സിപിഎം പേരാമ്പ്ര ഏരിയ: യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് മത്സരിച്ച ഡിവൈഎഫ്‌ഐ നേതാവ് തോറ്റു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: സി.പി.എം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡി.വൈ.എഫ്.ഐ നേതാവിന് പരാജയം. ഏരിയാ കമ്മിറ്റിയിലേക്കുള്ള ഔദ്യോഗിക പാനലില്‍ യുവജന പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധിച്ച് മത്സരിച്ച ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റും സി.പി.എം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ വി.കെ പ്രമോദ് ആണ് പരാജയപ്പെട്ടത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 21 ഏരിയാ കമ്മിറ്റിയില്‍ യുവ പ്രാതിനിധ്യം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷില്‍ ഒതുങ്ങി. പട്ടികജാതി വിഭാഗത്തില്‍ നിന്നും ആരെയും ഉള്‍പ്പെടുത്തിയില്ലെന്നും ആപേക്ഷപമുണ്ട്. നിലവിലെ സെക്രട്ടറി എന്‍.പി ബാബുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നൊച്ചാട് ലോക്കല്‍ സെക്രട്ടറി അഡ്വ. കെ.കെ രാജന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി. പ്രസന്ന എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. പള്ളുരുത്തി ജോസഫ്, ടി.കെ ലോഹിതാക്ഷന്‍, എം കുഞ്ഞമ്മദ്, എം കുഞ്ഞിരാമന്‍, ടി.സി കുഞ്ഞമ്മദ്, കെ.പി ബിജു, കെ സുനില്‍, കെ.കെ ഹനീഫ, സി.കെ ശശി, എ.സി സതി, ടി.പി കുഞ്ഞനന്ദന്‍, വിശ്വന്‍ മാസ്റ്റര്‍, പി. ബാലന്‍ അടിയോടി, എസ്.കെ സജീഷ്, കെ.വി കുഞ്ഞിക്കണ്ണന്‍, പി.എം കുഞ്ഞിക്കണ്ണന്‍, കെ. നാരായണന്‍, കെ.ടി രാജന്‍ എന്നിവര്‍ വീണ്ടും കമ്മിറ്റിയില്‍ ഇടംപിടിച്ചു.

cpmperambra

പ്രതിനിധി ചര്‍ച്ചയില്‍ ഏരിയാ സെക്രട്ടറിക്കെതിരെ വിമര്‍ശനമുയര്‍ന്നു. മകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് എന്‍.പി ബാബുവിനെ പ്രതിനിധികള്‍ ചോദ്യം ചെയ്തത്. രണ്ടുദിവസമായി നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴയില്‍ നടന്ന സമ്മേളനം പ്രകടനത്തോടെ സമാപിച്ചു. പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി രാമകൃഷ്ണന്‍, സി.എസ് സുജാത തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹാദിയ കേസില്‍ നേട്ടമുണ്ടാക്കി തീവ്രവാദികള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
DYFI Leader failed in CPM perambra area

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്