കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണത്തിന് 'ചോക്ലേറ്റിനേക്കാള്‍' വില കുറവ്: 1959 ലെ സ്വർണ ബില്ല് കണ്ട് ഞെട്ടി നെറ്റിസണ്‍സ്

സ്വർണത്തിന് വില കൂടുമ്പോഴും ഡിമാന്‍ഡില്‍ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്

Google Oneindia Malayalam News
gold

സർവ്വകാല റെക്കോർഡിലാണ് ഇന്ന് രാജ്യത്തെ സ്വർണ്ണ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചതോടെ ഗ്രാമിന് 5,265 രൂപയിലും പവന് 42,120 രൂപയിലുമാണ് വ്യാപരം നടന്നുകൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ വർധനവിന് ശേഷം വെള്ളിയാഴ്ച വിലയ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലുമായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്. ജനുവരി 26 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,310 രൂപയും പവന് 42,480 രൂപയുമാണ് ഇന്ന് വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവു വലിയ തുക.

ഇന്നത്തെ സ്വർണ വില

ഇന്നത്തെ സ്വർണ വില

കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ ആഴ്ച വരെ പവന് 800 രൂപയാണ് വർധിച്ചത്. അതേസമയം ഇപ്പോഴിതാ പഴയ കാലത്തെ ഒരു സ്വർണ്ണ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പഴയകാലത്തെ വിലയില്‍ നിന്നും സ്വർണ്ണത്തിന് നിലവില്‍ ഏത് നിലയിലേക്ക് വില കൂടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ ബില്ല്.

ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്: ഗുഢാലോചനയെന്ന് സജി നന്ത്യാട്ട്ദിലീപിന് കൊടുത്ത അതേ പണിയാണ് ഉണ്ണി മുകുന്ദനും കൊടുത്തിരിക്കുന്നത്: ഗുഢാലോചനയെന്ന് സജി നന്ത്യാട്ട്

1959-ലെ പഴയ സ്വണ ബില്ല്

1959-ലെ പഴയ സ്വണ ബില്ല്

1959-ലെ പഴയ സ്വർണ്ണ ബില്ലാണ് ഇപ്പോള്‍ ഇന്റർനെറ്റിൽ വൈറലാവുന്നതും നെറ്റിസൺമാർക്കിടയിൽ വലിയ ചർച്ചാ വിഷയമാവുകയും ചെയ്യുന്നത്. അന്നത്തെ 1 ഗ്രാം സ്വർണത്തിന്റെ വില സമകാലിക ലോകത്തെ പെട്രോളും ഡീസലും കൂടാതെ ചോക്ലേറ്റുകളുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. നാണയപ്പെരുപ്പം ശക്തമാകുന്നതിനും സ്വർണ്ണത്തിന് ഇത്രയും ഡിമാന്‍ഡ് ഇല്ലാതിരുന്ന കാലത്ത് തുച്ഛമായ വിലമാത്രമായിരുന്നു ഉണ്ടായിരുന്നത്.

'അബദ്ധം ചെയ്തത് ഷിയാസ് കരീം: എവിടെയോ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ കയറ്റി, റോബിന്‍ ഹീറോ''അബദ്ധം ചെയ്തത് ഷിയാസ് കരീം: എവിടെയോ കിടന്ന പാമ്പിനെ എടുത്ത് തോളില്‍ കയറ്റി, റോബിന്‍ ഹീറോ'

 മഹാരാഷ്ട്രയിലെ ഒരു സ്വർണ്ണപ്പണി

1959-ലെ സ്വർണ്ണ ബില്ലിന്റെ പഴയ ചിത്രം മഹാരാഷ്ട്രയിലെ ഒരു സ്വർണ്ണപ്പണിക്കാരനുടേതാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബില്ലിൽ 10 ഗ്രാം സ്വർണത്തിന്റെ വില 113 രൂപയായി സൂചിപ്പിച്ചിരുന്നു, അതായത് ഒരു ഗ്രാം സ്വർണത്തിന്റെ വില വെറും 10 രൂപ മാത്രം. ഇന്നത്തെ കാലത്ത് നല്ലൊരു ചോക്ലേറ്റ് പോലും ഈ പത്ത് രൂപയ്ക്ക് പോലും കിട്ടില്ലെന്നത് വ്യക്തമാണ്.

Hair Care: മുടികൊഴിച്ചലും താരനും അലട്ടുന്നുണ്ടോ: എങ്കില്‍ കാപ്പിയിലിലുണ്ട് പരിഹാരം

വാമൻ നിംബാജി അഷ്ടേക്കർ

വാമൻ നിംബാജി അഷ്ടേക്കർ

1959 മാർച്ച് 3-ന് രേഖപ്പെടുത്തിയ ബിൽ, മഹാരാഷ്ട്രയിലെ വാമൻ നിംബാജി അഷ്ടേക്കർ എന്ന കടയുടേതാണ്. ഇന്നാണെങ്കില്‍ ഈ സമയങ്ങളിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില ഏകദേശം 50000 രൂപ വരും. ഒരു ഗ്രാം സ്വർണ്ണത്തിന് ഏകദേശം 5000 രൂപയാണ് വില. അന്നത്തെ 100 രൂപ ഇന്നത്തെ 5000 രൂപയ്ക്ക് തുല്യമാണെന്നും നെറ്റിസൺസ് പറയുന്നു.

ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ

ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ

ഇതോടൊപ്പം തന്നെ ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ മുമ്പ് ഒരു പഴയ ഗോതമ്പ് ബില്ലും പങ്കിട്ടിട്ടുണ്ട്, ധാന്യത്തിന് അന്ന് കിലോയ്ക്ക് 1.6 രൂപ വിലയുണ്ടായിരുന്നു. 1987-ൽ ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ മുത്തച്ഛൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ഗോതമ്പ് വിറ്റപ്പോഴുള്ളതാണ് വൈറൽ ബിൽ. എല്ലാ രേഖകളും കേടുകൂടാതെ സൂക്ഷിക്കുന്ന ശീലം മുത്തച്ഛനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 50 വർഷത്തിലെ സ്വർണ വില

കഴിഞ്ഞ 50 വർഷത്തിലെ സ്വർണ വില

കഴിഞ്ഞ 50 വർഷത്തിൽ ലോകത്തിൽ ഏറ്റവും അധികം വിലക്കയറ്റം ഉണ്ടായ വസ്തുക്കള്‍ എടുത്താല്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്വർണ്ണം. 1973ൽ കേരളത്തിൽ ഒരു പവന്റെ വില 220 രൂപയായിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി ഉയർന്നാണ് നിലവിലെ നിലയിലേക്ക് എത്തിയത്. ഡോളർ ദുർബലമാകുന്നതാണ് രാജ്യാന്തര വിപണിയിൽ ഇപ്പോൾ ഏറ്റവും ശക്തമായി സ്വർണവിലയെ സ്വാധീനിക്കുന്നത്.

English summary
Gold Rate is cheaper than 'chocolate': Netizens are shocked to see the 1959 gold bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X