'ദിലീപിനെ വെറുതെവിടും'; അന്വേഷണം വരുന്നു, ബൈജു പൗലോസ് വീണ്ടും രംഗത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പെടെ നാലു പ്രതികളെ വെറുതെ വിടുമെന്നും ആറ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നും വിശദമാക്കി വന്ന ഊമക്കത്തില്‍ അന്വേഷണം വരുന്നു. കേസ് അന്വേഷിച്ച ഡിവൈഎസ്പി ബൈജു പൗലോസ് ഊമക്കത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി റവാഡ ചന്ദ്രശേഖറിന് കത്ത് നല്കി. വൈകാതെ അന്വേഷണം പ്രഖ്യാപിച്ചേക്കും.
ആരാണ് കത്ത് അയച്ചത്, ഏത് പോസ്റ്റ് ഓഫീസ് വഴിയാണ് അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് തടസമില്ല. പല കേസുകളിലും ഇത്തരം ഊമക്കത്തുകള്‍ നിയമ രംഗത്തുള്ളവര്‍ക്ക് വരാറുണ്ടെങ്കിലും കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി നേരത്തെ പരസ്യമാകുന്നത് എങ്ങനെ എന്നാണ് ചോദ്യം ഉയരുന്നത്. സംശയം ദൂരീകരിക്കാന്‍ വിശദമായ അന്വേഷണത്തിന് വഴിതെളിയുകയാണ്.

ഡിസംബര്‍ എട്ടിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കി എറണാകുളം ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ രണ്ടാംതിയ്യതി വച്ച് അയച്ച കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. നാലാം തിയ്യതിയാണ് പലര്‍ക്കും ഈ കത്ത് ലഭിച്ചത്. അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായ്, ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍ പാഷ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് ലഭിച്ചിരുന്നത്.
ജഡ്ജി ഹണി എം വര്‍ഗീസ്, ഷേര്‍ളി, ദിലീപിന്റെ സുഹൃത്ത് ശരത്ത്, ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എന്നിവരുടെ പേരുകളും സംശയകരമായി കത്തില്‍ സൂചിപ്പിച്ചിരുന്നു. ഊമക്കത്ത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് യശ്വന്ത് ഷേണായ് ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് കേസ് അന്വേഷിച്ചിരുന്ന ബൈജു പൗലോസ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ വിമര്‍ശനം നേരിട്ട പോലീസ് ഓഫീസറാണ് ബൈജു പൗലോസ്.
ഗൗരവമുള്ള കാര്യം എന്ന് കമാല്‍ പാഷ
വിധിയിലെ കാര്യങ്ങള്‍ നേരത്തെ പറയുക എന്നത് ഗൗരവമുള്ളതാണെന്നും അന്വേഷണം വേണ്ടതുണ്ട് എന്നും കമാല്‍ പാഷ പ്രതികരിച്ചു. രണ്ടാം തിയ്യതിയാണ് കത്ത് അയച്ചിരിക്കുന്നത്. നാലം തിയ്യതിയാണ് കൈയ്യില്‍ കിട്ടിയത്. എട്ടാം തിയ്യതി വരുന്ന വിധിയിലെ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഏതാണ് എല്ലാ കാര്യങ്ങളും ശരിയായിരുന്നു. അന്വേഷണം ആവശ്യമാണ് എന്നും കമാല്‍ പാഷ പറഞ്ഞു.
അതേസമയം, ഊമക്കത്ത് അത്ര വലിയ കാര്യമാക്കേണ്ട എന്ന നിലപാടാണ് അഡ്വ. ജയശങ്കര്‍ പറയുന്നത്. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഭിഭാഷകര്‍ക്ക് വിധി എന്താകുമെന്ന് ഊഹിക്കാന്‍ സാധിക്കും. അത്തരം ഊമക്കത്തുകള്‍ പലപ്പോഴും ലഭിക്കാറുണ്ട്. നിയമരംഗത്തുള്ളവര്‍ക്കെല്ലാം ഇത്തരം കത്തുകള്‍ ലഭിക്കുന്നുണ്ടാകും. വലിയ കാര്യമാക്കേണ്ടെന്നും ജയശങ്കര്‍ പറയുന്നു.
കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി നേരത്തെ ഒരാള്‍ പറയുന്നത് സംശയകരമാണ്. വിശദമായ അന്വേഷണം നടത്തി വ്യക്തത വരുത്തുന്നത് നിയമസംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് നല്ലതാണ് എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയും പോലീസ് മേധാവിയും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് വളരെ നിര്‍ണായകമാകും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications