ആക്രമിക്കപ്പെട്ട നടിക്കെതിരെ കാവ്യ മാധവൻ; വിവരം അറിയുന്നത് റിമി വിളിച്ചപ്പോൾ, 'ആ' കാരണവും പുറത്ത്!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'എന്റെയും ദിലീപേട്ടന്റെയും ചിത്രങ്ങള്‍ മഞ്ജുവിന് അയച്ചത് നടി' | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടിക്കെതിരെയാണ് കാവ്യ മാധവൻ മൊഴി കൊടുത്തിരിക്കുന്നത്. നടി കാര്യങ്ങള്‍ ഇമാജിന്‍ ചെയ്ത് പറയുന്ന സ്വഭാവക്കാരിയാണെന്നും ദിലീപും മഞ്ജുവാര്യരും തമ്മില്‍ പിരിയാന്‍ കാരണം നടിയാണെന്നും കാവ്യ പറയുന്നു. പൾസരൿ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി കൊടുത്തത്. സുനി വീട്ടിൽ വന്നിട്ടുണ്ടോയെന്ന് അറിയില്ല. നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് റിമി ടോമി വിളിച്ചപ്പോഴായിരുന്നെന്നും കാവ്യ മാധവൻ പറയുന്നു. അതേസമയം കാവ്യയെ വിളിച്ച് നടി ആക്രമിക്കപ്പെട്ട വിവ്രം പറഞ്ഞപ്പോൾ ആദ്യമായി കേൾക്കുന്നപോലെ അല്ലായിരുന്നു പ്രതികരം എന്നാണ് റിമി ടോമി പോലീസിന് മൊഴി നൽകിയിരുന്നത്.

  ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്‌നങ്ങള്‍ എന്നു മുതലാണ് തുടങ്ങിയതെന്ന് എനിക്ക് അറിയില്ല. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ടെന്നും കാവ്യമാധവൻ പോലീസിനു കൊടുത്ത മൊഴിയിൽ പറയുന്നു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണക്കാരി ഞാനാണെന്ന് നടി പലരോടും പറഞ്ഞത് ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു.

  കാവ്യയെയും ദിലീപിനെയും കുറിച്ച്...

  കാവ്യയെയും ദിലീപിനെയും കുറിച്ച്...

  2013ല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടന്ന ഒരു പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍വച്ച് നടി എന്നെയും ദിലീപേട്ടനെയും കുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിക്ക് അതിലിടപ്പെട്ട് സംസാരിച്ചിരുന്നു എന്നും കാവ്യ മാധവന്റെ മൊഴിയിൽ‌ പറയുന്നു. അതേസമയം ഈ കാര്യം ആക്രമിക്കപ്പെട്ട നടിയുമായി സംസാരിക്കാമെന്ന് സിദ്ദിഖ് ദിലീപിനോട് പറഞ്ഞപ്പോൾ ഇതെന്റെ പേഴ്സണൽ കാര്യമാണെന്നും ഇതിൽ ഇടപെടേണ്ട എന്നുമാണ് ദിലീപിന്റെ മറുപടിയെന്നുമാണെന്നാണ് സിദ്ദിഖ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

  ദിലീപ് നടിയുടെ അമ്മയുമായി സംസാരിച്ചു

  ദിലീപ് നടിയുടെ അമ്മയുമായി സംസാരിച്ചു

  മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകള്‍ മീനൂട്ടിയും ഓസ്‌ട്രേലിയയില്‍ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോള്‍ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോണ്‍ വിളിച്ച് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.രമ്യ നമ്പീശന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോള്‍ നടിക്ക് ഫോണ്‍ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോണ്‍ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടന്‍ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തുവെന്നും മൊഴിയിൽ പറയുന്നു.

  സുനിയെ അറിയില്ല

  സുനിയെ അറിയില്ല

  നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല. നടിയെ ആക്രമിച്ചതില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടന്‍ പോയിരുന്നു. ദിലീപേട്ടന് ശത്രുക്കള്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ട്.

  ദിലീപ് അപവാദങ്ങൾ പ്രചരിപ്പിച്ചു

  ദിലീപ് അപവാദങ്ങൾ പ്രചരിപ്പിച്ചു

  അതേസമയം തന്നെയും മഞ്ജുവിനെയും ചേർത്ത് അപവാദം പ്രചരിപ്പിച്ച് ദിലീപാണെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല. ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു. മഞ്ജുവിന്റെ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സൈറ ബാനു എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണെന്നും ശ്രീകുമാർ മേനോൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

  വീടിന് പുറത്തേക്ക് ഒരു ലോകമില്ല

  വീടിന് പുറത്തേക്ക് ഒരു ലോകമില്ല

  മഞ്ജവാര്യരുടെ മൊഴിയും പുറത്ത് വന്നിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണ് നടി പറഞ്ഞതെന്ന് മഞ്ജു വാര്യരുടെ മൊഴിയിൽ പറയുന്നു.

  ആ ബന്ധം റിമി ടോമിക്കുമറിയാം

  ആ ബന്ധം റിമി ടോമിക്കുമറിയാം

  ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ‘നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നുവെന്നും മഞ്ജുവാര്യരുടെ മൊഴിയിൽ പറയുന്നു.

  'ആ' ബന്ധത്തെ കുറിച്ച് കൂടുതലറിയുന്നത് ആക്രമിക്കപ്പെട്ട നടിക്ക്

  'ആ' ബന്ധത്തെ കുറിച്ച് കൂടുതലറിയുന്നത് ആക്രമിക്കപ്പെട്ട നടിക്ക്


  കാവ്യമാധവനും ദിലീപും തമ്മിലുള്ള അടുപ്പം കൂടുതല്‍ അറിയാവുന്നത് ആക്രമിക്കപ്പെട്ട നടിക്കാണെന്ന് സംയുക്താ വര്‍മ്മയുടെ മൊഴി നൽകിയത്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നല്‍കി. മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്കു പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് നിര്‍ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് നടിക്ക് ആയിരുന്നുവെന്നാണ് സംയുക്ത വർമ്മ മൊഴി നൽകിയത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Kavaya Madhavan's statement about actress molesting case

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്