കേരളത്തില്‍ വാനാക്രൈ!! വയനാട്ടിലും പത്തനംതിട്ടയിലും ആക്രമണം, പിന്നില്‍ റാൻസംവെയർ ആക്രമണം!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വയനാട് ജില്ലയിൽ കമ്പ്യൂട്ടർ സംവിധാനം തകർന്നത് ആശങ്കയുയര്‍ത്തുന്നു. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ സംവിധാനമാണ് തകരാറിലായിട്ടുള്ളത്. ആറ് കമ്പ്യൂട്ടറുകളിലെ മുഴുവൻ ഫയലുകളും നശിച്ചുകഴിഞ്ഞു. സൈബർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. വയനാട്ടില്‍  കമ്പ്യൂട്ടർ സംവിധാനം തകരാറിലായതിന് പിന്നാലെയാണ് പത്തനംതിട്ടയിലെ റാന്നിയിലും പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളാണ് തകർന്നിട്ടുള്ളത്.

ലോകം ചങ്കിടിപ്പോടെ കാത്തിരിക്കുന്നത് മറ്റൊരു ആഗോള സൈബര്‍ ആക്രമണം:റാൻസംവെയർ വരുന്നത് പണിയുമായി!! കൂടുതൽ വാർത്തകൾക്ക് 

 രണ്ട് മണിക്കൂറിനുള്ളിൽ പണം നൽകിയിട്ടില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്ന് ഭീഷണി ഉയർത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.  ആദ്യ സൈബർ ആക്രമണമുണ്ടായ വെള്ളിയാഴ്ച തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയതായും സൂചനയുണ്ട്. കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടർ സംവിധാനമാണ് തകർന്നിട്ടുള്ളത്. 300 ഡോളറാണ് ഹാക്കർമാർ  മോചചനദ്രവ്യമായി രണ്ട് സ്ഥലങ്ങളിലും ആവശ്യപ്പെട്ടിട്ടുള്ളത്. തരിയോട് പ‍ഞ്ചായത്ത് ഓഫീസിലെ മറ്റ് കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാൻ റിസർവ്വ് ബാങ്ക് നിർദ്ദേശം: അനിശ്ചിത കാലത്തേക്ക് അടച്ചിടും!!കൂടുതല്‍ വാർത്തകൾക്ക്

എന്താണ് 'വന്ന ഡിക്രിപ്റ്റർ'

എന്താണ് 'വന്ന ഡിക്രിപ്റ്റർ'

വന്നാ ഡിക്രിപ്റ്റർ, വന്നാ ക്രൈ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന മാൽവെയറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ. റാൻസംവെയര്‍ എന്ന പേരിൽ മാൽവെയറുകൾ ഡിജിറ്റല്‍ ഡാറ്റ എൻക്രിപ്റ്റ് ചെയ്ത് പണം ആവശ്യപ്പെട്ട് നല്‍കിയ ശേഷം മാത്രം ഡിക്രിപ്റ്റ് ചെയ്ത് നൽകുന്നതാണ് ആക്രമണത്തിന്‍റെ രീതി. ബ്രിട്ടണ്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം കാര്യമായി

ബ്രിട്ടന്‍റെ ഹെൽത്ത് സർവ്വീസിന് പണി കിട്ടി

ബ്രിട്ടന്‍റെ ഹെൽത്ത് സർവ്വീസിന് പണി കിട്ടി

ഇംഗ്ലണ്ടിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താറുമാറയത്. എന്നാല്‍ എന്‍എച്ച്എസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല ആക്രമണം. ലണ്ടന്‍, ബ്ലാക്‌സ്റ്റോണ്‍, നോട്ടിംഗ്ഹാം, ഹെര്‍ട്ട്‌ഷോര്‍ട്ട് ഷെയര്‍ എന്നിവിടങ്ങളിലെ ആശുപത്രികളെയും ട്രസ്റ്റുകളെയും സാങ്കേതിക തകരാര്‍ ബാധിച്ചു. കംബ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍, ഫോണ്‍ അടക്കമുള്ള എല്ലാ ആശയവിനിയമങ്ങളും ഇതോടെ തടസ്സപ്പെട്ടു.

മുന്നറിയിപ്പ് ആശ്വാസമായി

മുന്നറിയിപ്പ് ആശ്വാസമായി

റാൻസംവെയറിന്‍ററെ അപടകം തിരിച്ചറിഞ്ഞ് ലോകത്തിന് മുന്നറിയിപ്പ് നൽകിയത് കമ്പ്യൂട്ടർ ഗവേഷകനായ മാൽവെയർ ടെക് എന്ന യുവാവിന്റെ ബുദ്ധിയാണ്. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ആക്രമണത്തെ പ്രതിരോധിക്കാനും മാൽവെയർ ടെക് തന്ത്രങ്ങൾ മെനഞ്ഞു. തിങ്കളാഴ്ച മറ്റൊരു സൈബർ ആക്രമണം നടക്കുമെന്നും ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

പ്രതിരോധിക്കാനാവില്ല, ഭീഷണി മാത്രം

പ്രതിരോധിക്കാനാവില്ല, ഭീഷണി മാത്രം

വന്നാക്രിപ്റ്റിന്‍റെ ഒന്നാമത്തെ പതിപ്പ് തടസ്സപ്പെടുത്താന്‍ കഴിയുമെന്നും രണ്ടാം പതിപ്പായ വന്നാക്രിപ്റ്റ് 2.0യെ പ്രതിരോധിക്കാൻ കഴിയില്ലെന്നും മാൽവെയർ ടെക് ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നു.

