പണി നോക്കാൻ പറയുന്ന പിണറായിക്കിനി ഉത്തരം മുട്ടും!സോഷ്യൽ മീഡിയ ആയുധമാക്കി ചെന്നിത്തല വരുന്നു...!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പൊതുജന സമ്പർക്കത്തിന് സോഷ്യൽ മീഡിയയെ ക്രിയാത്മകമായി ഉപയോഗിക്കാത്ത കോൺഗ്രസുകാർക്ക് ഉണർവേകാൻ രമേശ് ചെന്നിത്തലയുടെ പുതിയ തന്ത്രം. മാറിപ്പോകാനും പണി നോക്കാനും പറയുന്ന സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വായടപ്പിക്കുന്നതിനു കൂടിയാണ് ചെന്നിത്തല പുതിയ തന്ത്രവുമായെത്തിയിരിക്കുന്നത്.

ബിരിയാണിയിലെ കോഴിയിറച്ചിയിൽ ചോര!! 'ജീവനുള്ള കോഴിയാകുമ്പോൾ രക്തം കാണും'!! ഉടമയുടെ മറുപടി!!

സാധാരണക്കാരന്റെ പ്രശ്നങ്ങൾ സഭയിൽ എത്തിക്കുന്നതിന് വാട്സ് ആപ്പ് നമ്പറുമായി എത്തിയിരിക്കുകയാണ് ചെന്നിത്തല. വാട്സ് ആപ്പ് സന്ദേശമായി സാധാരണക്കാർക്ക് നിയമസഭയിൽ ഉന്നയിക്കാനുള്ള ചോദ്യങ്ങൾ ചോദിക്കാം. സംഭവത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് മാതൃഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണക്കാരന്റെ ശബ്ദം

സാധാരണക്കാരന്റെ ശബ്ദം

നിയമസഭയിൽ സാധാരണക്കാരന്റെ ശബ്ദമാകാൻ തയ്യാറാകുകയാണ് ചെന്നിത്തല. ഇതിന്റെ ഭാഗമായിട്ടാണ് വാട്സ് ആപ്പ് നമ്പർ പുറത്തിറക്കിയിരിക്കുന്നത്.

സാധാരണക്കാരന്റെ ചോദ്യങ്ങൾ

സാധാരണക്കാരന്റെ ചോദ്യങ്ങൾ

ജനങ്ങൾക്ക് സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ എംഎൽഎമാരിലൂടെ സഭയെ അറിയിക്കുകയും ചെയ്യും.

മികച്ച പ്രതികരണം

മികച്ച പ്രതികരണം

ഇതിന് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ചെന്നിത്തല പറയുന്നു. ദിവസം ശരാശരി 250 വിളികൾ ലഭിക്കുന്നുണ്ടെന്നും ഇതിനോടകം ആയിരത്തിലധികം സന്ദേശങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.

മറുപടി ഫേസ്ബുക്കിൽ

മറുപടി ഫേസ്ബുക്കിൽ

ആവർത്തനം ഒഴിവാക്കി വിഷയവും പ്രദേശവും അടിസ്ഥാനമാക്കി തരംതിരിച്ചായിരിക്കും ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതിനുള്ള മറുപടി പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും.

ആദ്യം ഫേസ്ബുക്ക് വഴി

ആദ്യം ഫേസ്ബുക്ക് വഴി

നിയമസഭയുടെ കഴിഞ്ഞ സെഷനുകളിൽ ഫേസ്ബുക്കിലൂടെയീണ് ചോദ്യങ്ങൾ ക്ഷണിച്ചിരുന്നത്. എന്നാൽ ജനകീയ മാധ്യമമായ വാട്സ് ആപ്പ് ആയത് മികച്ച
പ്രതികരണത്തിന് ഇടയാക്കിയിരിക്കുന്നുവെന്ന് ചെന്നിത്തല തന്നെ പറയുന്നു. 9995407763 എന്ന നമ്പറിലേക്കാണ് വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടുവരെയാണ് ഇതിന് അവസരം.

ശബ്ദ സന്ദേശവും ചിത്രങ്ങളും

ശബ്ദ സന്ദേശവും ചിത്രങ്ങളും

സന്ദേശങ്ങൾ വോയിസ് മെസേജ് ആയും ലഭിക്കുന്നുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കുന്നു. പ്രാദേശിക വിഷയങ്ങളിൽ ചിത്രങ്ങൾ സഹിതവും സന്ദേശം അയക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലീടെ സന്ദേശം പരന്നതാണ് ഇത്ര വിപുലമായ പ്രതികരണത്തിന് കാരണമെന്നും അദ്ദേഹം.

ഏറ്റവും കൂടുതൽ

ഏറ്റവും കൂടുതൽ

തൊഴിൽ, ഭിന്നശേഷി, എക്സ് സർവീസ് , പ്രവാസി കാരയം തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവുമധികം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.

English summary
chennithala's whatsapp number for common people issue.
Please Wait while comments are loading...