Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും

ദോഹ: ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമായിരുന്നു ഖത്തര്‍. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും കൊച്ചുരാജ്യമാണെങ്കിലും മികച്ച സാമ്പത്തിക പശ്ചാത്തലമാണ് ഖത്തറിന്റെ ധൈര്യം. ക്രൂഡ് ഓയില്‍ മറ്റു ജിസിസി രാജ്യങ്ങള്‍ക്ക് കരുത്ത് പകരുന്നു എങ്കില്‍ ഖത്തറിന്റെ ബലം പ്രകൃതി വാതകമാണ്. 2030 ആകുമ്പോഴേക്കും സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ബൃഹദ് പദ്ധതി തയ്യാറാക്കിയരുന്നു ഖത്തര്‍.

വന്ദേഭാരത് റൂട്ട് മാറ്റി; പഞ്ചാബ് വഴി കശ്മീര്‍ പിടിച്ചാലോ, യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്
വന്ദേഭാരത് റൂട്ട് മാറ്റി; പഞ്ചാബ് വഴി കശ്മീര്‍ പിടിച്ചാലോ, യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്

2024നും 2030നും ഇടയിലായി 188 പ്രൊജക്ടുകള്‍ നടപ്പാക്കാനായിരുന്നു ഖത്തറിന്റെ തീരുമാനം. വാണിജ്യ മന്ത്രാലയത്തിന് കീഴിലാണ് പകുതിയോളം പദ്ധതികള്‍. ബാക്കി മറ്റു മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴിലാണ്. അഞ്ച് പ്ലാനുകളാണ് ഖത്തര്‍ ഇതിന് വേണ്ടി തയ്യാറാക്കിയത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം, മല്‍സര ശേഷി കൂട്ടുക, ആഗോള വിപണിയിലെ ഇടപെടല്‍ ശക്തിപ്പെടുത്തുക, സാമ്പത്തിക മികവ് കൂട്ടുക, വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നിവയാണവ.

qatar growth plan

നിലവിലെ സാഹചര്യം ഈ പദ്ധതികളെല്ലാം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഹോര്‍മുസ് പാത സുരക്ഷിതമല്ലാത്തതിനാല്‍ കയറ്റുമതിയും ഇറക്കുമതിയും പ്രതീക്ഷിച്ച പോലെ നടക്കുന്നില്ല. പല രാജ്യങ്ങളുമായുള്ള കരാറുകളും തല്‍ക്കാലം മരവിപ്പിച്ചു. ഇറാന്റെ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇറാന്‍ സൗഹോദര രാജ്യത്തെ എന്തിന് ലക്ഷ്യമിടുന്നു എന്ന് ഖത്തര്‍ ചോദിക്കുന്നു.

സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന്‍ വില
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന്‍ വില

യുദ്ധം തുടങ്ങിയത് ഫെബ്രുവരി 28നാണ്. ജനുവരി വരെയുള്ള ഖത്തറിന്റെ വ്യാപാരം മികച്ചതായിരുന്നു. ജനുവരിയില്‍ 1210 കോടി റിയാലിന്റെ വ്യാപാര മിച്ചം ഖത്തറിനുണ്ടായിരുന്നു. ചൈനയാണ് ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 520 കോടി റിയാലിന്റെ വ്യാപാരമാണ് ചൈനയുമായി നടക്കുന്നത്. വിദേശികളെ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ പറ്റിയാല്‍ ലക്ഷ്യം കൈവരിക്കാമെന്നാണ് ഖത്തറിന്റെ ഇപ്പോഴുമുള്ള പ്രതീക്ഷ.

അമേരിക്ക-ഇറാന്‍ ചര്‍ച്ചയില്‍ ഭാഗമല്ലെന്ന് ഖത്തര്‍

സാധാരണ പശ്ചിമേഷ്യയിലെ ഏത് പ്രശ്‌നങ്ങളിലും പരിഹാരത്തിന് ശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍. സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കം, സുഡാന്‍, ചാഡ്, സിറിയ, അഫ്ഗാന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികളിലെല്ലാം ഖത്തര്‍ പരിഹാരത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ അമേരിക്കയും ഇറാനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.

അമേരിക്ക ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് വാര്‍ത്തകള്‍. അമേരിക്ക ഇതു സംബന്ധിച്ച് പുറത്തുവിടുന്ന വാര്‍ത്തകള്‍ ഇറാന്‍ തള്ളിയിട്ടുണ്ട്. പാകിസ്തന്‍ കേന്ദ്രമായിട്ടാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയും ഈജിപ്തുമെല്ലാം സമാധാന ശ്രമങ്ങളുമായി രംഗത്തുണ്ട് എന്നാണ് വാര്‍ത്തകളുണ്ട്.

ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ
ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ

അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ ഭാഗമല്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണം, നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരം കാണണം എന്നാണ് ഖത്തറിന്റെ നിലപാട്. ലോകത്തെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെയാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+