സ്വർണ വില കുതിക്കും, ഏകദേശം 22000 രൂപയുടെ വർധനവ്..ഒരു മാസം കഴിഞ്ഞാൽ വില പിടിച്ചാൽ കിട്ടില്ല
സ്വർണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച സ്പോട്ട് ഗോൾഡ് 0.3% വർധിച്ച് ഔൺസിന് 4,127.12 ഡോളറിലെത്തി. ഒക്ടോബർ 23ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമോയെന്നാണ് ഇനി പ്രധാനമായി നിക്ഷേപകർ ഉറ്റുനോക്കുന്നത്. പലിശ നിരക്ക് കുറക്കാൻ 64 ശതമാനം സാധ്യതയാണ് സിഎംഇയുടെ ഫെഡ് വാച്ച് പ്രവചിക്കുന്നത്.
ഒക്ടോബറിൽ യുഎസ് സമ്പദ്വ്യവസ്ഥയിൽ തൊഴിൽ നഷ്ടവും ഉപഭോക്തൃ ആത്മവിശ്വാസവും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലുമായിരുന്നു. ഇതാണ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത വർധിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ നിരക്ക് കുറക്കുമ്പോൾ സാധാരണ ഗതിയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ അടുക്കും.ഈ സാബഹചര്യത്തിൽ ഈ വർഷവും അടുത്ത വർഷവും സ്വർണ്ണത്തിന്റെ ഡിമാൻഡ് 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

2026 അവസാനത്തോടെ സ്വർണ്ണവില ഔൺസിന് 4,500 ഡോളറിനും 4,700 ഡോളറിനും ഇടയിലെത്തുമെന്ന് വെൽസ് ഫാർഗോ പ്രവചിക്കുന്നു. നിലവിലെ മുന്നേറ്റം അവസാനിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.യു.എസ്. കടം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ എന്നിവക്കെതിരെ സ്വർണ്ണം മികച്ചൊരു പ്രതിരോധമാണെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കുകളുടെയും നിക്ഷേപകരുടെയും ശക്തമായ ഡിമാൻഡ് സ്വർണത്തിന്റെ പെരുമ ഉയർത്തുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഏതെങ്കിലും രാഷ്ട്രീയമോ സാമ്പത്തികമോ ആയ അപകടസാധ്യതകൾ വില 4,700 ഡോളറിലേക്ക് ഉയർത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.
നിലവിലെ നിലവാരത്തിൽ നിന്ന് ഇത് വലിയൊരു വർദ്ധനവാണ്.
വരുന്ന മാസങ്ങളിൽ സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും, ഇത് സ്വാഭാവികമായ ഏകീകരണ ഘട്ടത്തിന്റെ ഭാഗമാണെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാല ഇടിവുകൾ നിക്ഷേപകരെ ആശങ്കപ്പെടുത്തേണ്ടതില്ല, കാരണം ദീർഘകാല പ്രവണത ശക്തമായി മുന്നോട്ട് തന്നെയാണ്. സ്വർണ്ണത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാനപരമായ ഘടകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, ഇത് മുന്നേറ്റം തുടരുന്നതിനെ സൂചിപ്പിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.
വെൽസ് ഫാർഗോയുടെ പ്രവചനം സ്ഥാപന നിക്ഷേപകർക്കും വ്യക്തിഗത നിക്ഷേപകർക്കും സ്വർണത്തോടുള്ള താൽപ്പര്യം തുടരുന്നു എന്നതിന് ഊന്നൽ നൽകുന്നതാണ്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ സ്വർണ്ണവില ക്രമാനുഗതമായി വർദ്ധിക്കുമെന്നും, സുരക്ഷയും വളർച്ചയും ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് വിപണി അനുകൂലമാണെന്നും ഈ പ്രവചനങ്ങൾ ശരിവെക്കുന്നു.
സ്വർണത്തിന് എന്തുകൊണ്ട് വില ഉയരുന്നു
സർക്കാർ കടമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. പല രാജ്യങ്ങളും വലിയ സാമ്പത്തിക കമ്മി നേരിടുന്നുണ്ട്. ഇത് കറൻസി സ്ഥിരതയെയും സാമ്പത്തിക ആരോഗ്യത്തെയും കുറിച്ച് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇത്തരം സമയങ്ങളിൽ സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി അവർ കാണും..
മറ്റൊരു പ്രധാന ഘടകം ഭൗമരാഷ്ട്രീയ അനിശ്ചിതത്വമാണ്. സംഘർഷങ്ങൾ, വ്യാപാര യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത എന്നിവ പലപ്പോഴും നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കും. സ്വർണ്ണം ഒരു സമ്പദ്വ്യവസ്ഥയെ മാത്രം ആശ്രയിക്കുന്ന ഒന്നല്ല, പ്രതിസന്ധി ഘട്ടങ്ങളിൽ അതുകൊണ്ട് തന്നെ ഇത് ഒരു ആഗോള സുരക്ഷാ വലയായി മാറും.
പണപ്പെരുപ്പ ആശങ്കകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജീവിതച്ചെലവ് ഉയരുമ്പോഴും കേന്ദ്ര ബാങ്കുകൾ പ്രതികരിക്കാൻ വൈകുമ്പോഴും സ്വർണ്ണം ആകർഷകമാകും. കാരണം അതിന് വാങ്ങൽ ശേഷി നിലനിർത്താൻ കഴിയും. വില വർദ്ധിക്കുന്ന സമയങ്ങളിൽ തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാൻ നിക്ഷേപകർ പലപ്പോഴും സ്വർണ്ണത്തിലേക്ക് തിരിയുന്നു.
കേന്ദ്ര ബാങ്കുകളും സ്ഥാപന നിക്ഷേപകരും സ്വർണ്ണം വാങ്ങുന്നത് തുടരുകയാണ്. ഈ വാങ്ങലുകൾ വിപണിക്ക് ഒരു അടിത്തറ നൽകും. സാധാരണ നിക്ഷേപകർ പിന്മാറുമ്പോൾ പോലും സ്വർണ്ണത്തിന് അതിന്റെ മുന്നേറ്റം നിലനിർത്താൻ സഹായിക്കും.
കേരശത്തിലെ വില
നിലവിൽ 92600 രൂപയാണ് പവന് വില. അതുകൊണ്ട് തന്നെ ഔൺസ് വില4700ലേക്ക് എത്തിയാൽ സ്വാഭാവികമായും കേരളത്തില്‍ സ്വർണവില 1.15 ലക്ഷം വരെ ആയേക്കും. അതായത് 22000 രൂപയെങ്കിലും 2022 ൽ വർധിക്കുമെന്ന് സാരം.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications