റോഡരികിലെ അടിയന്തര ശസ്ത്രക്രിയ; രക്ഷാദൗത്യത്തിന് പിന്നാലെ വെന്റിലേറ്ററിലായിരുന്ന യുവാവ് യാത്രയായി
കൊച്ചി: റോഡില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്ന യുവാവ് യാത്രയായി. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന കൊല്ലം സ്വദേശിയായ ലിനുവിനെ അതുവഴി യാദൃശ്ചികമായി എത്തിയ മൂന്ന് ഡോക്ടര്‍മാര്‍ സംഭവ സ്ഥലത്തു തന്നെ അടിയന്തര ചികിത്സ നല്കി രക്ഷിച്ച വാര്‍ത്ത വലിയ വൈറലായിരുന്നു. ആശുപത്രിയിലെ ഓപ്പറേഷന് മുറിയില്‍ ചെയ്യേണ്ട അടിയന്തര ചികിത്സയാണ് ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഷേവിങ് ബ്ലേഡും സ്ട്രോയും മാത്രം ഉപയോഗിച്ച് നടത്തിയത്.
എറണാകുളം ഉദയംപേരൂരിനു സമീപമാണ് സിനിമാക്കഥയെ വെല്ലുന്ന രക്ഷാപ്രവര്‍ത്തനം ഉണ്ടായത്. യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അപ്പോള്‍ തന്നെ മരിക്കുന്ന സാഹചര്യമായിരുന്നു ആ സമയത്തുണ്ടായത്. ഈ സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും ജീവന് രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഡോ. ബി. മനൂപ്, ഡോ. തോമസ് പീറ്റര്‍, ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ലിനു ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

ആശുപത്രിയിലെത്തിക്കാന്‍ സമയം വൈകുമെന്ന് കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ സംഘടിപ്പിച്ച ഒരു ബ്ലേഡും പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ച് റോഡരികിലെ വെളിച്ചത്തില്‍ ഡോക്ടര്‍മാര്‍ ശ്വാസനാളത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശ്വാസം നിലച്ചുപോകുമായിരുന്ന നിമിഷത്തില്‍ ലിനുവിന് പ്രാണവായു നല്കാന് ഈ ഇടപെടലിലൂടെ സാധിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ വെല്‍കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
ഡോക്ടര്‍മാരുടെ ധീരമായ ഇടപെടലില്‍ നാടൊന്നാകെ ലിനുവിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയിലായിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഡോക്ടര്‍മാര്‍ക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. എന്നാല്‍ തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.
എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ദമ്പതികായ തോമസ് പീറ്ററും ദിദിയാ തോമസും. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസി. പ്രൊഫസറാണ് ബി മനൂപ്. ബി മനൂപിന്റെ നേതൃത്വത്തിലാണ് യുവാവിന് അടിയന്തര ചികിത്സ നല്‍കിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോകും. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് ലിനുവിന്റെ കുടുംബം.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications