കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎൻഎൽ പ്രതിസന്ധി വീണ്ടും പുകയുന്നു; സമവായധാരണകളുടെ തുടർച്ചയായ ലംഘനം... കാന്തപുരത്തിന് അതൃപ്തി, 11 ന് യോഗം

Google Oneindia Malayalam News

കോഴിക്കോട്: ഐഎന്‍എലില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെട്ട് സമവായം സാധ്യമാക്കിയതിന് ശേഷവും പ്രതിസന്ധികള്‍ ഉടലെടുക്കുന്നു. സമവായ ധാരണകള്‍ ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നടത്തിയ മെമ്പര്‍ഷിപ് വിതരണം ആയിരുന്നു തുടക്കം. അതിന് ശേഷം കാസിം ഇരിക്കൂര്‍ വിഭാഗം ഇത്തരത്തിലുള്ള നീക്കങ്ങള്‍ വീണ്ടും നടത്തി എന്നാണ് ഉയരുന്ന പരാതി.

ഐഎന്‍എലിന് മുന്നില്‍ അനന്ത സാധ്യതകള്‍! കാന്തപുരത്തിന്റെ ഇടപെടല്‍ തുറന്നിട്ട വഴി... പക്ഷേ, സാധ്യമാകുമോ?ഐഎന്‍എലിന് മുന്നില്‍ അനന്ത സാധ്യതകള്‍! കാന്തപുരത്തിന്റെ ഇടപെടല്‍ തുറന്നിട്ട വഴി... പക്ഷേ, സാധ്യമാകുമോ?

സമവായത്തിന് പിറകെ ഐഎൻഎലിൽ പ്രകോപനം; ഇത് മന്ത്രി അഹമ്മദ് ദേവർകോവിൽ വക... അണികളിൽ വൻ പ്രതിഷേധംസമവായത്തിന് പിറകെ ഐഎൻഎലിൽ പ്രകോപനം; ഇത് മന്ത്രി അഹമ്മദ് ദേവർകോവിൽ വക... അണികളിൽ വൻ പ്രതിഷേധം

ഈ വിഷയം മധ്യസ്ഥ ചര്‍ച്ച നടത്തിയ കാന്തപുരത്തിന്റെ ശ്രദ്ധയില്‍ പെടുകയും കടുത്ത അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു എന്നാണ് വിവരം. മന്ത്രി മഞ്ചേരിയില്‍ നടത്തിയ പരിപാടി മാത്രമല്ല, തൃശൂരിലും കാസര്‍ഗോഡും സമാനമായ പരിപാടികള്‍ നടത്തിയിരുന്നു. ഇത് ഐഎന്‍എലിലെ നിലവിലെ സമവായങ്ങള്‍ തകര്‍ക്കുമോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

1

ഐഎന്‍എല്‍ സമവായത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ധാരണ മെമ്പര്‍ഷിപ് വിതരണം സംബന്ധിച്ചായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും അതുമായി മുന്നോട്ട് പോകാനും ഒരു പ്രത്യേക സമിതിയെ അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. നിലവിലെ അംഗത്വ കാമ്പയിന്‍ മരവിപ്പിക്കാനും തുടര്‍ തീരുമാനങ്ങള്‍ ഈ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാനും ആയിരുന്നു തീരുമാനം. എന്നാല്‍ ഈ സമിതി യോഗം ചേരുന്നതിന് മുമ്പായിരുന്നു മേല്‍പറഞ്ഞ വിവാദ സംഭവങ്ങള്‍ നടന്നത്.

