ശമ്പളം മുടങ്ങില്ല; കേരളത്തിന് 1,000 കോടി രൂപ; പിന്‍വലിക്കുന്നതിന് നിയന്ത്രണം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കറന്‍സി നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കുകളില്‍ പണത്തിന് ക്ഷാമം നേരിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതേതുടര്‍ന്ന്, ഡിസംബര്‍ ആദ്യം ആവശ്യമായ പണം ബാങ്കുകളിലും ട്രഷറികളിലും എത്തിയില്ലെങ്കില്‍ ജീവനക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നുകാട്ടി ധനമന്ത്രി തോമസ് ഐസക് റിസര്‍വ് ബാങ്കിന് കത്തയക്കുകയും ചെയ്തു.

സംസ്ഥാനത്തെ അടിയന്തിര സാഹചര്യം മനസിലാക്കിയ റിസര്‍വ് ബാങ്ക് 1,000 കോടി രൂപ അനുവദിച്ചതോടെ താത്കാലികമായ പരിഹാരമുണ്ടായിരിക്കുകയാണ്. 1,200 കോടിരൂപയാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഇതില്‍ ആദ്യഘട്ടമായി 1,000 കോടി വ്യാഴാഴ്ച നല്‍കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ശേഷിക്കുന്ന തുക രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കും.

note-ban

ഇതില്‍ 500 കോടി രൂപ ബാങ്കുകള്‍ക്കും 500 കോടി ട്രഷറിക്കുമാണ്. ട്രഷറിവഴിയും ബാങ്കുവഴിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത്. അതേസമയം, ശമ്പളത്തില്‍ നിന്ന് 24,000 രൂപ മാത്രമെ ഒരാഴ്ച പിന്‍വലിക്കാന്‍ അനുവാദമുള്ളൂ. 2000 ത്തിന്റേയും 500 ന്റേയും നോട്ടുകളായിരിക്കും ഇവ ലഭിക്കുകയെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച തന്നെ എല്ലാവരുടെയും അക്കൗണ്ടിലേക്ക് പണമെത്തുമെന്ന് ധനമന്ത്രി അറിയിച്ചു. പണം പിന്‍വലിക്കാന്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. എല്ലാവര്‍ക്കും ശമ്പളം പതിവുപോലെ ലഭിക്കും. ട്രഷറികളോട് കൂടുതല്‍ സമയം പ്രവര്‍ത്തക്കിണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളും ശമ്പളം നല്‍കാന്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

English summary
RBI to provide Rs 1000 cr for distribution of kerala govt salary
Please Wait while comments are loading...