Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില 80000 എങ്കിലും ആകണമേയെന്നാണോ? എന്നാൽ ഈ കണക്കുകൾ നെഞ്ചിടിപ്പേറ്റും..വിദഗ്ധർ പറയുന്നു

അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞയാഴ്ച സ്വർണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് 234.7 ഡോളർ (ഏകദേശം 5%) വർദ്ധിച്ച് വില 5,000 ഡോളറിലേക്ക് തിരിച്ചെത്തി. ഇതോടെ ഈ ആഴ്ച സ്വർണ വിപണിയിൽ എന്ത് സംഭവിക്കുമെന്നാണ് നിക്ഷേപകരും ആഭരണപ്രേമികളും ഉറ്റുനോക്കുന്നത്. യുഎസ് ജിഡിപി, പിഎംഐ, നോൺ-ഫാം പേറോൾ, പണപ്പെരുപ്പക്കണക്കുകൾ എന്നിവയ്ക്ക് പുറമെ, ചൈന, ജർമ്മനി, ഇന്ത്യ എന്നിവിടങ്ങളിലെ പണപ്പെരുപ്പ റിപ്പോർട്ടുകളും ഇനിയുള്ള ദിവസങ്ങളിലെ സ്വർണ വിലയിൽ നിർണായകമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർ നടത്താനിരിക്കുന്ന പ്രസംഗങ്ങളും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ ഉണ്ടായ ഇറക്കവും പിന്നീടുള്ള തിരിച്ചുവരവും പോസിറ്റീവായ പ്രവണതയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ വെള്ളിയ്ക്ക് സംഭവിച്ച തിരുത്തലുകൾ സൂചിപ്പിക്കുന്നത് വിലയിൽ ഇനിയും തിരുത്തലുകൾക്ക് സാധ്യത ഉണ്ടെന്നാണെന്ന് പറയുകയാണ് ജിഎം ഫിനാൻഷ്യൽ സർവീസസിലെ ഇബിജി - കൊമ്മോഡിറ്റി & കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മെർ. കഴിഞ്ഞയാഴ്ച മൾട്ടി കൊമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) സ്വർണ്ണ ഫ്യൂച്ചറുകൾക്ക് 7,698 രൂപ (5.2%) വർദ്ധനവുണ്ടായി. എന്നാൽ വെള്ളി 15,760 രൂപ (ഏകദേശം 6%) ഇടിവ് രേഖപ്പെടുത്തി.

goldrate3-17

'ഡോളറിന്റെ ശക്തമായ തിരിച്ചുവരവ്, ഫെഡ് പ്രതീക്ഷകളിലെ മാറ്റങ്ങൾ, കനത്ത ലാഭമെടുപ്പ് എന്നിവ കാരണം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ തിരുത്തലാണ് സ്വർണ വിലയിൽ കഴിഞ്ഞാഴ്ച സംഭവിച്ചത്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിച്ചതും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ചർച്ചകളിലെ പുരോഗതിയും, യുഎസ് സർക്കാർ പ്രവർത്തനസ്തംഭന സാധ്യത കുറഞ്ഞതും സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിൻ്റെ പെരുമ കുറച്ചു. കെവിൻ വാഷിനെ അടുത്ത ഫെഡ് ചെയർമാനായി നാമനിർദ്ദേശം ചെയ്തതും നിക്ഷേപകരെ സ്വർണത്തിൽ നിന്നും അകറ്റി. എന്നാൽ പിന്നീട് സ്വർണം ശക്തിപ്പെടുന്നതായിരുന്നു കാഴ്ച.

ഇനിയും സ്വർണം ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യതയെന്നാണ് പ്രണവ് മെറിനെ പോലുള്ളവർ സൂചിപ്പിക്കുന്നത്. കാരണം അടിസ്ഥാനപരമായി വലിയ മാറ്റമൊന്നുമില്ല, ഭൂമിശാസ്ത്രപരമായ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സെൻട്രൽ ബാങ്കുകളും ഇടിഎഫ് നിക്ഷേപകരും തങ്ങളുടെ ശേഖരത്തിലേക്ക് സ്വർണം ചേർക്കുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്വർണ വിലയിൽ കാര്യമായ തിരുത്തലുകൾക്ക് സാധ്യതയില്ലെന്ന് മാത്രമല്ല പവൻ വില ഉയരാൻ തന്നെയാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വില കഴിഞ്ഞ മാസം 5600 ഡോളർ എന്ന റെക്കോഡ് ഉയരം തൊട്ടിരുന്നു. ഈ വർഷം ഒരുപക്ഷെ 6000 ഡോളർ വരെ സ്വർണ വില തൊട്ടേക്കാമെന്നാണ് പ്രവചനങ്ങൾ. 6,600 ഡോളർ വരെ വില ഉയർന്നാലും അത്ഭുതപ്പെടാനില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

അതേസമയം സ്വർണത്തിൽ നിന്ന് വിപരീതമായി വെള്ളി വിലയിൽ കനത്ത ഇടിവിനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ജനുവരി 30-ന് 121 ഡോളർ എന്ന സർവ്വകാല റെക്കോർഡിലെത്തിയ വെള്ളി പിന്നീട് സമീപ ദിവസങ്ങളിൽ താഴേക്ക് വീണിരുന്നു. നിലവിൽ 64 ഡോളറിനാണ് താഴെയാണ് വ്യാപാരം നടക്കുന്നത്. ഇനിയും വില താഴോട്ട് പോകാനുള്ള സാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ കഴിഞ്ഞ ആഴ്ച നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഏകദേശം 2,600 രൂപയോളം പവന് വില ഇടിഞ്ഞു. ആഗോള വിപണിയിൽ വില ഉയർന്നാൽ കേരളത്തിലും സ്വർണ വില പിടിച്ചാൽ കിട്ടില്ല. ഒരുപക്ഷെ കേരളത്തിലും സ്വർണ വില 1.50 ലക്ഷം വരെ പവൻ വില ഉയാരനുള്ള സാധ്യത തള്ളിക്കളായാനാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+