കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യം ചെയ്തപ്പോള്‍ ഇഡിയില്‍ ജലീലിന് വിശ്വാസ്യത കൂടി; കെടി ജലീലിനെ തള്ളി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറത്തെ എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടന്ന തിരിമറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കണമെന്ന കെടി ജലീല്‍ എംഎല്‍എയുടെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട മറുപടി നല്‍കവെ ജലീലിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇഡി ചോദ്യം ചെയ്തതോടെ കെടി ജലീലിന് ഇഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തതാണല്ലോ. ഇതിന് ശേഷം ഇഡിയില്‍ ജലീലിന് കുറേകൂടി വിശ്വാസ്യത വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അത്തരത്തിലാണ് പ്രതികരണങ്ങള്‍. കേരളത്തിന്റെ സഹകരണ മേഖല ഇഡിയല്ല കൈകാര്യം ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ നടപടി എടുത്തിരുന്നു. ഇതിനിടെ കോടതിയുടെ സ്‌റ്റേ വന്നതാണ് തടസപ്പെടാന്‍ കാരണം. എആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് ശക്തമായ നടപടി എടുത്തിരുന്നു. ബാങ്ക് ക്രമക്കേടില്‍ ഇഡിയുടെ അന്വേഷണം ആവശ്യപ്പെടുന്നത് ശരിയല്ല. കേരളത്തില്‍ അന്വേഷണം നടത്താന്‍ മതിയായ എല്ലാ ഏജന്‍സികളുമുണ്ട് എന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

p

എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കോടികളുടെ കള്ളപ്പണമുണ്ടെന്നും ഇതിന് പിന്നില്‍ മുസ്ലിം ലീഗ് എംഎല്‍എ കുഞ്ഞാലിക്കുട്ടിയും അദ്ദേഹവുമായി ബന്ധമുള്ളവരുമാണ് എന്നാണ് കെടി ജലീലിന്റെ ആരോപണം. 1000ത്തിലധികം കോടി രൂപയുടെ കള്ളപ്പണ ഇടപാട് ബാങ്കില്‍ നടന്നതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു എന്നാണ് കെടി ജലീല്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇഡിക്ക് ജലീല്‍ മൊഴി നല്‍കിയിരുന്നു. ശേഷം മാധ്യമങ്ങളോടും വിഷയം സംസാരിച്ചിരുന്നു കെടി ജലീല്‍.

ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

കുഞ്ഞാലിക്കുട്ടിയും സംഘവും എആര്‍ നഗര്‍ സഹകരണ ബാങ്കിനെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. ബാങ്കിനുണ്ടായ നഷ്ടം കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഈടാക്കണം. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വികെ ഹരികുമാര്‍ വ്യാജമായി സൃഷ്ടിച്ചിട്ടുള്ളതാണ് 862 അക്കൗണ്ടുകള്‍ എന്നും കെടി ജലീല്‍ ആരോപിക്കുന്നു.

10 വര്‍ഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ട്. താനൂര്‍ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് 50 ലക്ഷം രൂപയുടെ വായ്പയാണ് ബാങ്കില്‍ നിന്ന് നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ പലര്‍ക്കും വാരിക്കോരി അനധികൃത വായ്പകള്‍ നല്‍കിയ കാര്യം അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും കെടി ജലീല്‍ പറയുന്നു. കെടി ജലീലിന് മറുപടിയുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി രംഗത്തുവന്നിരുന്നു.

'ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ''ആദ്യം കൈ പിന്‍വലിച്ചു... പിന്നെ സുല്‍ഫത്ത് ഇടപെട്ടു; മമ്മൂട്ടി കൈരളി ചെയര്‍മാനായത് അങ്ങനെ'

എ ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്ന് ഞാന്‍ 50 ലക്ഷം രൂപ വായ്പയെടുത്തത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയപ്പോള്‍ വെളിപ്പെടുത്തിയതാണ് എന്ന് രണ്ടത്താണി പറയുന്നു. മതിയായ ഈട് നല്‍കി ഞാന്‍ പല ഘട്ടങ്ങളിലും ലോണ്‍ എടുത്തിട്ടുണ്ട്. തിരിച്ചടച്ചിട്ടുമുണ്ട്. അതിനു ഒരു പൗരനെന്ന നിലയില്‍ തകരാറുമില്ല. രാഷ്ട്രീയ വിദ്വേഷം മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്ന വിധമാകാതിരിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.

Recommended Video

cmsvideo
Pinaryi Vijayan wishes Mammootty on his birthday

English summary
Chief Minister Pinarayi Vijayan Reply to KT Jaleel MLA Allegation Over AR Nagar Bank Loan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X