കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ ഇഷ്ടികകളങ്ങളില്‍ ബാലവേല

  • By Meera Balan
Google Oneindia Malayalam News

കല്‍പ്പറ്റ:വയനാട്ടിലെ ഇഷ്ടിക കളങ്ങളില്‍ ബാലവേല വ്യാപകമാവുന്നതായി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളാണ് ഇഷ്ടികക്കളങ്ങളില്‍ ജോലിയെടുക്കുന്നത്. കഠിനമായ പല ജോലികള്‍ക്കും കുട്ടികള്‍ നിര്‍ബന്ധിതരാവുന്നതായും ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കടുത്ത വെയിലത്ത് ഇഷ്ടിക ചൂളയ്ക്ക് വേണ്ട വിറക് എത്തിയ്ക്കുന്നത് മുതല്‍ ഇഷ്ടിക ചെത്തിവയ്ക്കുന്നതും അടുക്കി വയ്ക്കുന്നതുമെല്ലാം കുട്ടികള്‍ തന്നെ. പടിഞ്ഞാറത്തറയ്ക്കടുത്ത് പുതുശ്ശേരിക്കടവിലെ ഇഷ്ടിക കളത്തില്‍ ജോലി ചെയ്യുന്നവരില്‍ അധികവും എട്ടും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളാണ്.

Wayanad

വാര്‍ത്താ സംഘത്തെ കണ്ട കുട്ടികള്‍ ഓടിയൊളിച്ചെങ്കിലും സിനിമാ ഷൂട്ടിംഗ് ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ മടങ്ങിയെത്തുകയായിരുന്നു. തുച്ഛമായ വേതനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. എരിയുന്ന വെയിലില്‍ മുതിര്‍ന്നവര്‍ക്കൊപ്പം അതേ ജോലി തന്നെ ഈ കുട്ടികളും ചെയ്യുന്നു. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വെയിലത്ത് ജോലി ചെയ്യുന്നത് ഇഷ്ടിക കളത്തില്‍ വേദന നിറഞ്ഞ കാഴ്ച തന്നെയാണ്.

തമിഴ്‌നാട്ടിലെ ചേരികളില്‍ കഴിയുന്ന ദളിത് കുട്ടികളാണ് തുച്ഛമായ ശമ്പളത്തില്‍ ചൂഷണത്തിന് ഇരയാകുന്നത്. കുട്ടികള്‍ കളത്തില്‍ ജോലി ചെയ്യുന്ന കാര്യം പുറത്ത് ആരോടും പറയരുതെന്ന് തൊഴിലാളികള്‍ക്ക് മുതലാളിമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Child Labour spreads fast in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X