കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ വോട്ട് ചര്‍ച്ചകള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തന്നെ തുടങ്ങി. എന്നാല്‍ പല ഫേസ്ബുക്ക് തൊഴിലാളികളും കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഉറക്കമൊഴിച്ചുള്ള ജോലിയിലാണ്. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നത്തില്‍ വോട്ട് വീഴ്ത്താനുള്ള തത്രപ്പാടിലാണ് പലരും.

സ്വദേശി ഫേസ്ബുക്ക് തൊഴിലാളികളേക്കാള്‍ ഈ പണിയില്‍ മുന്നിട്ട് നില്‍ക്കുന്നത് പ്രവാസി ഫേസ്ബുക്ക് ആക്ടിവിസ്റ്റുകളാണ്. തിരഞ്ഞെടുപ്പിന് നാട്ടില്‍ എത്താന്‍ കഴിയാത്തതിന്റെ ദു:ഖമാണ് പലരും ഫേസ്ബുക്കിലെ പ്രചാരണം കൊണ്ട് തീര്‍ക്കുന്നത്.

facebook

സിപിഎമ്മിനും മുസ്ലീം ലീഗിനും ആണ് ഫേസ്ബുക്കില്‍ ചാവേറുകള്‍ ഏറെയുള്ളത്. തൊട്ടുപിറകേ ബിജെപിക്കാരും ഉണ്ട്. എന്നാല്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ സാന്നിധ്യം പൊതുസമൂഹത്തില്‍ ഉള്ളതിനേക്കാള്‍ ഏറെയാണ് ഫേസ്ബുക്കില്‍ എന്ന് സമ്മതിക്കേണ്ടി വരും.

ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണങ്ങള്‍ അധികവും. ലീഗുകാര്‍ മലപ്പുറവും പൊന്നാനിയും മാത്രം കേന്ദ്രീകരിക്കുമ്പോള്‍ സിപിഎമ്മുകാര്‍ക്ക് 20 മണ്ഡലങ്ങളിലും വോട്ട് ചോദിക്കണം. അതിനായി 20 ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടേയും ഫോട്ടോകള്‍ വച്ചുകൊണ്ടാണ് പ്രചാരണം.

മാറ്റത്തിന് ഒരു വോട്ടിനായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്. മാറ്റത്തിന് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടാണ് എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വളരെ പിറകിലാണ് എന്ന കാര്യം സമ്മതിക്കാതെ തരമില്ല.

'ഞാന്‍ ഇന്ന കാരണങ്ങള്‍ കൊണ്ട് ഇന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു... നിങ്ങളും ചിന്തിക്കൂ...' ഇതാണ് പല പോസ്റ്റുകളുടേയും സാരം. വോട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായി ആരുടെയെങ്കിലും മനസ്സില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ ആയാലോ എന്നാണ് എല്ലാ ഫേസ്ബുക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടേയും പ്രതീക്ഷ.

English summary
Facebook activists busy with last minute campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X