ഞാന്‍ കൂലിത്തല്ലുകാരനല്ല, കോണ്‍ഗ്രസുകാരനാണ്! ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്കെതിരെ പ്രവർത്തകൻ..

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ''പാർട്ടിയെ പിന്തുണക്കുന്നു! അതിനർഥം നേതാക്കന്മാർ ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടു നിൽക്കുക എന്നല്ല'' . സഹോദരന്റെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടു വരാനായി സെക്രട്ടറിയേറ്റിനു മുൻപിൽ കഴിഞ്ഞ 765 ദിവസമായി സമരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എത്തിയപ്പോൾ നേതാവിനെതിരെ ചോദ്യശരവുമായി കോൺഗ്രസ് പ്രവർത്തകൻ രംഗത്തെയത്. നേതാവിനോട്  ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ച ആന്റേഴ്സൺ എഡ്വേർഡിനെ കൂലി തല്ലുകാരനെന്ന് പ്രതിപക്ഷനേതാവ് വിശേഷിപ്പിച്ചിരുന്നു.

അര്‍ധരാത്രി പെണ്‍കുട്ടിയെ ഇറക്കാതെ മിന്നല്‍ പാഞ്ഞു, പോലീസ് കൈകാണിച്ചിട്ടും രക്ഷയില്ല, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...

എന്നാൽ ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് ആന്റേഴ്സൺ രംഗത്തെത്തിയിരുന്നു. താൻ ഒരു കോൺഗ്രസ് കാരനാണെന്നം , നേതാവിന്റെ യഥാർഥ മുഖം വ്യക്തമായെന്നും യുവാവ് പറഞ്ഞു. അന്റേഴ്സൺ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖം നോക്കാതെ പ്രതികരിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം യുവാവിനെ അനു കൂലിച്ചും ആഞ്ഞടിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. കൂടാതെ ‌ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

 ചെന്നിത്തലയുടെ ഭീഷണി

ചെന്നിത്തലയുടെ ഭീഷണി

ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീജിത്തിനെ കാണാൻ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ ചെന്നിത്തലയ്ക്കെതിരെ ആൻഡേഴ്സൺ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് ശ്രീജിത്തിന്റെ അനിയൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയായിരുന്നു. തന്നോടൊപ്പം ചെന്നിത്തലയെ കാണാനെത്തിയ ശ്രീജിത്തിനെ നേതാവ് പരിഹസിച്ച കാര്യവും ആൻഡേഴ്സൻൺ തുറന്നടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് '' ആവശ്യമില്ലാത്തത് സംസാരിക്കരുതെന്ന്'' ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ ഭീഷണി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

 സിപിഎംന്റെ കൂലി തല്ലുകാരാൻ

സിപിഎംന്റെ കൂലി തല്ലുകാരാൻ

ശ്രീജിത്തിനെ കണ്ടതിനു ശേഷം തിരിച്ചു പോയ ചെന്നിത്തല ആൻഡേഴ്സണെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ പ്രതിഷേധിച്ചത് കൂലി തല്ലുകാരനാണെന്ന ആരോപണവുമായി നേതാവ് രംഗത്തെത്തിയിരുന്നു. കൂടാതെ ഇയാൾ സിപിഎം അനുകൂല ചാനലിന്റെ ജീവനക്കാരനാണെന്നു ഉൾപ്പെടെയുള്ള പ്രചരണവും നടത്തിയിരുന്നെന്നു . ഇതിനെതിരെയാണ് ആൻഡേഴ്സൺ രംഗത്തെത്തിയത്. താൻ കോൺഗ്രസ് അനുഭാവിയാണെന്നും കെഎസ് യുവിന്റെ സജീവപ്രവർത്തകനാണെന്നും ഇയാൾ ഫേസ് ബുക്ക് ലൈവിൽ വ്യക്തമാക്കി. കൂടാതെ തന്റെ കുടുംബം ഉൾപ്പെടെ കോൺഗ്രസ് ഇനുഭാവികളാണെന്നും തന്റെ പിതാവ് പ്രദേശീക കോൺഗ്രസ് നേതാവാണെന്നും ലൈവിലൂടെ ഇയാൾ തുറന്നടിച്ചു. കൂടാതെ ഇതിനു തെളിവായി സമരങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്


സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരൻ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാൻ അങ്ങയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാർത്ഥി യുവജന സമരങ്ങളിൽ ഞാൻ അങ്ങയുടെ പാർട്ടിക്കായി പ്രവർത്തിച്ച് ധാരാളം Police മർദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. എന്റെ അപ്പ ഉൾപ്പടെയുള്ളവർ അങ്ങയുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്, തലമുറകളായി കോൺഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാൻ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാൻ പറ്റിയില്ല എന്നത് സത്യം, ഞാൻ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയിൽ നേരിൽ വന്ന് കണ്ടപ്പോൾ കിട്ടിയ മറുപടി ഞാൻ ബഹുമാനത്തോടെയുമാണ് ഓർമ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയിൽ എനിക്ക് മറുപടി തന്നപ്പോൾ ഞാൻ മറുപടി പറഞ്ഞതിൽ വിറളി പൂണ്ടത് എന്തിന് ? ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാൻ ചോദിയ്ക്കും, സ്വന്തം തെറ്റ് മറയ്ക്കാൻ എന്നെ കൂലിത്തല്ല് കാരൻ എന്ന് വിളിച്ച താങ്കൾ സ്വയം ലജ്ജിക്കുക കാരണം ഞാൻ എന്റെ ജന്മനാട്ടിൽ കോൺഗ്രസ്സിനും KSU വിനും വേണ്ടിയാണ് തല്ല് കാരനായതും കേസുകൾ നേരിട്ടതും സംശയമുണ്ടെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാൻ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകൾ ചെയ്ത് കൊടുത്തത്... കോൺഗ്രസ്സ് നേതാവ് ആർ.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോൺഗ്രസ്സിന്റെ ചാനൽ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളിൽ സത്യസന്ധനായ ഒരു പൊതു പ്രവർത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം... ഈ നിമിഷം മുതൽ നിങ്ങൾ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജിൽ ഞാൻ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരിൽ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരിൽ ശാസ്താംകോട്ടയിൽ ഹർത്താൽ നടത്തിയവർ പിടിച്ചത് മൂവർണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.

 തുടക്കമുതലെ ശ്രീജിത്തിന്റെ കൂടെ

തുടക്കമുതലെ ശ്രീജിത്തിന്റെ കൂടെ

അനിയന്റെ കൊലപാതകത്തിന്റെ നിജസ്ഥിതി തേടി സെക്രട്ടറിയ്റ്റിന്റെ പടിക്കൽ സമരം കിടന്ന ശ്രീജിത്തിന് പിന്തുണയുമായി ആദ്യം മുതലെ ആൻഡേഴ്സൺ കൂടെയുണ്ടായിരുന്നു. അന്നത്തെ ഫോട്ടോ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അൻഡേഴ്സനെ അനുകൂലിച്ചു വിമർശിച്ചും നിരവധിപ്പോർ രംഗത്തെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
congress activist words aganist ramesh chennithala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്