നബിദിനമായതിനാല്‍ കടലില്‍ പോയവരുടെ എണ്ണം കുറഞ്ഞു; കോഴിക്കോട്ട് എല്ലാം സുരക്ഷിതം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടുകളില്‍ ഒന്നുപോലും അപകടാവസ്ഥയില്‍ ഇല്ലെന്ന് ഫിഷറീസ് വിഭാഗവും കോസ്റ്റല്‍ പൊലീസും അറിയിച്ചു.

ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!

കടലിലിയുരുന്ന എല്ലാ ബോട്ടുകളും വള്ളങ്ങളും വിവിധ സ്ഥലങ്ങളിലായി കരയ്‌ക്കെത്തിയിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്റ്റര്‍ ടി.എം മറിയ ഹസീന അറിയിച്ചു. നബിദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോയവരുടെ എണ്ണം കുറവായിരുന്നു.

kappad

കടലില്‍പോയ എല്ലാവരുമായും ബന്ധപ്പെടാന്‍ സാധിച്ചു. കാണാതായെന്ന് ആശങ്കയുള്ള വള്ളങ്ങളും ബോട്ടുകളും കരയ്‌ക്കെത്തി. പുതിയാപ്പയില്‍നിന്നുള്ള 12 ബോട്ടുകള്‍ വളപട്ടണത്ത് എത്തിയതായും വിവരം ലഭിച്ചു.

ന്യൂനമര്‍ദത്തിന്റെ ഫലമായി കടല്‍ പിന്നോട്ടുവലിഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട്, കാപ്പാട്, വടകര ബീച്ചുകളില്‍ ആളുകളെ തീരത്തുനിന്ന് മാറ്റിയതായി ഡിസാസ്റ്റര്‍ മാനെജ്‌മെന്റ് ഡെപ്യൂട്ടി കലക്റ്റര്‍ കൃഷ്ണന്‍കുട്ടി അറിയിച്ചു. കടലിനു സമീപം താമസിക്കുന്നവരെയും കടല്‍ത്തീരം സന്ദര്‍ശിക്കാന്‍ എത്തിയവരെയുമാണ് പ്രദേശത്തുനിന്ന് നീക്കിയത്. എന്നാല്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. ദുരന്തനിവാരണ അഥോറിറ്റിക്കു കീഴിലുള്ള സൂനാമി രക്ഷാ സേന പ്രവര്‍ത്തനസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

bypore

ബേപ്പൂരിനു സമീപം കടലില്‍ കാരിയര്‍ മറിഞ്ഞ ബോട്ടിലെ രണ്ടുപേരെ കോസ്റ്റല്‍ പൊലീസ് രക്ഷിച്ചു. മാറാട് ഭാഗത്തുനിന്ന് ഇവരുടെ ബോട്ടും വീണ്ടെടുത്തിട്ടുണ്ട്.

English summary
everything is safe in calicut
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്