Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും?

ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടയിലും കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില ഇടിയുകയാണ്. ലാഭമെടുപ്പ് ശക്തമായതും ഡോളർ കരുത്താർജ്ജിച്ചതുമെല്ലാനാണ് വിലയെ സ്വാധീനിച്ചത്. ഇന്നിപ്പോൾ രാവിലെ ഇടിഞ്ഞത് കൂടാതെ ഉച്ചയോടെ വീണ്ടും സ്വർണ വില താഴേക്കെത്തി. ഇതോടെ ഇനിയും സ്വർണ വില കൂടുമോ അതോ കുറയുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,990 രൂപയിലെത്തിയിരുന്നു. പവൻവില 720 രൂപ താഴ്ന്ന് 1,19,920 രൂപയിലും. ഉച്ചയോടെ ഗ്രാമിന് 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. നിലവിൽ ഗ്രാമിന് 14930 രൂപയാണ് വില. പവൻ വില 1,19,440 രൂപയിലേക്ക് വീണു. രാവിലത്തെ അപേക്ഷിച്ച് ഏകദേശം 480 രൂപയുടെ കുറവ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12330 രൂപയാണ് വില.

goldtaxmain2

ആഗോള വിപണിൽ പ്രതീക്ഷിച്ചതിന് വിപരീതമായി സ്വർണ വില ഇിയുകയാണ്. വില റെക്കോർഡ് നിലവാരത്തിലെത്തിയപ്പോൾ വ്യാപാരികൾ ലാഭമെടുപ്പ് തുടരുന്നതാണ് വിലയിടിവിന് വഴിവെച്ചത്. ആഗോളതലത്തിൽ, യു.എസിൽ സ്പോട്ട് ഗോൾഡ് വില ഇന്ന് ഒരു ഔൺസിന് 5,135 ഡോളർ ആയി 0.47% കുറഞ്ഞു.

ശക്തമായ യു.എസ്. ഡോളറും സ്വർണവിലയെ സ്വാധീനിച്ചു. ഡോളർ കരുത്താർജ്ജിക്കുന്നത് രൂപ പോലുള്ള മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് കൂടുതൽ ചെലവേറിയതാക്കും. ഇത് സ്വർണത്തിനുള്ള ആവശ്യകത കുറയ്ക്കുകയും വില കുറയാൻ കാരണമാവുകയും ചെയ്തു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സ്വർണവിലയിലെ ഇടിവിന് ഇത് ആക്കം കൂട്ടി.

എന്നാൽ നിലവിലെ വിലയിടിവ് വരാനിരിക്കുന്ന വമ്പൻ കിഴിവിനുള്ള സൂചനയായിട്ട് വിലയിരുത്തേണ്ട കാര്യമില്ലെന്നാണ് സാമ്പത്തിക വിദ്ധർ ചൂണ്ടിക്കാട്ടുന്നത്.നിലവിലെ വിലയിടിവ് ഒരു തകർച്ചയല്ല, മറിച്ച് ശക്തമായ കുതിപ്പിന് ശേഷമുള്ള സ്വാഭാവിക തിരുത്തലാണ്. ഇറാൻ പ്രതിസന്ധി തുടരുന്നതിനാൽ സ്വർണ വിലയിലെ ചാഞ്ചാട്ടം വരും ദിവസങ്ങളിലും പ്രതീക്ഷിക്കാം. എന്നാൽ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയോ യുഎസ് ഫെഡ് പലിശനിരക്കിളവ് സാധ്യത കുറച്ചാൽ, സ്വർണ്ണവില ഒരു പരിധിക്കുള്ളിൽ നിൽക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇനി കേരളത്തിലെ വില എന്താകും

മാർച്ച് ഒന്നിന് സ്വർണവിലയിൽ 3,200 രൂപയുടെ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാവിലെ ഒരു പവന് 1,23,720 രൂപയായിരുന്നത് വൈകുന്നേരത്തോടെ 1,26,920 രൂപയായി ഉയർന്നു. ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവിടങ്ങളിലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം വർദ്ധിപ്പിച്ചതാണ് വിലയെ റെക്കോഡിലേക്ക് നയിച്ചത്.

മാർച്ച് രണ്ടിന് സ്വർണവില 520 രൂപ വർദ്ധിച്ച് 1,24,520 രൂപയിൽ നിന്ന് വൈകുന്നേരത്തോടെ 1,25,040 രൂപയിലെത്തി. എന്നാൽ മൂന്നിന് വില 1,24,680 രൂപയിലേക്ക് വീണു. മാർച്ച് നാലിന് വിപണിയിൽ ഏകദേശം 4,000 രൂപയുടെ വലിയ തിരുത്തൽ രേഖപ്പെടുത്തി. സ്വർണവില 1,20,640 രൂപയിലേക്ക് താഴ്ന്നു വലിയ വിലവർദ്ധനവിന് ശേഷം ലാഭമെടുക്കാനായി നിക്ഷേപകർ കൂട്ടത്തോടെ വിൽപന നടത്തിയതാണ് ഈ വിലയിടിവിന് പ്രധാന കാരണം.

എന്നാൽ സ്വർണം ഒരുലക്ഷത്തിന് താഴേക്ക് വീഴാനുള്ള സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വലിയൊരു തിരുത്തലുണ്ടായാലും കുത്തനെയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+