വിവാദ റിസോർട്ടിൽ പരിശോധനയ്ക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞു! കോൺഗ്രസുകാർക്കെതിരെ കേസ്!

  • Posted By:
Subscribe to Oneindia Malayalam

മൂന്നാർ: മൂന്നാറിലെ ലൗഡെയ്ൽ ഹോംസ്റ്റേയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. ജില്ലാ പ‍ഞ്ചായത്തംഗം എസ് വിജയകുമാറിന്റെ നേതൃത്വത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞത്. ലൗഡെയ്ൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അംഗീകാരം നൽതകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്. ലൗ ഡെയ്ല്‍ ഉടമ വി.വി ജോര്‍ഡ് അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി മുനിയാണ്ടിക്കെതിരെയും കേസ് എടുത്തു. ഹൈക്കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞാണ് ഇവർ‌ ഉദ്യോഗസ്ഥരെ തടഞ്ഞത്.

congressflag

എന്നാൽ തടഞ്ഞതിനു പിന്നാലെ ഹൈക്കോടതി ഉത്തരവ് ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് പരിശോധന നടത്താൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് തടഞ്ഞവർക്കെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടത്. സ്ഥലം മാറ്റം ലഭിച്ച ദേവികുളം സബ് കളക്ടർ സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ ഒഴിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

English summary
case against congress workers for stop revenue officers
Please Wait while comments are loading...