കുറ്റിപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു; പ്രദേശത്ത് കനത്ത ജാഗ്രത, അപകടം ഒഴിവായത് തലനാരിഴക്ക്

  • By: Akshay
Subscribe to Oneindia Malayalam

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തു നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ച് നിയന്ച്രണംവിട്ട ടാങ്കര്‍ റോഡിന് താഴേക്ക് മറിയുകയായിരുന്നു. ഇന്ധച്ചോര്‍ച്ചയില്ലെന്ന് അധീകൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തലനാരിഴയ്ക്ക് ഒഴിവായി പോയത് ഒരു വലിയ ദുരന്തമാണ്. പരിസരവാസികള്‍ ഇപ്പോഴും ആശങ്കയിലാണ്.

Accident

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നും അധികൃതര്‍ എത്തിയാണ് ഇന്ധനച്ചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കുറ്റിപ്പുറത്തും വളാഞ്ചേരിക്കും ഇടയില്‍ വാഹനങ്ങളൊന്നും കടത്തി വിടുന്നില്ല.

കുറ്റിപ്പുറത്തു നിന്നും തിരുനാവായ-പുത്തനത്താണി വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്. മറ്റൊരു ടാങ്കര്‍ എത്തി മറിഞ്ഞ ടാങ്കറില്‍ നിന്നും ഇനി പാചകവാതകം അതിലേക്ക് മാറ്റണം.

English summary
Gas tanker accident in Kuttippuram
Please Wait while comments are loading...