മുസ്ലിംസമുദായ സംഘടനകള്‍ക്കെതിരെ ഇടി മുഹമ്മദ് ബഷീര്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മുസ്ലിംസമുദായ സംഘടനകള്‍ക്കെതിരെ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍എം.പി. മുസ്ലിംസമുദായത്തിന്റെ സംരക്ഷകര്‍ എന്ന് പറയുന്നവര്‍ സംവരണത്തിനു മേല്‍ മണ്ണിടുന്നത് കാണുന്നില്ലെന്നും, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സംവരണത്തിലെ ചതിക്കുഴികള്‍ ഗൗരവമായി ചര്‍ച്ചനടത്തേണ്ടിയിരിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.

സത്യത്തിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കാന്‍ ഇക്കൂട്ടര്‍ ആര്‍ജ്ജവംകാണിക്കണമെന്നും ഇ്.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

et


കൊണ്ടോട്ടി മണ്ഡലംയൂത്ത് ലീഗ് സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി 'പോരാട്ടമാണ് യുവത്വം സമര്‍പ്പണമാണ്ജീവിതം'

പ്രമേയത്തിലുള്ള മണ്ഡലം സമ്മേളന പ്രഖ്യാപനം ഇ്ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനംചെയ്യുന്നു.

കൊണ്ടോട്ടി മണ്ഡലംയൂത്ത് ലീഗ് സംഘടനാ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി 'പോരാട്ടമാണ് യുവത്വം സമര്‍പ്പണമാണ്ജീവിതം' പ്രമേയത്തിലുള്ള മണ്ഡലം സമ്മേളന പ്രഖ്യാപനം  ദ്ഘാടനംചെയ്യുകയായിരുന്നുഅദ്ദേഹം.ഷാഫിചാലിയം,ഡോ:സുലൈമാന്‍മേല്‍പ്പത്തൂര്‍,വിഷയമവതരിപ്പിച്ചു. പ്രസിഡന്റ് എ.മുഹ്യുദ്ദീന്‍ അലി അധ്യക്ഷതവഹിച്ചു. കെ.മുഹമ്മദുണ്ണിഹാജി, അഷ്‌റഫ്മടാന്‍,കെ.ടി.അഷ്‌റഫ്,എ.ഷൗക്കത്തലിഹാജി, സി.ടി.മുഹമ്മദ്,രായിന്‍ക്കുട്ടിനീറാട്,അഡ്വ.എം.കെ.നൗഷാദ്,കെ.ടി.ഷക്കീര്‍ബാബു,അഡ്വ.കെ.പി.ഖാസിം,പി.വി.അഹമ്മദ്ഷാജു,എന്‍.എ.കരീം,കെ.കെ.മുഹമ്മദ്ഹലിം,സമദ്‌പൊന്നാട്,കെ.കെ.എം.ശാഫി,കെ.ഷാഹുല്‍ഹമീദ്,ശരീഫ്പാലാട്ട്,കെ.എം.അലി,സി.ടി.റഫീഖ്,കെ.എ.ബഷീര്‍,എ.അബ്ദുല്‍കരീം,ബഷീര്‍ കോപ്പിലാന്‍,അഷ്‌ക്കര്‍ നെടിയിരുപ്പ് പ്രസംഗിച്ചു.

English summary
ET Muhammed Basheer against muslim community association

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്