കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ചാരികളുടെ ഒഴുക്ക്; ബാണാസുര പുഷ്‌പോത്സവം ഒരു മാസത്തേക്ക് കൂടി നീട്ടി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സഞ്ചാരികളുടെ ഒഴുക്ക് മൂലം ബാണാസുര പുഷ്‌പോത്സവം ഒരു മാസം കൂടി നീട്ടി. രണ്ട് മാസം മുമ്പായിരുന്നു ബാണാസുര ഡാമിലെ പുഷ്‌പോത്സവം ആരംഭിച്ചത്. ക്രമാധീതമായ സഞ്ചാരികളുടെ ഒഴുക്ക് മൂലവും ജില്ലയില്‍ മണ്‍സൂര്‍ ടൂറിസം ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് കെ.എസ്.ഇ.ബി. പുഷ്‌പോത്സവം ജൂണ്‍ 30 വരെ നീട്ടികൊണ്ട് ഉത്തരവിറക്കിയത്. വര്‍ണങ്ങള്‍ വാരിവിതറി സഞ്ചാരികളുടെ ഹൃദയത്തിലിടം നേടാന്‍ രണ്ട് മാസം പിന്നിട്ടപ്പോള്‍ പുഷ്‌പോത്സവത്തിന് സാധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.

കൂടാതെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാാസുരക്ക് ഇക്കാലയളവില്‍ഡ മാറാനും സാധിച്ചു. വയനാട്ടിലെത്തുന്ന അവധിക്കാല സഞ്ചാരികള്‍ തിരഞ്ഞെടുത്ത പ്രധാന ടൂറിസ്റ്റ് കേന്ദ്രവും ഇത്തവണ ബാണാസുരയായിരുന്നു. പുഷ്‌പോത്സവം ആരംഭിച്ച നാള്‍ മുതല്‍ പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുവെന്നതാണ് ഏറ്റവും വലിയ കൗതുകം. വൈവിധ്യങ്ങളായ പൂക്കളുടെ ശേഖരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ഈ പുഷ്‌പോത്സവം. ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം നടന്നുവരുന്നത്.

flowrshw

ബാണാസുരസാഗര്‍ പുഷ്‌പോത്സവത്തില്‍ നിന്ന്‌

മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടുമായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന ഏറ്റവും വലിയ സോളാര്‍ പാടവും ബാണാസുര ഡാമിലാണ് സ്ഥിതി ചെയ്യുന്നത്.

നൂറിലധികം വ്യത്യസ്തയിനം പൂക്കള്‍, ഇരുനൂറില്‍പരം ജറബറ പൂക്കള്‍, നാനൂറിലികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓര്‍ക്കിഡ്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, എന്നിവയും ചെടികളുടെയും, പൂക്കളുടെയും വില്‍പ്പന സ്റ്റാള്‍, ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവെല്‍, വാണിജ്യവിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും പുഷ്‌പോത്സവത്തെ വേറിട്ടതാക്കുന്നു. ജൈവ പച്ചക്കറിയെ പോത്സാഹിപ്പിക്കുന്നതിന് മാത്രമായി പ്രത്യേക സ്റ്റാളുകളും അതിലൂടെ വിത്തുകളും ലഭ്യമാക്കുന്നത് ഏവര്‍ക്കും ഉപകാരപ്രദമായി. വേനല്‍ അവധി അവസാനഘട്ടത്തിലെത്തിയതോടെ ബോട്ടിംഗ്, കുതിര സവാരി, ത്രീഡി ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കെല്ലാം വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.

English summary
date extended- banasura flowershow for one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X