കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുതലോടെ നീങ്ങാന്‍ നീങ്ങാന്‍ യുഡിഎഫ്, പ്രക്ഷോഭം തുടരും, ജൂലായ് രണ്ടിന് സെക്രട്ടേറിയേറ്റ് മാര്‍ച്ച്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അമിതാവേശം വേണ്ടെന്ന നിലപാടില്‍ യുഡിഎഫ്. വളരെ കരുതലോടെ പ്രതികരിക്കാനാണ് യുഡിഎഫ് തീരുമാനം. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പൂര്‍ണമായും വിശ്വസിക്കാനാവാത്ത സാഹചര്യത്തിലാണ് ഈ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും എതിരായ പ്രക്ഷോഭങ്ങള്‍ യുഡിഎഫ് തുടരും. ജൂലായ് രണ്ടിന് സെക്രട്ടേറിയേറ്റ് മാര്‍ച്ചും യുഡിഎഫ് നടത്തുന്നുണ്ട്. ഇതോടൊപ്പം കളക്ടറേറ്റുകളിലേക്കും മാര്‍ച്ചുണ്ടാവും. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കേസിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തില്‍ യുഡിഎഫ് ഉറച്ച് നില്‍ക്കും.

1

ഹൈബി ഈഡന്റെ ട്വീറ്റ്, പ്രതികരിച്ച് സിന്ധ്യ; വിമാനത്തിലെ പ്രതിഷേധം കേന്ദ്രം അന്വേഷിക്കുംഹൈബി ഈഡന്റെ ട്വീറ്റ്, പ്രതികരിച്ച് സിന്ധ്യ; വിമാനത്തിലെ പ്രതിഷേധം കേന്ദ്രം അന്വേഷിക്കും

യുഡിഎഫ് യോഗം പ്രതിഷേധം സജീവമായി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ കേസ് എത്രത്തോളം നീളും എന്ന കാര്യത്തില്‍ ഉറപ്പില്ല. സ്വപ്‌ന ഉയര്‍ത്തിയ പല വാദങ്ങളും ദുര്‍ബലമാണെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ രഹസ്യമൊഴിയിലെ ഗുരുതര ആക്ഷേപങ്ങള്‍ മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആരോപിക്കുന്നത്. കേസുമായി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി വിജയന്‍ മറുപടി പറയാതെ ഒളിച്ചോടുകയാണ് ഹസന്‍ പറയുന്നു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി സ്വപ്‌നയുടെ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ അതില്‍ ചാടിക്കേറി പ്രതിഷേധം കനപ്പിക്കേണ്ടതില്ലെന്നാണ് യുഡിഎഫിലെ ഭൂരിപക്ഷ നിലപാട്. കോണ്‍ഗ്രസും ഘടകക്ഷികളും പ്രത്യേകമായി നടത്തുന്ന പ്രതിഷേധങ്ങള്‍ തുടരും. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ ജൂലായ് രണ്ടിന് സെക്രട്ടേറിയലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് നടത്തും. കടുത്ത പ്രക്ഷോഭങ്ങള്‍ക്ക് തീരുമാനം എടുത്താല്‍ സംഘടനാപരമായ ബാധ്യത അടക്കമുള്ള വിഷയങ്ങള്‍ മുന്നില്‍ കാണുന്നുണ്ട് കോണ്‍ഗ്രസ്. നിയമസഭയിലും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളില്‍ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്നും, വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയല്ല മുസ്ലീം ലീഗ് എന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. അതേസമയം കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരായ കേസ് തേച്ച് മായ്ച്ച് കളഞ്ഞെന്നാണ് ഹസന്‍ ആരോപിക്കുന്നു. സിപിഎമ്മും-ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിന് കാരണം. സ്വപ്‌നയുടെ മൊഴി വിശ്വസിക്കാതിരിക്കണമെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഹസന്‍ പറഞ്ഞു.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

English summary
gold smuggling case: congress will cautious in their response, but protest will continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X