ചിക്കൻ പ്രിയരുടെ മനസിൽ ഇനി ലഡുപൊട്ടും; മുട്ട വില ഉയർന്നു... പക്ഷെ കോഴി വില കുത്ത‌നെ ഇടിഞ്ഞു!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചിക്കൻ പ്രേമികൾക്ക് സന്തോഷ വാർത്ത. കേരള്തതിൽ കോഴിവില കുത്തനെ ഇടിഞ്ഞു. മുട്ടയുടെ വില കുത്തനെ ഉയർന്നപ്പോൾ കോഴിയിറച്ചി വില കൂപ്പു കുത്തുകയായിരുന്നു. മുട്ട ഒന്നിന് കേരളത്തിൽ ഇപ്പോൾ വിപണിയിൽ ഏഴ് രൂപയാണ്. ശബരിമല സീസൺ സജീവമായതാണ് കോഴി ഡിമാൻഡ് കുറച്ചത്. തമിഴ്നാട്, കേരളം, കർണാടകം എന്നവിടങ്ങളിൽ പൊതുവെ ഡിമാൻഡ് പ്രകടമായി കുറഞ്ഞരിക്കുകയാണ്. തമിഴ്‌നാട്ടിൽ ചില്ലറ വില്പന വില 64 രൂപയിലേക്ക് താഴ്ന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ നിന്ന് വൻ തോതി കോഴി കേരളം മാർക്കറ്റിലേക്ക് ഒഴുകുകയാണെന്നു ചിക്കൻ വ്യാപരികൾ പറഞ്ഞു. വരവിനനുസരിച്ച് ചെലവില്ലാതായതാണ് വില തകരാൻ കാരണമായതെന്നും റിപ്പോർട്ടുണ്ട്.

കോഴി കൊണ്ടുള്ള വിഭവങ്ങളുടെ വിലയിലും ഇപ്പോൾ വിലകുറവ് പ്രകടമാണ്. പ്രധാന വിഭവമായ ചിക്കൻ ബിരിയാണി 100 രൂപയ്ക്കു സുലഭമാണ്. 90 രൂപക്കും, എന്തിനു 60 രൂപയ്ക്കു വരെ ബിരിയാണി വില്പനക്കുണ്ട്. കോഴി വില ഇതിലും ഇടിയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ ഇത് കാർത്തിക മാസമാണ്. പൊതുവെ മത്സ്യമാംസാദികൾ വർജ്ജിക്കുന്ന മാസമായതു ആവശ്യക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ മാർക്കറ്റുകളിലാണ് കച്ചവടം പൊടി പൊടിക്കുന്നത്‌. മഞ്ഞു കാലമായതിനാൽ അവിടെ ആവശ്യക്കാർ കൂടുതലാണ്. എന്നാൽ അവിടെയും വില കാര്യമായി ഉയർന്നിട്ടില്ലെന്നതാണ് ശ്രദ്ധേയം.

English summary
Chicken price plunges in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്