കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ക്രൂരമായി അധിക്ഷേപിച്ചെന്ന് സിപിഎം എംഎൽഎയ്ക്ക് എതിരെ പരാതി..! പാർട്ടി പ്രതിരോധത്തിൽ!

  • By Anamika
Google Oneindia Malayalam News

Recommended Video

cmsvideo
ഷംസീറിന്റെ പ്രസംഗത്തിൽ പാർട്ടി പ്രതിരോധത്തിൽ | Oneindia Malayalam

മലപ്പുറം: പീഡനക്കേസുകളില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയോട് നമ്മുടെ സമൂഹം പുലര്‍ത്തുന്ന മനോഭാവം പുരോഗമന സമൂഹത്തിന് ചേര്‍ന്നതേ അല്ല. ഇരകള്‍ ഇരുട്ടിലാവുകയും പ്രതികള്‍ മാന്യന്മാരായി നടക്കുകയുമാണ് പതിവ്. ആ പതിവില്‍ വലിയൊരു മാറ്റമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ ഉണ്ടായത്.

എന്നാലും കുറ്റാരോപിതനെ സംരക്ഷിക്കാന്‍ നടിയെ ആക്ഷേപിക്കാന്‍ മടിക്കാത്തവരും ഉണ്ട്. പിസി ജോര്‍ജ് എംഎല്‍എ തന്നെ ഉദാഹരണം. ഇപ്പോഴിതാ ഡിവൈഎഫ്‌ഐ നേതാവും സിപിഎം എംഎല്‍എയുമായ ഷംസീറിനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നു.മനോരമയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

നാദിർഷ ത്രിശങ്കുവിൽ.. ഈ 4 ദിവസം എന്ത് വേണമെങ്കിലും സംഭവിക്കാം..! ആശങ്കയിൽ സിനിമാലോകംനാദിർഷ ത്രിശങ്കുവിൽ.. ഈ 4 ദിവസം എന്ത് വേണമെങ്കിലും സംഭവിക്കാം..! ആശങ്കയിൽ സിനിമാലോകം

പിസി ജോർജിന്റെ അധിക്ഷേപം

പിസി ജോർജിന്റെ അധിക്ഷേപം

ആക്രമണത്തിന് ഇരയായ നടിയെ പലതവണ അധിക്ഷേപിച്ച് രംഗത്ത് വന്നിട്ടുള്ള ആളാണ് പിസി ജോര്‍ജ്. പിസി ജോര്‍ജിനെതിരെ പോലീസും വനിതാ കമ്മീഷനും അടക്കം കേസെടുത്തിട്ടുമുണ്ട്. എന്നിട്ടും പിസി ജോര്‍ജ് അധിക്ഷേപം നിര്‍ത്താന്‍ തയ്യാറായിട്ടുമില്ല

ഭരണ കക്ഷിക്കാരുടെ നിലപാട്

ഭരണ കക്ഷിക്കാരുടെ നിലപാട്

ഭരണകക്ഷി എംഎല്‍എമാരായ നടന്മാര്‍ മുകേഷ്, ഗണേഷ്, എംപിയായ ഇന്നസെന്റ് എന്നിവരും ദിലീപിനൊപ്പം നില്‍ക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇതാകട്ടെ ഭരണകക്ഷിയായ സിപിഎമ്മിനും സര്‍ക്കാരിനും വലിയ ക്ഷീണമാണ്.

ഷംസീറിനെതിരെ പരാതി

ഷംസീറിനെതിരെ പരാതി

അതിനിടെ ആണ് സിപിഎമ്മിന്റെ യുവനേതാക്കളില്‍ പ്രമുഖനും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറും വിവാദത്തിലായിരിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ചുവെന്നതാണ് ഷംസീറിന് എതിരായ പരാതി

നടിയെ അപമാനിച്ചു

നടിയെ അപമാനിച്ചു

നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ഷംസീറിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. മലപ്പുറത്ത് നടന്ന പരിപാടിയിലാണ് സംഭവം

പ്രസംഗത്തിന് തെളിവ്

പ്രസംഗത്തിന് തെളിവ്

ഇരയുടെ പേര് വെളിപ്പെടുത്തി എന്നത് കൂടാതെ പണം ലഭിച്ചാല്‍ കേസ് ഒത്ത് തീര്‍പ്പാക്കാനും നടി തയ്യാറാകും എന്ന് എഎന്‍ ഷംസീര്‍ പ്രസംഗിച്ചു എന്നാണ് പരാതി.പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി

ഡിവൈഎഫ്‌ഐ പരിപാടിയിൽ

ഡിവൈഎഫ്‌ഐ പരിപാടിയിൽ

ഇക്കഴിഞ്ഞ ജൂലൈ 23നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് ഷംസീര്‍ വിവാദ പ്രസ്താവന നടത്തിയത് എന്നാണ് ആരോപണം

228 പ്രകാരം കേസെടുക്കണം

228 പ്രകാരം കേസെടുക്കണം

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റിയാസ് മുക്കോളിയാണ് ഷംസീറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. മലപ്പുറം പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഐപിസി 228 പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം.

ഇത് അഭിമാന പ്രശ്നം

ഇത് അഭിമാന പ്രശ്നം

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക എന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഭിമാന പ്രശ്‌നമാണ്. വിവിധ വിവാദങ്ങളില്‍പ്പെട്ട് മുഖം പോയി നിന്ന പിണറായി സര്‍ക്കാരിന് കിട്ടിയ മോഡറേഷന്‍ മാര്‍ക്കായിരുന്നു ദിലീപിന്റെ അറസ്റ്റ്

സർക്കാർ പ്രതിരോധത്തിൽ

സർക്കാർ പ്രതിരോധത്തിൽ

നടിയുടെ കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് ഇതുവരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളും ജനപ്രതിനിധികളും ഈ വിഷയത്തില്‍ ഇതുവരെ സൂക്ഷമായി മാത്രമേ അഭിപ്രായ പ്രകടനം പോലും നടത്തിക്കണ്ടിട്ടുള്ളൂ. അതിനിടെയാണ് എംഎല്‍എ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

പിന്തുണച്ച് ഇവർ

പിന്തുണച്ച് ഇവർ

ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയായ മുകേഷും ഗണേഷും ഇന്നസെന്റുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ നേരത്തെ നാണം കെടുത്തിയിട്ടുള്ളത്. അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഇരയ്‌ക്കൊപ്പം എന്ന് പറയുകയും ദിലീപിന് വേണ്ടി ഘോരവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു ഇവര്‍.

പിസി ജോർജിനെ പോലെ

പിസി ജോർജിനെ പോലെ

ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും നടിയെ അപമാനിക്കുന്ന തരത്തിൽ ഇവരും സംസാരിച്ചിരുന്നില്ല. പിസി ജോർജാണ് അക്കാര്യത്തിൽ ഒരു അപവാദം. നിർഭയയേക്കാൾ ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കിൽ നടി പിറ്റേദിവസം എങ്ങനെ അഭിനയിക്കാൻ പോയി എന്നാണ് പിസി ചോദിച്ചത്.

English summary
Complaint filed against CPM MLA AN Shamseer related to actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X