 സൈബർ ആക്രമണത്തിന് പിന്നില്‍ ആര്

സൈബർ ആക്രമണത്തിന് പിന്നില്‍ ആര്

വെള്ളിയാഴ്ച ലോകത്ത് നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നുണ്ടെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. വന്നാക്രൈ അല്ലെങ്കിൽ വന്നാ ഡിക്രിപ്റ്റർ എന്ന റാൻസംവെയറാണ് ലോകത്ത് സുരക്ഷാ ഭീതി വിതച്ചിട്ടുള്ള ആഗോള വൈറസ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ് വെയറിനെ ലക്ഷ്യം വച്ച് നടന്ന സൈബർ ആക്രമണങ്ങൾ യുഎസ് സുരക്ഷാ ഏജൻസിയാണ് ആദ്യം തിരിച്ചറിഞ്ഞത്.

മൈക്രോസോഫ്റ്റ് അപ്ഡേറ്റ് ചെയ്താൽ

മൈക്രോസോഫ്റ്റ് അപ്ഡേറ്റ് ചെയ്താൽ

വന്നാക്രിപ്റ്റിന്റെ ആക്രമണത്തെ ചെറുക്കുന്നതിനായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്ത ശേഷം ഉപയോഗിക്കാനാണ് അധികൃതർ കമ്പനികള്‍ക്കും സംഘടനകൾക്കും നൽകിയിട്ടുള്ള നിർദേശം. കമ്പ്യൂട്ടർ ശൃഖലകള്‍ ആക്രമണത്തെ ചെറുക്കുന്നതാണെന്ന് ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

ഫയലുകൾ നശിപ്പിക്കും

ഫയലുകൾ നശിപ്പിക്കും

കമ്പ്യൂട്ടറുകളിൽ സേവ് ചെയ്തിട്ടുള്ള വിരങ്ങൾ ലോക്ക് ചെയ്ത ശേഷം ബിറ്റ്കോയിൻ ആയി വലിയ തുക ആവശ്യപ്പെട്ട് ഫയലുകൾ അൺലോക്ക് ചെയ്യുന്നതാണ് റാൻസംവെയറിന്റെ പ്രവർത്തനരീതി. എന്നാൽ ആവശ്യപ്പെട്ട മോചന ദ്രവ്യം നൽകിയിട്ടില്ലെങ്കില്‍ മണിക്കൂറുകൾക്ക് ശേഷം ഫയലുകള്‍ നശിപ്പിച്ച് കളയുകയും ചെയ്യും. ലോകത്തെ 150 രാഷ്ട്രങ്ങളാണ് സൈബർ ക്രിമിനലുകളുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. അമേരിക്ക, റഷ്യ, ബ്രസീൽ, സ്പെയിൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ സർക്കാര്ഡ‍ ഏജൻസികൾ എന്നിവയും സൈബർ കുറ്റവാളികൾ ആക്രമിക്കാൻ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്

സോഫ്റ്റ് വെയര്‍ കിൽ സ്വിച്ച്

20കാരായ രണ്ട് കമ്പ്യൂട്ടർ ഗവേഷകരാണ് റാൻസംവെയര്‍ ആക്രമണത്തെ തിരിച്ചറിഞ്ഞ് സോഫ്റ്റ് വെയറിന്‍റെ കിൽ സ്വിച്ച് ഉപയോഗിച്ച് പ്രതിരോധിച്ചിട്ടുള്ളത്. താല്‍ക്കാലികമായി മാൽവെയറിനെ തിരിച്ചറിഞ്ഞതോടെ കൂടുതല്‍ കമ്പ്യൂട്ടർ സംവിധാനങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ചില നെറ്റ് വർക്കുകളിൽ ആക്രമണത്തെത്തുടർന്നുള്ള സുരക്ഷാ വീഴ്ച നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.

നെറ്റ് വർക്കിനെ പൂർണ്ണമായി തകർക്കും

നെറ്റ് വർക്കിനെ പൂർണ്ണമായി തകർക്കും

വൈറസ് ബാധിച്ചത് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയെ പൂർണ്ണമായി തകർക്കുമെന്ന് കമ്പ്യൂട്ടർ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

English summary
Cyber attack in Kerala? computer files completely destroyed in Wayanad.
Please Wait while comments are loading...