2

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ആണ് മഞ്ചേരിയില്‍ അംഗത്വവിതരണം നടന്നത്. മുമ്പ് പാര്‍ട്ടിയെ ഒറ്റുകൊടുത്ത് മുസ്ലീം ലീഗിന് സഹായം ചെയ്തവരെ ആണ് മന്ത്രി അംഗത്വം കൊടുത്ത് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത് എന്നതാണ് വലിയ പരാതികളില്‍ ഒന്ന്. 2003 ല്‍ മഞ്ചേരി നഗരസഭാ ഭരണം ഐഎന്‍എലിന്റെ പിന്തുണയോടെ എല്‍ഡിഎഫ് പിടിച്ചെടുത്ത കാലം. അന്ന് അവിശ്വാസ പ്രമേയത്തില്‍ മുസ്ലീം ലീഗിന് അനുകൂലമായി വോട്ട് ചെയ്ത മൂന്ന് പഴയ ഐഎന്‍എല്‍ കൗണ്‍സിലര്‍മാര്‍ ആണിവര്‍. ഇവരെ പാര്‍ട്ടിയിലേക്ക് വീണ്ടും എടുക്കുന്നതിനെതിരെ പ്രാദേശിക ഐഎന്‍എല്‍ നേതൃത്വത്തിന് കടുത്ത വിയോജിപ്പാണുള്ളത്.

3

അഹമ്മദ് ദേവര്‍ കോവിലിന്റെ പരിപാടി എല്‍ഡിഎഫിനുള്ളിലും വലിയ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. മഞ്ചേരി നഗരസഭയിലെ പരിപാടിയെ കുറിച്ച് എല്‍ഡിഎഫിന്റേയും പ്രാദേശിക ഐഎന്‍എല്‍ നേതൃത്വവും പരാതി ഉന്നയിക്കുന്നുണ്ട്. മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത് മുസ്ലീം ലീഗുകാര്‍ മാത്രമായിരുന്നു. ഇത്തരമൊരു പരാതി നേരത്തേ തന്നെ അഹമ്മദ് ദേവര്‍കോവിലിനെതിരെ നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. സമവായ നീക്കങ്ങള്‍ക്ക് ശേഷവും മന്ത്രി ഇത്തരം ഒരു നിലപാട് സ്വീകരിച്ചത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നാണ് ചോദ്യം.

4

അംഗത്വ കാമ്പയിന്‍ വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് മധ്യസ്ഥ ചര്‍ച്ചയില്‍ കൃത്യമായ ധാരണയില്‍ എത്തിയതാണ്. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂ
ടിയായ മന്ത്രിയാണ് ആ ധാരണ ആദ്യം തെറ്റിച്ചത്. ഇത്തരമൊരു ഘട്ടത്തില്‍ പ്രാദേശിക നേതൃത്വത്തിന് താത്പര്യമില്ലാത്തവരെ പാര്‍ട്ടിയിലേക്ക് പെട്ടെന്ന് സ്വാഗതം ചെയ്യരുത് എന്നൊരു സന്ദേശം അബ്ദുള്‍ വഹാബ് പക്ഷത്ത് നിന്ന് മന്ത്രിയ്ക്ക് ലഭിച്ചിരുന്നു എന്നാണ് വിവരം. പക്ഷേ, ആ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ മന്ത്രി തയ്യാറായില്ല. ഐഎന്‍എലിന്റെ പ്രാദേശിക നേതൃത്വവും പരിപാടി മാറ്റി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.

5


മഞ്ചേരിയില്‍ മാത്രമല്ല ഇത്തരം ഒരു സംഭവം നടന്നത്. തൃശൂര്‍ ജില്ലയിലും അംഗത്വ വിതരണ പരിപാടി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ ഏകപക്ഷീയമായിട്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് എന്നാണ് ഐഎന്‍എല്‍ ജില്ലാ നേതൃത്വത്തിന്റെ ആരോപണം. കയ്പമംഗലം മണ്ഡലത്തില്‍ നടത്തുന്ന പരിപാടിയിലേക്ക് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇരച്ചുകയറുന്ന സാഹചര്യവും ഉണ്ടായി. കനത്ത പോലീസ് സാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഒരു സംഘര്‍ഷം ഒഴിവായത് എന്നാണ് വിവരം. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പ്രാദേശിക നേതാക്കള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല എന്നാണ് ആരോപണം.

