• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ടതിന് സമാനമായ പീഡനം മോഡലിനും: ബാറില്‍ വെച്ച് ബോധം കെടുത്തി; ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചിയില്‍ യുവ മോഡല്‍ ആക്രമിക്കപ്പെട്ടത് നടി ആക്രമിക്കപ്പെട്ട കേസിന് സമാനാമായ സംഭവമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മുംബൈ നഗരത്തേക്കാളും കൊല്‍ക്കത്തേയേക്കാളുമൊക്കെ ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു നഗരമായി കൊച്ചി മാറിക്കഴിഞ്ഞു. കുറേകാലമായി കൊച്ചി നഗരത്തില്‍ ഒളിഞ്ഞിരിക്കുന്ന രാത്രികാല പേടി സ്വപ്നങ്ങളായ ലഹരി ഉപയോഗവും ലഹരിക്കടത്തും ബലാത്സഗവും തട്ടിക്കൊണ്ടുപോകലുമൊക്കെ കൊച്ചിക്ക് മാത്രം സ്വന്തമാവുന്ന കാഴ്ചകള്‍ ഈ അടുത്ത കാലത്തെങ്ങാനും മാറുമോ എന്നുള്ളതാണ് ആശങ്കയെന്നും അദ്ദേഹം പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അല്ലെങ്കില്‍ പൊലീസിന്റെ കണ്ണില്‍

പൊലീസ് എത്ര ശ്രമിച്ചിട്ടും, അല്ലെങ്കില്‍ പൊലീസിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് കൊച്ചി നഗരത്തില്‍ നടന്ന് വരുന്ന കൊലപാതകങ്ങളും ബലാത്സഗങ്ങളുടെ എണ്ണവും അനുദിനം വർധിച്ച് വരുന്നു എന്നുള്ളതാണ് വസ്തത. ഈ അടുത്ത ദിവസം തേവരയിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ കുറച്ച് സുഹൃത്തുക്കള്‍ ചേർന്ന് പാർട്ടിക്ക് പോവുന്നു. അവിടെ സംഗീതവും നൃത്തവും ഉണ്ടാവുന്നു.

യുഡിഎഫ് വിടുമോ ലീഗ്: ചാടിയാല്‍ നേട്ടം, കോണ്‍ഗ്രസ് ഭയപ്പെടുന്നത് സംഭവിച്ചാല്‍ അധികാരം വിദൂര സ്വപ്നംയുഡിഎഫ് വിടുമോ ലീഗ്: ചാടിയാല്‍ നേട്ടം, കോണ്‍ഗ്രസ് ഭയപ്പെടുന്നത് സംഭവിച്ചാല്‍ അധികാരം വിദൂര സ്വപ്നം

ഹോട്ടലിലേക്ക് പോവുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു


അത്യാവശ്യം മോഡലിങൊക്കെ ചെയ്യുന്ന, അത്ര പ്രശസ്തയൊന്നും അല്ലാത്ത ഡോളിയെന്ന യുവതിയാണ് രാജസ്ഥാന്‍കാരിയായ മോഡലായ മറ്റൊരു പെണ്‍കുട്ടിയെ ബാറിലേക്ക് കൊണ്ടുവരുന്നത്. ഈ പെണ്‍കുട്ടിയാണ് ഇരയാക്കപ്പെട്ടത്. മോഡലിങ്ങിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി ഇവിടെ എത്തിയത്. ഒന്നുരണ്ട് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു, വീണ്ടും മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ ഡോളി വിളിച്ച ഹോട്ടലിലേക്ക് പോവുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

എന്ത് ചെയ്തെന്ന് മനസ്സിലാവുന്നില്ല; എന്റെ പടം കണ്ടവരല്ലേ മലയാളികള്‍, പലരും നേട്ടമുണ്ടാക്കി: ഷക്കീലഎന്ത് ചെയ്തെന്ന് മനസ്സിലാവുന്നില്ല; എന്റെ പടം കണ്ടവരല്ലേ മലയാളികള്‍, പലരും നേട്ടമുണ്ടാക്കി: ഷക്കീല

