കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുകാര്‍ക്ക് ചികിത്സ നിശ്ചയിക്കുന്നത് വിവാദസ്വാമി;ജയിലില്‍ സന്തോഷ് മാധവന് സുഖവാസമൊരുക്കുന്നതാര് ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ജയിലില്‍ കഴിയുന്ന സന്തോഷ് മാധവന്‍ വിവിഐപി തടവുകാരനാണ്. രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയാണ് സ്ത്രീപീഡനക്കേസിലെ പ്രതിയായ വിവാദ സ്വാമിക്ക് പൂജപ്പുര ജയിലില്‍ ലഭിക്കുന്നത്. സെന്‍ട്രല്‍ ജയിലിനുള്ളില്‍ സന്തോഷ് മാധവന്‍ പൂജയും പ്രാര്‍ത്ഥനയും വരെ തുടങ്ങിയിരുന്നു. ഏറെ വിവാദങ്ങളുണ്ടായതിന് ശേഷമാണ് സെന്‍ട്രല്‍ ജയിലിലെ പൂജ നിര്‍ത്തിച്ചത്.

പീഡനക്കേസിലെ പ്രതിക്ക് ജയിലില്‍ മുന്തിയ പരിഗണന നല്‍കുന്നതിനെതിരെ തടവുകാരെല്ലാം അതൃപ്തിയിലാണ്. ജയില്‍ അന്തേവാസികളുടെ എതിര്‍പ്പ് കാരണമാണ്‌ ജയിനുള്ളിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതില്‍ നിന്ന് സന്തോഷമാധവനെ വിലക്കിയത്. ഇപ്പോള്‍ ജയിലിലെ ചികിത്സാ സഹായിയാണ് സന്തോഷ് മാധവന്‍.

ഡോക്ടറുമായുള്ള സൗഹൃദം മുതലെടുത്ത് തനിക്ക്‌ വൈരാഗ്യമുള്ള തടവുകാര്‍ക്ക് സന്തോഷ് മാധവന്‍ ചികിത്സ നിഷേധിക്കുകയാണത്രേ. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്. യുഡിഎഫ്‌ സര്‍ക്കാരിനും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനും ഒരുപോലെ പ്രയിപ്പെട്ടവനാണത്രേ വിവാദ സ്വാമി.

പീഡനക്കേസിലെ പ്രതി

പീഡനക്കേസിലെ പ്രതി

2008ല്‍ ആണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ്മാധവന്‍ അറസ്റ്റിലാകുന്നത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള ആള്‍ദൈവമായിരുന്നു സന്തോഷ് മാധവന്‍

ജയിലില്‍ പൂജ

ജയിലില്‍ പൂജ

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന്‌
വിഐപി പരിഗണനയായിരുന്നു ലഭിച്ചത്. തടവുകാര്‍ക്ക് വസ്ത്രം നെയ്യുന്ന ജോലിയില്‍ നിന്ന് മാറ്റി ജയിലിനുള്ളിലെ ക്ഷേത്രത്തിലെ പൂജാരിയാക്കാന്‍ ശ്രമം നടന്നു

 ഉന്നതബന്ധം

ഉന്നതബന്ധം

ഉന്നത ജയില്‍ ഉദ്യോഗസ്ഥരും സന്തോഷ്മാധവന്റെ ഭക്തരായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടല്‍മൂലം സര്‍ക്കാര്‍ ഭൂമി സന്തോഷ് മാധവന് പതിച്ച് നല്‍കാന്‍ ശ്രമം നടന്നു

വൈദ്യസഹായി

വൈദ്യസഹായി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജയിലിലെ ഡോക്ടറുടെ സഹായിയായി വിവാദസ്വാമിയെ ചുമതലപ്പെടുത്തിയത്. എതിര്‍പ്പുള്ളവര്‍ക്കെല്ലാം ചികിത്സ നിഷേധിക്കുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

പരാതി

പരാതി

സന്തോഷ്മാധവന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സ നിഷേധിക്കപ്പെട്ട സാബു ദാനിയേല്‍ ജയില്‍ അധികൃതരോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇടത് സര്‍ക്കാരിന്റെ കാലത്തും ജയിലില്‍ സന്തോഷ് മാധവന്‍ വിഐപിയാണെന്നാണ് ആരോപണം

മനുഷ്യാവകാശകമ്മീഷന്‍

മനുഷ്യാവകാശകമ്മീഷന്‍

സാബുവിന്റെ പരാതിയില്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടിരിക്കുകയാണ്. സന്തോഷ് മാധവനെ
ജയില്‍ ആശുപത്രിയിലെ സഹായി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഉത്തരവ്.

ചികിത്സകിട്ടാതെ മരിച്ചു

ചികിത്സകിട്ടാതെ മരിച്ചു

നേരത്തെയും സന്തോഷ് മാധവനെതിരെ പരാതി ഉയര്‍ന്നിരുന്നു. ചികിത്സ കിട്ടാതെ അനില്‍ എന്ന തടവുകാരന്‍ മരിച്ചിട്ടും സന്തോഷ് മാധവനെ ഡോക്ടറുടെ സഹായി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. സംഭവത്തെക്കുറിച്ച് ജയിലിന് പുറത്ത് നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷിക്കും.

കോടിയേരി ബാലകൃഷ്ണന്‍ അന്ധവിശ്വാസിയോ...സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ ഏലസ് ?കോടിയേരി ബാലകൃഷ്ണന്‍ അന്ധവിശ്വാസിയോ...സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ ഏലസ് ?

സലീം രാജിനെ കുടുക്കില്ലെന്നുറച്ച് സിബിഐ? കോടതി പറഞ്ഞാലും രക്ഷയില്ല സലീം രാജിനെ കുടുക്കില്ലെന്നുറച്ച് സിബിഐ? കോടതി പറഞ്ഞാലും രക്ഷയില്ല

English summary
God man and rape accused santhosh madhavan is considered as VIP in Poojappura Central Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X