുകള്‍ ആദ്യമുണ്ടാവും. പിന്നീട് ഇത് ശരീരത്തിന്റെ മററ് ഭാഗങ്ങളിലേക്ക് പടരും. 21 ദിവസത്തിനുള്ളില്‍ രോഗം കുറയാനാണ് ഭൂരിഭാഗം കേസുകളിലെ സാധ്യത.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

English summary
can monkeypox be cured, here is the answer you seek, experts says dont panic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X