സര്‍ക്കാര്‍ വക സൗജന്യ റേഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം; കോഴിക്കോട്ട് എല്ലാവര്‍ക്കും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലയിലെ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ജില്ലാ കലക്റ്റര്‍. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. എന്നാലിത് കോഴിക്കോട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കുമെന്ന് കലക്റ്റര്‍ യു.വി ജോസ് അറിയിച്ചു. ഇതിനായി ചൊവ്വാഴ്ച തന്നെ സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുമതി തേടും. കലക്റ്ററുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഉപ്പുവെള്ളം കയറിയ തീരത്ത് ശുദ്ധജലമെത്തിക്കാന്‍ തീരുമാനം

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വിവിധ ലോഡ്ജുകളില്‍ താമസിക്കുന്ന 110 ലക്ഷദ്വീപ് നിവാസികള്‍ക്ക് ചൊവ്വാഴ്ച മടങ്ങാന്‍ കഴിയുമെന്നു കരുതുന്നതായി കലക്റ്റര്‍ യോഗത്തെ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ട്.

freeratn

കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 630 പേരെയാണ് വിവിധ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ കടലുണ്ടിയിലെ മൂന്നു ക്യാംപുകളിലെ 160 പേര്‍ ഒഴികെയുള്ളവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. ജില്ലയില്‍നിന്നു തിരിച്ച 61 ബോട്ടുകള്‍ സുരക്ഷിതമായി മറ്റു സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, മംഗളൂരു, കാര്‍വാര്‍ എന്നിവിടങ്ങളിലാണ് ബോട്ടുകള്‍ ഉള്ളത്. ഇതില്‍ 25 ബോട്ടുകള്‍ മടക്കയാത്ര തുടങ്ങിയെന്നും കലക്റ്റര്‍ യോഗത്തില്‍ അറിയിച്ചു.

English summary
Free ration for fishermen; Kozhikode
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്