കരിമ്പിനു വെല്ലുവിളി കീടബാധ; മറയൂരിലെ കരിമ്പിന്‍ പാടങ്ങള്‍ നശിക്കുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

മറയൂര്‍: മറയൂരിലെ പ്രധാന കൃഷിയാണ് കരിമ്പ് . മറയൂരിലേക്കുള്ള യാത്രകളില്‍ റോഡിന്റെ ഇരുയവശങ്ങളിലും കണ്ണിനു കുളിര്‍മയേകി നില്‍ക്കുന്ന കരിമ്പിന്‍ പാടങ്ങളുടെ ദൃശ്യ സൗന്ദര്യം ഒന്നു വേറെത്തന്നെയാണ്.മറയൂരിന്റെ കാലവസ്ഥക്കനുസരിച്ച് ഇവിടെ കരിമ്പു കൃഷി നടത്തുന്നവര്‍ ധാരളമാണ്. എന്നാല്‍ നിലവലില്‍ മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പേടി സ്വപ്നമായ വ്യുളി എഫിഡ് രോഗം വീണ്ടും തോട്ടങ്ങളില്‍ കണ്ടു തുടങ്ങിയിരിക്കുകയാണ് ഇതോടെ നിരവധി കര്‍ഷകരാണ് ആശങ്കയുടെ നടുവിലായത്്. 

sugar cane

കരിമ്പിനെ ബാധിക്കുന്ന ഏറ്റവും മാരകമായ കീടമാണ് വെള്ളമുഞ്ഞ എന്നപേരില്‍ ആറിയപ്പെടുന്ന വ്യൂളി എഫിഡ് എന്ന കീടബാധ. ഒരേക്കര്‍ വരുന്ന തോട്ടത്തില്‍ ഏതെങ്കിലും ഒരു ഭാഗത്ത് കീടങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ ആയിരം ഇരട്ടിയായി മറ്റിടങ്ങളിലേക്ക് വ്യാപിക്കുതാണ് ഈ രോഗബാധയുടെ പ്രത്യേകത.സാധരണ മരുന്നടിച്ച് കീടങ്ങളെ നശിപ്പിക്കാനുള്ള സമയം കര്‍ഷകനു ലഭിക്കാതെ വരുന്നതാണ് വ്യൂളി എഫിഡ് രോഗബാധയെ കര്‍ഷകര്‍ ഭയക്കുന്നത്.മറയൂരിലെ കോച്ചാരം ഭാഗത്തുള്ള ചിലതോട്ടങ്ങളിലാണ് നിലവില്‍ കീടബാധ കണ്ടെത്തിയിരിക്കുന്നത്.

മറയൂര്‍- കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലായി 700 ഹെക്ടര്‍ പ്രദേശത്താണ് കരിമ്പ് കൃഷി നടുന്നു വരുന്നത്. കരിമ്പ് കൃഷിയാണ് ഈ മേഖലയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗം. 2005-2006 കാലത്താണ് മറയൂരിലെ കര്‍ഷകരെ തകര്‍ത്തെറിഞ്ഞ വെള്ളമുഞ്ഞ രോഗബാധ ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അന്ന് ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ഇക്കുറി തോട്ടങ്ങളില്‍ രോഗബാധ കണ്ടു തുടങ്ങിയതോടെ വിളവെടുപ്പിനെ സാരമായി ബാധിക്കുമോ എന്ന ഭയത്തിലാണ് മറയൂരിലെ കര്‍ഷകര്‍.കീടനാശിനി പ്രയോഗത്തിലൂടെ വ്യൂളി എഫിഡ് രോഗം തടഞ്ഞു നിര്‍ത്താന്‍ സാധിക്കാതെ വന്നാല്‍ ഈ വര്‍ഷം കടുത്ത നഷ്ടം കര്‍ഷകര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുമെന്നത് ഉറപ്പാണ്.

കർണാടകയിൽ സിദ്ധരാമയ്യ മയം; സിദ്ധരാമനഹുണ്ടിയൽ 39 സിദ്ധരാമയ്യമാർ... രസകരം.. ഇത്!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sugar cane got affected by pests in marayur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്