ജയരാജന്‍ ശരിക്കും പെട്ടു, വിവാദ പ്രസ്താവന സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു

  • Written By: Vaisakhan
Subscribe to Oneindia Malayalam

ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്‍മയുണ്ടാക്കുമെന്ന പ്രസ്താവനയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രതിരോധത്തില്‍. പൊതുസമൂഹത്തില്‍ ജയരാജന്റെ പ്രസ്താവനയെ തള്ളാനും കൊള്ളാനും സാധിക്കാത്ത അവസ്ഥയിലാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ ഇരിക്കുന്നയാളും പ്രമുഖ നേതാവുമായ ഒരു വ്യക്തിയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ് പ്രസ്താവനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യ ചിന്തയ്ക്ക് ഉണര്‍വുണ്ടാക്കുമെന്നും മനുഷ്യന്റെ കര്‍മശേഷി കൂട്ടുമെന്നുമായിരുന്നു ജയരാജന്റെ അഭിപ്രായം.

മനുഷ്യന്‍ ഉണ്ടായ കാലം മുതലുള്ളതാണ് ക്ഷേത്ര അനുഷ്ഠാനങ്ങളെന്നും 1400 വര്‍ഷങ്ങള്‍ മുന്‍പുള്ള ക്ഷേത്ര ആചാരങ്ങളെ പറ്റിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്നതും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഹോമങ്ങളും പൂജകളും നമുക്കും ലോകത്തിനും സംരക്ഷണം നല്‍കുന്നുണ്ടെന്നും ജയരാജന്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു.

ജയരാജന്‍ പ്രതിരോധത്തില്‍

ജയരാജന്‍ പ്രതിരോധത്തില്‍

പ്രസ്താവനയെ തുടര്‍ന്ന് ഇ പി ജയരാജന്‍ പ്രതിരോധത്തിലാണ്. നേതാക്കള്‍ അദ്ദേഹത്തെ കൈയ്യൊഴിഞ്ഞെന്നാണ് സൂചന. പാര്‍ട്ടി ദൈവവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നറിഞ്ഞിട്ടും ഇത്തരം പ്രസ്താവന നടത്തിയത് ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ ജയരാജന്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥിയലാണ്. നേതൃത്വത്തില്‍ മുന്നില്‍ അദ്ദേഹം ക്ഷമ ചോദിക്കാനും സാധ്യതയുണ്ട്.

ജില്ലാ സമ്മേളനം നിര്‍ണായകം

ജില്ലാ സമ്മേളനം നിര്‍ണായകം

ജയരാജന് ഇനി നിര്‍ണായകമായുള്ളത് കണ്ണൂര്‍ ജില്ലാ സമ്മേളനമാണ്. 27നാണ് സമ്മേളനം ആരംഭിക്കുന്നത്. എന്നാല്‍ നേതൃത്വത്തിലെ പലരും അദ്ദേഹത്തിനെതിരേ പരസ്യമായി നിലപാടെടുത്തിട്ടുണ്ട്.
ജയരാജനെതിരേ അദ്ദേഹത്തിന്റെ എതിരാളികള്‍ നടപടി ആവശ്യപ്പെടുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് പൊതുമധ്യത്തില്‍ വിലയില്ലാതാക്കി എന്ന് എതിരാളികള്‍ ആരോപിക്കുന്നുണ്ട്.

പാര്‍ട്ടി നിര്‍ദേശം ഇങ്ങനെ

പാര്‍ട്ടി നിര്‍ദേശം ഇങ്ങനെ

വിശ്വാസം സംബന്ധമായ വിഷയങ്ങളില്‍ സിപിഎം നേരത്തെ തന്നെ നിര്‍ദേശം കീഴ് ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നു. 2009ല്‍ ജാതി, മത, വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ഇവയെ മാറ്റി നിര്‍ത്തണമെന്നുമായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. ജയരാജന്റെ പ്രസ്താവനയില്‍ കേന്ദ്രകമ്മിറ്റി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സമിതി ഇക്കാര്യം ഗൗരവത്തോടെ കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുമില്ല.

ട്രോളുകളുടെ പെരുമഴ

ട്രോളുകളുടെ പെരുമഴ

ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ജയരാജന്‍ ആത്മീയവാദിയായോ, അല്ലെങ്കില്‍ സംഘിയായോ എന്ന തരത്തിലും ട്രോളുകളുണ്ടായിരുന്നു. എന്നാല്‍ വിവാദ പരാമര്‍ശത്തില്‍ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ചില മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് വിമര്‍ശിച്ചിട്ടുണ്ട്.

ആദ്യം പെട്ടത് കടകംപള്ളി

ആദ്യം പെട്ടത് കടകംപള്ളി

നേരത്തെ തന്നെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം താക്കീത് ചെയ്തിരുന്നു. ഗുരുവായൂരില്‍ മന്ത്രി നടത്തിയ ആരാധനാ ചടങ്ങുകള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്നായിരുന്നു വിമര്‍ശനം. പിന്നീട് ഇത് പാര്‍ട്ടിയില്‍ വലിയ വിവാദമാക്കേണ്ടെന്നും എതിരാളികള്‍ മുതലെടുക്കുമെന്നും പറഞ്ഞാണ് ഒഴിവാക്കിയത്.

മുതലെടുക്കാന്‍ ബിജെപി

മുതലെടുക്കാന്‍ ബിജെപി

സിപിഎം ഹിന്ദുമത വിരുദ്ധരാണെന്ന് നേരത്തെ തന്നെ ആരോപിക്കുന്ന ബിജെപിയും സംഘ്പരിവാറും ജയരാജനെതിരേ നടപടിയെടുത്താന്‍ അടങ്ങിയിരിക്കാന്‍ സാധ്യതയില്ല. അവര്‍ ഈ നടപടി രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയേക്കും. സിപിഎമ്മില്‍ ക്ഷേത്രങ്ങളില്‍ പോകാന്‍ വരെ സ്വാതന്ത്ര്യമില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. അതോടൊപ്പം രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഇല്ലാതിരിക്കാന്‍ കടുത്ത നടപടി ജയരാജനെതിരേ ഒഴിവാക്കാനും സാധ്യതയുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
cpm take action against jayarajan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്