രാത്രി സമയം ആഘോഷിക്കാനാണ് പോക്ക്

രാത്രി സമയം ആഘോഷിക്കാനാണ് പോക്ക്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും രാത്രി ബാറില്‍ പോയി ഒരു ഗ്ലാസ് ബിയർ കുടിക്കുന്നതിനെയൊന്നും ആരും വിലകുറച്ച് കാണുന്നില്ല. കേരളത്തിലേക്ക് ഈ രീതി വരുന്നതേയുള്ളുവെങ്കിലും വിദേശങ്ങളിലൊക്കെ ഇത് പതിവാണ്. കേരളത്തിലും അത് ആയിക്കൂടായെന്ന് പറയാന്‍ ആർക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു ഗ്ലാസ് ബിയർ കഴിച്ച് കഴിഞ്ഞപ്പോള്‍

ഒരു ഗ്ലാസ് ബിയർ കഴിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല, എന്നാല്‍ രണ്ടാമത് തന്ന ഒരു ഗ്ലാസ് കുടിച്ചപ്പോള്‍ അത് മറ്റെന്തോ കലർത്തിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ഗ്ലാസ് കുടിച്ചപ്പോഴേക്കും ഞാന്‍ ബോധം കെട്ടുപോയെന്ന് അവർ വ്യക്തമാക്കുന്നു. ബോധം കെട്ട പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്നു മൂന്ന് ചെറുപ്പക്കാർ ഇവരെ സമീപിക്കുകകയും ശേഷം ഈ കുട്ടിയെ തങ്ങളുടെ വാഹനത്തില്‍ കയറ്റുകയും ചെയ്തുന്നു.

അധികം രാത്രിയൊന്നും ആവാത്ത സമയത്താണ്

അധികം രാത്രിയൊന്നും ആവാത്ത സമയത്താണ്, കൊച്ചി നഗരത്തിലൂടെ പോവുന്ന വാഹനത്തില്‍ വെച്ച് ഇവർ ഈ പെണ്‍കുട്ടിയെ മാറി മാറി ബലാത്സംഗം ചെയ്യുന്നത്. പത്തൊമ്പത് വയസ്സുകാരിയാണ് ഇങ്ങനെ ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കൊച്ചിയിലെ ഒരു പോലീസുകാരും ഇത് അറിഞ്ഞിട്ടില്ല. എല്ലാ സ്ഥലത്തും ക്യാമറയുണ്ടെന്ന് വീമ്പിളക്കുന്നവരും ഇത് അറിഞ്ഞിട്ടില്ല.

 പെണ്‍കുട്ടിയെ നടി ആക്രമിക്കപ്പെട്ട കേസിലേത്

എന്തായാലും ഈ സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ നടി ആക്രമിക്കപ്പെട്ട കേസിലേത് പോലെ കാക്കാനാട്ടെ വീട്ടില്‍ കൊണ്ടുചെന്നിറക്കുന്നു. ഈ പെണ്‍കുട്ടി പിറ്റേദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് തലേദിവസം നടന്ന കൊടിയ പീഡനത്തിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. പൊലീസ് വന്നാണ് പിന്നീട് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതെന്നും അദ്ദേഹം പറയുന്നു.

സംഭവത്തില്‍ പൊലീസ് നാലുപേർ അറസ്റ്റിലായി.

സംഭവത്തില്‍ പൊലീസ് നാലുപേർ അറസ്റ്റിലായി. കൊടുങ്ങല്ലൂർ സ്വദേശി വിവേക്, സുധി, മിഥുന്‍, കൂട്ടുകാരിയായ കൂടെ വന്ന ഡോളി എന്നിവരാണ് അറസ്റ്റിലായത്. ഈ ഡോളിയാണ് തന്നെ ചതിച്ചതെന്നാണ് ആ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്ത് തന്നെയായാലും ഇതുപോലുള്ള കുറ്റകൃത്യങ്ങളില്‍ കൊച്ചി ബഹുദൂരം കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

English summary
Model assault case in Kochi similar to Dileep actress case; Director Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X