തേങ്ങവില കൂട്ടാന്‍ വരട്ടെ; ഇനി ലക്ഷദ്വീപ് തേങ്ങ നാട്ടില്‍ നിറയും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: തേങ്ങയ്ക്കും കൊപ്രയ്ക്കും കേരളത്തില്‍ വില കുതിച്ചുയര്‍ന്നതോടെ അവ ലക്ഷദ്വീപില്‍നിന്നും ഇവിടെ ഇറങ്ങിത്തുടങ്ങി. ലക്ഷദ്വീപിലെ വിവിധ ചെറുദ്വീപുകളില്‍നിന്നായി ടണ്‍ കണക്കിന് നാളികേരമാണ് ബേപ്പൂരില്‍ ഉരുവഴി ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം അഗത്തി ദ്വീപില്‍നിന്നെത്തിയ മറിയ ഫാത്തിമ ജഫ്രി എന്ന ഉരുവില്‍ മാത്രം തീരത്തിറക്കിയത് 1500 ചാക്ക് നാളികേരവും 200 ചാക്ക് കൊപ്രയുമായിരുന്നു.

മത്സ്യബന്ധനത്തിനിടെ വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

ക്വിന്റലിന് 14,400 രൂപയാണ് കൊപ്രയുടെ ഇപ്പോഴത്തെ വിപണി വില. ദിനേനയെന്ന തോതില്‍ ഇത് കൂടിവരുന്നുമുണ്ട്. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കുമൊക്കെ താങ്ങാവുന്നതില്‍ അപ്പുറമാണ് ഇപ്പോള്‍ കേരളത്തിലെ വില. ഈ സാഹചര്യങ്ങള്‍ നേരില്‍ മനസിലാക്കിയാണ് ദ്വീപില്‍നിന്ന് നാളികേരം കേരളത്തില്‍ കര്‍ഷകര്‍ നേരിട്ട് ഇറക്കിക്കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിലെ ചെറു ദ്വീപുകളില്‍നിന്നുള്ള സഹകരണ സംഘങ്ങള്‍ മുഖേന സംഭരിക്കുന്ന കൊപ്ര ദ്വീപ് കോ-ഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മുഖേന വില്‍പ്പനയ്‌ക്കെത്തിക്കന്നതായിരുന്നു മുന്‍പത്തെ രീതി. വിപണിയില്‍ നല്ല നില ലഭിച്ചുതുടങ്ങിയിട്ടും സഹകരണ സംഘങ്ങള്‍ സംഭരണം തുടങ്ങാന്‍ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ നേരിട്ട് കേരള വിപണിയില്‍ നാളികേരം എത്തിക്കാന്‍ തുടങ്ങിയത്.

dweep

നേരത്തെ മംഗളുരു തുറമുഖം വഴി ദ്വീപില്‍നിന്ന് നാളികേരം ധാരാളമായി കര്‍ണാടകയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ മെച്ചം കേരളമായതോടെ കര്‍ഷകരുടെ ശ്രദ്ധ ഇങ്ങോട്ടു തിരിയുകയായിരുന്നു. നാളികേരമാണ് ലക്ഷദ്വീപിലെ ഏക കാര്‍ഷിക വിള.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
coconut importing from lakshadweep to kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്