കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിറുക്കി താരമായ പ്രിയ പ്രകാശ് വാര്യർക്കെതിരെ വ്യാജ ഫത്വ! സംഘി ഗ്രൂപ്പുകളിൽ വൻ പ്രചാരണം!

  • By Sajitha
Google Oneindia Malayalam News

കോഴിക്കോട്: ഒരൊറ്റ രാത്രി കൊണ്ട് ലോകം മാറി മറിയുമോ? ഉവ്വ് എന്ന് തന്നെയാവും പ്രിയ പ്രകാശ് വാര്യരുടെ ഉത്തരം. ഒരു ഗാനത്തിലെ ഏതാനും ചില സീനുകളുടെ പേരില്‍, കണ്ണിറുക്കലിന്റെയും പുരികം ഉയര്‍ത്തലിന്റെയും പേരില്‍ ഒരാള്‍ക്ക് ഇത്രയും പ്രശസ്തയാവാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പ്രിയ. യുവാക്കളുടെ ഉറക്കം കെടുത്തിയ പ്രിയ ഒറ്റ രാത്രി കൊണ്ട് വിവാദത്തിലും അകപ്പെട്ടിരിക്കുന്നു. പാട്ടിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. തീര്‍ന്നില്ല, പ്രിയക്കെതിരെ മുസ്ലീം പുരോഹിതന്‍ ഫത്വ ഇറക്കിയെന്നും പ്രചാരണം നടക്കുന്നു.

ആന്റണി പെരുമ്പാവൂരിന്റെ നെഞ്ചത്ത് കൊടി കുത്തി സിപിഎം.. നികത്തിയ പാടത്ത് കൃഷിയും ഇറക്കും!ആന്റണി പെരുമ്പാവൂരിന്റെ നെഞ്ചത്ത് കൊടി കുത്തി സിപിഎം.. നികത്തിയ പാടത്ത് കൃഷിയും ഇറക്കും!

പ്രിയക്കെതിരെ ഫത്വയെന്ന്

പ്രിയക്കെതിരെ ഫത്വയെന്ന്

പ്രവാചകനെക്കുറിച്ചുള്ള വരികളുള്ള പാട്ടിലെ രംഗത്തില്‍ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും ആംഗ്യങ്ങളും മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ട്വിറ്ററും മറ്റ് സാമൂഹ്യ മാധ്യമങ്ങളും വഴി ഫത്വ പ്രചാരണങ്ങളും പ്രചരിക്കുന്നത്.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

ദേശീയ മാധ്യമമായ ടൈംസ് നൗവിനോട് സാമ്യമുള്ള ലോഗോയും പേരുമുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇത്തരമൊരു ഫത്വയെക്കുറിച്ച് ആദ്യം വിവരം പുറത്ത് വിട്ടത്. ട്വിറ്റര്‍ അക്കൗണ്ട് എന്ന പോലെ ഫത്വയും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ടൈംസ് ഹൗ എന്നാണ് ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്.

വികാരം വ്രണപ്പെടുന്നു

വികാരം വ്രണപ്പെടുന്നു

രാവിലെ 10.53ന് മൗലാന ആത്തിഫ് ഖദ്രി എന്ന മതപുരോഹിതന്റെ പേരിലാണ് വ്യാജ ഫത്വ പ്രചരിക്കുന്നത്. പ്രിയ പ്രകാശ് വാര്യരുടെ പാട്ട് വൈറലായതിന് ശേഷം പ്രാര്‍ത്ഥിക്കുമ്പോള്‍ അള്ളാഹുവിന് പകരം പ്രിയയുടെ മുഖമാണ് കാണുന്നതെന്നും അത് വികാരം വ്രണപ്പെടുത്തുന്നുവെന്നും അതിനാല്‍ ഫത്വ പുറപ്പെടുവിക്കുന്നു എന്നാണ് ട്വീറ്റ്.

സംഘി ഗ്രൂപ്പുകളിൽ പ്രചാരണം

സംഘി ഗ്രൂപ്പുകളിൽ പ്രചാരണം

സംഘപരിവാര്‍ കേന്ദ്രങ്ങളാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന സൂചന. സര്‍ക്കാസം എന്ന തരത്തിലുള്ളതാണ് ട്വീറ്റ് എങ്കിലും യഥാര്‍ത്ഥമാണ് എന്ന നിലയ്ക്കാണ് സംഘികള്‍ തങ്ങളെ അനുകൂലിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പരമാവധി പ്രചാരണം നല്‍കുന്നത്. തങ്ങള്‍ക്ക് മാത്രമല്ല അസഹിഷ്ണുതയെന്ന് കണ്ടില്ലേ എന്ന തരത്തിലാണ് പ്രചാരണങ്ങള്‍.

അസഹിഷ്ണുതയുടെ വക്താക്കൾ

അസഹിഷ്ണുതയുടെ വക്താക്കൾ

മേർസൽ, പത്മാവത് തുടങ്ങിയ സിനിമകൾക്കെതിരെ വൻ വിദ്വേഷ പ്രചരണം രാജ്യത്ത് സംഘികൾ അഴിച്ച് വിട്ടിരുന്നു. സംഘപരിവാർ കലകളോടും അഭിപ്രായം തുറന്ന് പറയുന്ന കലാകാരന്മാരോടും കാണിക്കുന്ന അസഹിഷ്ണുത വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്യുന്നു. അതിനിടെ മുസ്ലീം മതവിഭാഗത്തിനെ തിരിച്ചടിക്കാൻ കിട്ടിയ അവസരം എന്ന നിലയ്ക്കാണ് സംഘപരിവാർ പാട്ടിനെയും പ്രിയ വാര്യരേയും വ്യാജ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നു.

ഹൈദരാബാദിൽ പരാതി

ഹൈദരാബാദിൽ പരാതി

ഹൈദരാബാദിലാണ് ഒരു സംഘം മുസ്ലീം യുവാക്കൾ പ്രിയയ്ക്കും ഒരു അഡാർ ലൌവിലെ ഗാനത്തിനും എതിരെ ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. മാണിക്യ മലരായ എന്ന ഗാനം പ്രവാചകനെ കുറിച്ചുള്ളതാണ് എന്നും ആ ഗാനം ചിത്രീകരിച്ച രീതി പ്രവാചകനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്നുമാണ് പരാതിക്കാരായ യുവാക്കളുടെ ആരോപണം. ഹൈദരാബാദിലെ ഫലക്‌നുമ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.

പ്രവാചകനെ അപമാനിച്ചു

പ്രവാചകനെ അപമാനിച്ചു

57 മുസ്ലീം യുവാക്കളാണ് പരാതിക്കാർ. പോലീസ് പരാതി സ്വീകരിച്ചിട്ടുണ്ട് എങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്. പാട്ടിലെ പ്രിയയുടെ ഭാവങ്ങള്‍ ഗാനത്തിലെ വരികളെ അപമാനിക്കുന്ന തരത്തിലാണ് എന്നാണ് പരാതിക്കാരില്‍ ഒരാളായ ഹൈദരാബാദ് സ്വദേശി അദ്‌നന്‍ ഖമര്‍ ഫേസ്ബുക്കിലെ ലൈവ് വീഡിയോയിൽ പറയുന്നത്. പാട്ടിന്റെ ഇംഗ്ലീഷ് ട്രാൻസ്ലേഷനും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫത്വയെന്ന് ട്വീറ്റ്

പ്രിയ പ്രകാശ് വാര്യർക്കെതിരെ വ്യാജ ഫത്വ

English summary
Fake Fatwa against Priya Prakash Warrier spreading in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X