കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യസുരക്ഷ റെയ്ഡ് 11 ഹോട്ടലുകള്‍ പൂട്ടി

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് തിരുവനന്തപുരത്തും എറണാകുളം ജില്ലയിലും നടത്തിയ റെയ്ഡില്‍ 11 ഹോട്ടലുകള്‍ അടപ്പിച്ചു. ശുചിത്വം പാലിയ്ക്കാത്തതിന് 54 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പിഴയായി 57 ഹോട്ടലുകളില്‍ നിന്ന 3,23,200 രൂപ ഈടാക്കി. തിരുവനന്തപുരത്ത് 31 ഹോട്ടലുകള്‍ക്കെതിരെ നടപടി.

തിരുവനന്തപുരത്ത് മംഗലപുരം, തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. 35,500 രൂപ ഏഴ് ഹോട്ടലുകളില്‍ നിന്ന് പിഴായായി ഈടാക്കി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ മാത്രം എട്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഏഴെണ്ണത്തിന് 20,000 രൂപ പിഴയിട്ടു.

Chicken

നന്ദവനം, കിഴക്കേകോട്ട, ഓവര്‍ബ്രിഡ്ജ്, ബേക്കറി ജംഗ്ഷന്‍ എന്നിവിടങ്ങളിലും ഹോട്ടലുകള്‍ അടപ്പിച്ചു. അഞ്ച് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ കൊളെജ്, ഉള്ളൂര്‍, പോങ്ങുംമൂട്, നാലാഞ്ചിറ എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി. ഒരു ഹോട്ടല്‍ അടപ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ രണ്ട് ഹോട്ടലുകള്‍ അടപ്പിച്ചു. ഏഴ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

എറണാകുളത്ത് കലൂരില്‍ മൂന്ന് ഹോട്ടലുകള്‍, പറവൂരിലും തൃപ്പുണ്ണിത്തുറയിലും ഓരോ ഹോട്ടലുകള്‍ വീതവും ആടപ്പിച്ചു. ശുചിത്വമില്ലാത്ത ഹോട്ടലുകളെപ്പറ്റിയുള്ള പരാതികള്‍ ടോള്‍ ഫ്രീ നമ്പരായ 1800 425 1125 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാം.

English summary
Food Security Raid; 11 hotels closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X