6

കാസര്‍ഗോഡും സമാനമായ അംഗത്വ വിതരണം പരിപാടി നടന്നിരുന്നു. കാസിം ഇരിക്കൂര്‍ വിഭാഗമാണ് ഈ പരിപാടി നടത്തിയത് എന്നാണ് വഹാബ് വിഭാഗത്തിന്റെ ആരോപണം. അനുരഞ്ജനത്തില്‍ എത്തിയ ധാരണയ്ക്ക് കടകവിരുദ്ധമായിട്ടാണ് ഈ നീക്കങ്ങള്‍ എന്നും വിമര്‍ശനമുണ്ട്. മഞ്ചേശ്വരത്തും മഞ്ചേരിയിലും തൃശൂരിലും പ്രാദേശിക ഐഎന്‍എല്‍ നേതൃത്വം കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ നേതൃത്വം ഇടപെട്ടാണ് ഇത്തരമൊരു സാഹചര്യം ഒഴിവാക്കിയത് എന്നാണ് വിവരം.

7


ഒരു വിഭാഗം ഇത്തരത്തില്‍ അനുരഞ്ജന ധാരണകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കും കടുത്ത അസംതൃപ്തിയുണ്ട് എന്നാണ് വിവരം. തൃശൂരില്‍ അംഗത്വ വിതരണം നടത്തരുത് എന്ന കര്‍ശന നിര്‍ദ്ദേശം കാന്തപുരത്തിന്റെ ഭാഗത്ത് നിന്ന് നല്‍കപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് തൃശൂരില്‍ അംഗത്വ വിതരണം നടന്നില്ലെങ്കിലും, വിഭാഗീയമായ യോഗം നടന്നു എന്നാണ് ആക്ഷേപം. ജില്ലയില്‍ പാര്‍ട്ടിയ്ക്ക് ശക്തമായ സാന്നിധ്യം അവകാശപ്പെടുന്ന സ്ഥലങ്ങളിലെ പ്രവര്‍ത്തകരെ പോലും അറിയിക്കാതെ ആയിരുന്നു ഈ പരിപാടി എന്നതാണ് ആക്ഷേപം. ഇതേതുടര്‍ന്നാണ് വലിയ പ്രതിഷേധം ഉയര്‍ന്നത്.

8

പാര്‍ട്ടി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോഴും കാസിം ഇരിക്കൂര്‍ വിഭാഗം ഇത്തരമൊരു നീക്കം നടത്തിയത് എന്നാണ് വിവരം. എന്തായാലും ഇക്കാര്യത്തില്‍ പ്രത്യേക സമിതി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്തംബര്‍ 11, ശനിയാഴ്ചയാണ് യോഗം. ഈ യോഗത്തില്‍ വഹാബ് വിഭാഗം ഇപ്പോഴത്തെ വിവാദ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് ഉറപ്പാണ്. കാസിം വിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഐഎന്‍എലിലെ സമവായത്തിന്റെ ഭാവി.

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
9

ഇപ്പോഴത്തെ സമവായ ധാരണ പൊളിഞ്ഞാല്‍ അത് വലിയ രാഷ്ട്രീയ പ്രതിസന്ധി ആയിരിക്കും ഐഎന്‍എലില്‍ വീണ്ടും സൃഷ്ടിക്കു. ഐഎന്‍എലിന് മാത്രമല്ല ഈ വിഷയം പ്രതിസന്ധി സൃഷ്ടിക്കുക. മധ്യസ്ഥ ചര്‍ച്ചകള്‍ നയിച്ച കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ സംബന്ധിച്ചും ഇത് പ്രതിസന്ധിയാകും. കാന്തപുരം ഇടപെട്ട് സാധ്യമാക്കിയ അനുരഞ്ജനം തകര്‍ന്നു എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന ഒന്നായിരിക്കും.

English summary
Crisis sores out in INL again, membership campaign by Kassim faction will be questioned in Saturday's meeting. AP Aboobacker Musliyar is unhappy with current developments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X