Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കുന്ന സമയങ്ങളിലൊന്നാണ് അക്ഷയ തൃതീയ. കഴിഞ്ഞ വർഷം വില കുതിച്ചു നിൽക്കുമ്പോഴും അക്ഷയ തൃതീയ ദിനത്തിൽ വിൽപ്പന കുതിച്ചുയർന്നിരുന്നു. എന്നാൽ ഇന്ന് ജ്വല്ലറി വ്യാപാരികൾ ആശങ്കയിലാണ്. വില ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഒരു പവൻ വാങ്ങാൻ ഒന്നേ കാൽ ലക്ഷമെങ്കിലും കൊടുക്കണം. ഇത്രയും പണം കൊടുത്ത് ആഭരണങ്ങൾ വാങ്ങാൻ ആളെത്തുമോയെന്നതാണ് ചോദ്യം. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വമ്പൻ ഓഫറുകളാണ് വിവിധ ജ്വല്ലറികൾ അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി നോക്കാം

എന്നാണ് അക്ഷയ തൃതീയ?

ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഈ വർഷം ഏപ്രിൽ 19-നാണ് ഈ ദിവസം വരുന്നത്. ഈ ദിവസം സ്വർണം വാങ്ങുന്നത് സമ്പത്ത് ഉയർത്താൻ സഹായിക്കുമെന്നാണ് വിശ്വാസം.

goldjwelleryimage2-1

വമ്പൻ ഓഫറുകൾ

അക്ഷയതൃതീയ ദിനത്തിൽ ഒരു തരി പൊന്നെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ ഈ വർഷം പൊന്ന് തൊട്ടാൽ പൊള്ളുന്ന നിലയിലാണ് വില. അതായത് ഇന്ന് ഒരു പവന് 1.12 ലക്ഷമാണ് വില. ഒരു പവൻ വാങ്ങമെങ്കിൽ 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്ത് കുറഞ്ഞത് 1.20 ലക്ഷത്തിന് മുകളിൽ നൽകണം. അതായത് 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലി മാത്രമാണ്. വിവാഹ ആവശ്യങ്ങൾക്കുള്ള വലിയ ഡിസൈനുകൾക്ക് ജ്വല്ലറികൾ 35 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്.

ഇത്രയും തുക കൊടുത്ത് എങ്ങനെ സ്വർണം വാങ്ങും എന്നത് തന്നെയാണ് ചോദ്യം. ഉപഭോക്താക്കളെ ജ്വല്ലറികളിലെത്തിക്കണമെങ്കിൽ ഓഫറുകൾ പ്രഖ്യാപിക്കാതെ വേറെ വഴിയില്ലെന്ന ചിന്തയിലാണ് വ്യാപാരികൾ. വിലകൾ ഉയർന്ന് തുടങ്ങിയതോടെ ചില ജ്വല്ലറികൾ മുൻകൂറായി സ്വർണം ബുക്ക് ചെയ്യുന്ന സ്കീമുകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ അക്ഷയ തൃതീയ പ്രമാണിച്ച് വീണ്ടും ഇത്തരം ഓഫറുകൾ ജ്വല്ലറികൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരു നിശ്ചിത തുക അടച്ച് മുൻകാറായി ബുക്ക് ചെയ്യാനാണ് അവസരം.ബുക്ക് ചെയ്ത ദിവസത്തെ അല്ലെങ്കിൽ വാങ്ങൽ ദിവസത്തെ വിലയിൽ ഏതാണോ കുറവ്, ആ നിരക്കിൽ സ്വർണം വാങ്ങാൻ ഇത് അവസരമൊരുക്കും. വിവാഹാവശ്യങ്ങൾക്കോ ഉത്സവങ്ങൾക്കോ സ്വർണ്ണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക്, ഇത്തരം ഓഫറുകൾ ആശ്വാസകരമായിരിക്കും. ഈ ഓഫർ സ്വർണത്തിലും ഡയമണ്ട് ആഭരണങ്ങളിലുമൊക്കെ ചില ജ്വല്ലറികൾ നൽകുന്നുണ്ട് എന്നാൽ നാണയങ്ങളും സ്വർണ്ണക്കട്ടികളും പോലുള്ള നിക്ഷേപ ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പണിക്കൂലിയിലും നേരിയ ഓഫറുകൾ ചിലർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ അത്ര പ്രായോഗികമല്ലെന്നാണ് ചിലർ പറയുന്നത്. വ്യത്യസ്ത ആഭരണ ഡിസൈനുകൾക്ക് പിന്നിൽ വലിയ അധ്വാനമുണ്ട്. അത് പാടെ തഴഞ്ഞ് സീറോ മേക്കിംഗ് ചാർജുകൾ പോലുള്ള ഓഫറുകൾ നൽകുന്നതൊന്നും പ്രായോഗികമല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

വില കൂടുതൽ ഉയരുമോ?

അക്ഷയ തൃതയ ദിനത്തിൽ ഡിമാൻ്റ് കൂടാൻ സാധ്യത ഉള്ളതിനാൽ വില ഉയരുമോയെന്ന ആശങ്കയും ഉപഭോക്തക്കൾ പങ്കുവെയ്ക്കുന്നുണ്ട്. ആഗോള വിപണിയിൽ ഈ സമയം വില ഉയർന്നാൽ ആഭ്യന്തര വിപണിയിൽ പൊന്ന് വില വീണ്ടും കുതിച്ചേക്കും. ഇറാൻ-യുഎസ് സമാധന ചർച്ച ഫലവത്തായാൽ സ്വർണം കുതിക്കാനാണ് സാധ്യത. അതേസമയം ചർച്ച വീണ്ടും തല്ലി പിരിഞ്ഞാൽ ഇനിയും സ്വർണ വില കുറഞ്ഞേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+