കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഹങ്കാരത്തിന്റെ ശബ്ദമാണ് വി ഡി സതീശന്, പ്ലാനിട്ട് ദേശാഭിമാനി ഓഫീസിലേക്ക് വിട്ടു'; ഇപി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജൻ. ദേശാഭിമാനിയുടെ ഓഫീസ് കോണഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ആയിരുന്നു വിമർശനം ഉണ്ടായത്.

പ്രതിപക്ഷ നേതാവായ വി ഡി സതീശൻ കൃത്യമായി പ്ലാൻ ചെയ്താണ് ആളുകളെ ദേശാഭിമാനി ഓഫീസിലേക്ക് അയച്ചതെന്ന് ഇ പി കുറ്റപ്പെടുത്തി. ഒരു പത്ര സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനോട് ചോദ്യം ചോദിച്ചതിന് പത്ര ഓഫീസ് ആക്രമിക്കുകയാണ് സതീശൻ. ഇതാണ് കോൺഗ്രസ് പാർട്ടിയും വി ഡി സതീശനും എന്നായിരുന്നു ഇ പി ജയരാജന്റെ വിമർശനം.

പത്ര സമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ മാധ്യമ പ്രവർത്തകർക്കെതിരെ പ്രതികരിക്കുകയാണ് പ്രതിപക്ഷ നേതാവ്. വി ഡി സതീഷന്റെ സൗജന്യത്തിൽ ആണോ ദേശാഭിമാനി പത്ര പ്രവർത്തകൻ പത്ര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ? എന്നും ഇ പി ജയരാജൻ ചോദിച്ചു.

1

ഇ പി ജയരാജൻ പറഞ്ഞ വാക്കുകൾ;-

'ദേശാഭിമാനിയുടെ ഓഫീസ് ആക്രമിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയാതെ ആയിരുന്നോ ? അദ്ദേഹം അറിയാതെ ആണോ ? കോൺഗ്രസ് നേതാക്കൾ അവിടെ എത്തി ഓഫീസ് ആക്രമിച്ചത്. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ കൃത്യമായി പ്ലാൻ ചെയ്തു ആളുകളെ ദേശാഭിമാനി ഓഫീസിലേക്ക് അയയ്ക്കുകയാണ് ചെയ്തത്..

മടിയില്‍ കനമില്ലെന്ന ബോര്‍ഡ് വച്ചാല്‍ പോര, തെളിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്; വിഡി സതീശന്‍മടിയില്‍ കനമില്ലെന്ന ബോര്‍ഡ് വച്ചാല്‍ പോര, തെളിയിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്; വിഡി സതീശന്‍

2

ഒരു പത്ര സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനോട് ചോദ്യം ചോദിച്ചതിന് പത്രം ഓഫീസ് ആക്രമിക്കുകയാണ് സതീശൻ. ഇതാണ് കോൺഗ്രസ് പാർട്ടിയും വി ഡി സതീശനും....വി ഡി സതീഷന്റെ സൗജന്യത്തിൽ ആണോ ദേശാഭിമാനി പത്ര പ്രവർത്തകൻ പത്ര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത് ?

3

പത്രക്കാരോട് പ്രതിപക്ഷ നേതാവ് പൊട്ടിത്തെറിക്കുകയാണ്. പിടിച്ചു പുറത്താക്കും എന്നാണ് പറയുന്നത്. അഹങ്കാരത്തിന്റെ ശബ്ദമാണ് വി ഡി സതീശന്. ധിക്കാരത്തിന്റെ ശബ്ദമാണ് അവിടെ കാണാൻ കഴിഞ്ഞത്. വി ഡി സതീശനുമായി മാധ്യമങ്ങൾ നടത്തിയ പത്ര സമ്മേളനത്തിൽ ചോദിച്ച ചോദ്യങ്ങളെല്ലാം ഉള്ളതാണ്.

ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ

4

മഹാത്മാ ഗാന്ധിയുടെ ചിത്രം വയനാട് രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിൽ ഉണ്ടായിരുന്നു. എസ് എഫ് ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിലേക്ക് സംഘർഷവുമായി എത്തി. എന്നാൽ, ഇതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങങ്ങളുടെ അവസ്ഥ മാധ്യമങ്ങൾ പകർത്തിയതാണ്.

5

എന്നാൽ, ആക്രമ നടത്തി എന്ന് പറയുന്ന എസ് എഫ് ഐ നേതാക്കൾ പിരിഞ്ഞു പോയതിനു ശേഷം മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങൾ നിലത്തിട്ട് ചവിട്ടി നാശമാക്കി. എന്തിനാണ് ഈ രീതിയിലുള്ള നാടകം നടത്തുന്നത്... അക്രമം കാണിച്ചു എന്ന് വരുത്തി തീർക്കാൻ കാണിക്കുന്ന നാടകം ആയല്ലേ ഇതിനെയൊക്കെ കരുതേണ്ടത്... പത്ര സമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ മാധ്യമ പ്രവർത്തകർക്ക് എതിരെ പ്രതികരിക്കുകയാണ്...'

6

അതേസമയം, ജൂൺ 25 നാണ് ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തിയത്. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയുടെ ഓഫീസിന് നേരെ പ്രവർത്തകർ കല്ലേറ് നടത്തിയത്. സംഭവത്തിൽ പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു.

8

എന്നാൽ, ജൂൺ 24 നായിരുന്നു കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തു. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
deshabhimani office issues: ep jayarajan slams vd satheesan goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X