• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമ സീരിയൽ നടൻ ജികെ പിള്ള അന്തരിച്ചു

Google Oneindia Malayalam News

കൊച്ചി; സിനിമ സീരിയൽ നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു .തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 300 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായായി 1924 ലാണ് ജികെ പിള്ളയുടെ ജനനം. ജി കേശവപിള്ള എന്നതാണ് യഥാർത്ഥ പേര്.ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. അതിന് ശേഷം സൈന്യത്തിൽ ചേർന്നു. മദ്രാസ് റെജിമെന്റിലെ പാളയം കോട്ടയില്‍ ആയിരുന്നു ആദ്യ നിയമനം.

രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈനിക ക്യാമ്പിൽ വെച്ച് നിരവധി നാടകങ്ങളിൽ ഭാഗമായതോടെ സിനിമാ മോഹം തുടങ്ങി. നടൻ പ്രേം നസീറുമായുള്ള ബന്ധമാണ് സിനിമയിൽ എത്തിച്ചത്.

ആദ്യ ചിത്രമായ സ്നേഹ സീമയിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി,പുലിവാൽ,കൂടപ്പിറപ്പ്,കണ്ണൂർ ഡീലക്സ്, സ്ഥാനാർത്ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കൊച്ചൻ എക്സ്പ്രസ്, കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങൾ ചെയ്തു. വിലൻ കഥാപാത്രങ്ങളേയായിരുന്നു പിള്ള സിനിമയിൽ അവതരിപ്പിച്ചിരുന്നത്.

cmsvideo
  Experts says omicron will spread in Kerala

  2005 ഓടെയായിരുന്നു ജി കെ പിള്ള സീരിയലുകളിൽ സജീലമായത്. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ സീരിയൽ.പിന്നീടും നിരവധി സീരിയലുകളിൽ സുപ്രധാന വേഷം ചെയ്തു. ഭാര്യ; പരേതയായ ഉല്പലാക്ഷിയമ്മ. മക്കൾ; കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ.

  അനുശോചിച്ച് മുഖ്യമന്ത്രി

  സിനിമ-സീരിയല്‍ നടന്‍ ജി കെ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജി കെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആന്‍റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  English summary
  Cinema actor GK Pillai passes away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion