ദുബായിൽ ബിനോയ് കുടുങ്ങിയത് ആഘോഷമാക്കി ദിലീപ് ഓൺലൈൻ.. ദുബായ് സർക്കാരിന്റെ ഗസ്റ്റെന്ന്!

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവമാണ് അടുത്തിടെ കേരളത്തെ ഏറ്റവുമധികം ഞെട്ടിച്ച കുറ്റകൃത്യമെന്ന് പറയാം. കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ കേരളവും മലയാള സിനിമാ ലോകവും പിന്നെയും ഞെട്ടി. പെരുമ്പാവൂര്‍ ജിഷ കേസിന് പിന്നാലെ സ്ത്രീസുരക്ഷ വിഷയമാക്കി ജയിച്ച് വന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായിരുന്നു ഈ കേസ്.

ഊര്‍ജിതമായ അന്വേഷണം നടക്കുകയും ദിലീപ് 85 ദിവസം അഴിയെണ്ണുകയും ചെയ്തു. അക്കാര്യം കൊണ്ട് ദിലീപ് ഫാന്‍സിന് സര്‍ക്കാരിനോട് കലിപ്പ് തോന്നുക സ്വാഭാവികം. എന്നാല്‍ കോടിയേരിയുടെ മകന്റെ വിഷയത്തില്‍ ദിലീപ് ഓണ്‍ലൈനിന്റെ പ്രതികരണം വെറും കലിപ്പ് മാത്രമാണോ ?

ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദിലീപ് ചിത്രമായ റണ്‍വേയിൽഅവതരിപ്പിച്ച വേഷം വീട്ടുകാര്‍ക്ക് മുന്നില്‍ ദുബായിക്കാരനായി അഭിനയിക്കുന്ന വാളയാര്‍ പരമശിവം എന്ന ഗുണ്ടയുടേത് ആയിരുന്നു. ഈ കഥാപാത്രത്തിന്റെ ഗള്‍ഫ് വേഷത്തിന്റെ ചിത്രത്തിനൊപ്പമാണ് ദിലീപിന്റെ ഫാന്‍സ് പേജായ ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബിനോയിക്ക് പരിഹാസം

ബിനോയിക്ക് പരിഹാസം

അതിങ്ങനെയാണ്: ഉണ്ണി അവിടെ വലിയ പൊസിഷനിൽ അല്ലെ നിങ്ങൾക്കും ഒക്കെ ചിന്തിക്കാൻ പറ്റാത്ത പൊസിഷനിൽ. ദുബായിൽ ഉണ്ണി ഗവണ്മെൻറിന്റെ ഗസ്റ്റ് ആണ്.. ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ ഭാഗ്യവതിയാണ് അമ്മേ എന്നാണ് കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിയെ പേരെടുത്ത് പറയാതെ ദിലീപ് ഓൺലൈനിന്റെ പരിഹാസം.

ദിലീപിനെ പ്രതിരോധിക്കാൻ

ദിലീപിനെ പ്രതിരോധിക്കാൻ

ഫാന്‍സ് പേജാണ് എന്നത് കൊണ്ട് തന്നെ ദിലീപുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ മാത്രമാണ് സാധാരണ ദിലീപ് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ദിലീപിന്റെ സിനിമകളുടെ പ്രമോഷന്‍ മാത്രമല്ല, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ മുന്നില്‍ നിന്ന് പ്രതിരോധിക്കാനും ഈ പേജുണ്ടായിരുന്നു.

ദുബായില്‍ യാത്രാവിലക്ക്

ദുബായില്‍ യാത്രാവിലക്ക്

ദിലീപുമായി ബന്ധപ്പെട്ടത് അല്ലാതെയുള്ള സാമൂഹ്യ വിഷയങ്ങളിലോ രാഷ്ട്രീയ വിഷയങ്ങളിലോ ദിലീപ് ഓണ്‍ലൈന്‍ പ്രതികരിച്ച് കണ്ടിട്ടില്ല. എന്നാലതില്‍ നിന്നും വ്യത്യസ്തമായാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് കേസില്‍ ദുബായില്‍ യാത്രാവിലക്ക് നേരിടുന്നതിനെ പരിഹസിച്ച് ദിലീപ് ഓണ്‍ലൈനിന്റെ രംഗ പ്രവേശം.

ബിനീഷിന്റെ സിനിമാ ബന്ധം

ബിനീഷിന്റെ സിനിമാ ബന്ധം

കോടിയേരിയുടെ മകനെതിരെ ഇത്തരമൊരു ആരോപണം കുത്തിപ്പൊക്കിയത് ദിലീപാണ് എന്നൊരു കരക്കമ്പി സോഷ്യല്‍ മീഡിയയില്‍ പറന്ന് നടക്കുന്നുണ്ട്. തന്നെ കേസില്‍ കുടുക്കിയതിനുള്ള പ്രതികാരമാണ് എന്ന തരത്തിലാണ് പ്രചാരണം. കോടിയേരിയുടെ മറ്റൊരു മകനായ ബിനീഷ് കോടിയേരി സിനിമാ രംഗത്തും സിനിമാക്കാരുമായും നല്ല ബന്ധമുള്ളയാളാണ്.

പല വിധ പ്രചാരണങ്ങൾ

പല വിധ പ്രചാരണങ്ങൾ

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബിനീഷ് കോടിയേരി ഉള്‍പ്പെടെ ഉള്ളവരാണെന്നും അതിനുള്ള മറുപണിയാണെന്നും സോഷ്യല്‍ മീഡിയയില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള അത്തരം പ്രചാരണത്തിന് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണവും ഇല്ല. വെറും പുക മാത്രമാകാനേ തരമുള്ളൂ.

ദുബായിൽ പോയത് വെറുതെ അല്ലെന്ന്

ദുബായിൽ പോയത് വെറുതെ അല്ലെന്ന്

എന്നാല്‍ ദിലീപ് ഓണ്‍ലൈനിന്റെ പോസ്റ്റിന് താഴെ നടന്റെ ആരാധകരിട്ട കമന്റുകള്‍ സൂചിപ്പിക്കുന്ന ചിലതുണ്ട്. ചുമ്മാതല്ല ദിലീപേട്ടന്‍ ദുബായില്‍ പോയത് എന്നതടക്കമാണ് ആരാധകരില്‍ ചിലരുടെ കമന്റുകള്‍. എന്തായാലും കോടിയേരിയുടെ മകന് പണി കിട്ടിയത് ദിലീപ് ഓണ്‍ലൈന്‍ ആഘോഷിക്കുന്നുവെങ്കില്‍ അത് വെറുതെ ആവില്ലെന്ന് തന്നെയാണ് പൊതുവിലെ സംസാരം.

ഫേസ്ബുക്ക് പോസ്റ്റ്

ദിലീപ് ഓൺലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Dileep Online Facebook post against Binoy Kodiyeri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്