ബാലാശ്രമത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളില്‍ മൂന്നുപേര്‍ തിരിച്ചെത്തി..രണ്ടുപേര്‍ ??

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍: തൃശ്ശൂര്‍ മായന്നൂരിലെ ബാലാശ്രമത്തില്‍ നിന്നും കാണാതായ അഞ്ചു പെണ്‍കുട്ടികളില്‍ മൂന്നുപേരെ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലാശ്രമത്തില്‍ നിന്നും അഞ്ചു പേരെ കാണാതായത്. കാണാതായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കാണാതായവരില്‍ മുന്നു പെണ്‍കുട്ടികളെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്. മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സ്വന്തം ഇഷ്ടപ്രകാരമാണ് നാട് വിട്ടു പോകുന്നതെന്ന് എഴുതി വെച്ചതിന് ശേഷമാണ് ഇവര്‍ നാടു വിട്ടതെന്ന് സൂചന ലഭിച്ചിരുന്നു. ബാലാശ്രമത്തില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍ രണ്ട് സംഘമായി പിരിഞ്ഞു പോയെന്നാണ് പോലീസ് നിഗമനം. ശിശുക്ഷേമ സമതിയില്‍ നിന്നും പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Girls

എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള കുട്ടികളെയാണ് കാണാതായത്. പുലര്‍ച്ചെയുള്ള ബസ്സില്‍ ഇവര്‍ മായന്നൂരില്‍ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്നത് ചിലര്‍ കണ്ടതായി സൂചന ലഭിച്ചിരുന്നു. റെയില്‍വേ സ്‌റ്റേഷനും ബസ് സ്റ്റാന്‍ഡും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മുന്നുപേരെ കണ്ടെത്തിയത്. മറ്റു രണ്ടു പേരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്.

English summary
Girls escaped from rescue home, three were found in Thrissur Railway station.
Please Wait while comments are loading...