കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍: മണല്‍മാഫിയ പൊലീസിനെ കൊല്ലാന്‍ ശ്രമിച്ചു

  • By Aswathi
Google Oneindia Malayalam News

sand miners
കണ്ണൂര്‍: മണല്‍ വേട്ടയ്‌ക്കെത്തിയ ഡി വൈ എസ് പിയെയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ ശ്രമം. കണ്ണൂര്‍ ഇരിട്ടിക്കടുത്താണ് സംഭവം. ഇരിട്ടി ഡി വൈ എസ് പിയും രണ്ട് പൊലീസുകാരും സഞ്ചരിച്ച കാര്‍ മണല്‍ ലോറി ഇടിച്ചി തെറിപ്പിക്കുകായിരുന്നു. മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുള്‍ സലാം ജന്‍സണ്‍ എന്നിവരെയും കൂട്ടി ഡി വൈ എസ് പി സുകുമാരന്‍ മണല്‍ വേട്ടയ്ക്കിറങ്ങിയതായിരുന്നു. ജില്ലയില്‍ മണല്‍ നിരോധനം നീക്കിയ ദിവസമായതിനാല്‍ ലോക്കല്‍ പൊലീസിനെ അറിയിക്കാതെയായിരുന്നു ഡി വൈ എസ് പിയുടെ നേരിട്ടുള്ള പരിശോധന.

പരിശോധനയ്ക്കിടെ ഇരിക്കൂര്‍ മാമനക്കുന്നില്‍ മണല്‍കയറ്റിവന്ന ലോറിയെ പൊലീസ് സംഘം തടഞ്ഞു. എന്നാല്‍ നിര്‍ത്താതെ പൊയ ലോറിയെ പിന്തുടര്‍ന്ന്, ലോറിയെ മറികടന്ന പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആക്രമണം. ഡി വൈ എസ് പിക്ക് നേരെ ഭീഷണി മുഴക്കിയ അക്രമികള്‍ പൊലീസ് സഞ്ചരിച്ചിരുന്ന ടാക്‌സികാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ലോറി മതിലില്‍ ഇടിച്ചു നിര്‍ത്തി. അക്രമികള്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ഡി വൈ എസ് പിയെയും പൊലീസുകാരെയും ആശുപത്രിയിലേക്ക് മാറ്റി. ലോറിക്ക് നമ്പര്‍പ്ലേറ്റ് ഉണ്ടായിരുന്നില്ല. ലോറിയുടെ ചേസിസ് നമ്പര്‍ നോക്കി ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

English summary
The sand mafia in Kannur tried to kill the Irutti DYSP and his team of policemen who had tried to apprehend them for illegal sand mining.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X