ചെറുകിട കൈയ്യേറ്റങ്ങളെ ന്യായീകരിച്ച് മുഖ്യന്‍!! സംരക്ഷിക്കും, പക്ഷെ....!! പിണറായി പറയുന്നത്!!

  • Posted By:
Subscribe to Oneindia Malayalam

കട്ടപ്പന: ചെറുകിട കൈയ്യേറ്റങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികളുടെയും വന്‍കിടക്കാരുടെയും കൈയ്യേറ്റങ്ങള്‍ വ്യത്യസ്തമാണെന്നും ഇതിനെ വേര്‍തിരിച്ച് കാണണമെന്നും പിണറായി പറഞ്ഞു. കുടിയേറ്റക്കാരായ കൈയ്യേറ്റക്കാരെ സംരക്ഷിക്കുമെന്നും പിണറായി വ്യക്തമാക്കി.

മൂന്നാറില്‍ പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൈയ്യേറ്റക്കാരോടും ഒരു ദയയും ഉണ്ടാകില്ലെന്ന് പിണറായി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം.

pinarayi vijayan

കള്ള വിദ്യകളിലൂടെ കൈയ്യേറ്റം നടത്തുന്നവന്‍കിടക്കാരെ പുറത്താക്കുമെന്നും കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്നും പിണറായി. ദശാബ്ദങ്ങളായി താമസിക്കുന്നവരെ പീഡിപ്പിക്കില്ലെന്നും അദ്ദേഹം. കുടിയേറ്റക്കാരെ കൈയ്യേറ്റക്കാരാക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

കൈയ്യേറ്റത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവര്‍ അത് തിരികെ നല്‍കണം. രണ്ട് സെന്റ് ഭൂമിയില്‍ കൂരവച്ച് താമസിക്കുന്നത് കുറ്റമല്ല- പിണറായി പറയുന്നു. അര്‍ഹരായവര്‍ക്കെല്ലാം പട്ടയം നല്‍കുമെന്നും അദ്ദേഹം.

English summary
cm pinarayi vijayan says about munnar land encroachment.
Please Wait while comments are loading...