ഗുരൂവായൂരിലെ നല്ല സ്റ്റേജ് നടികള്‍ക്ക്; ഞങ്ങള്‍ക്ക് മൂത്രപ്പുരയ്ക്ക് അടുത്തും: മോഹിനിയാട്ടത്തെ അവഹേളിക്കരുത്
ടെലിവിഷന്‍ സീരിയലുകളിലും സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് ദിവ്യ ശ്രീധര്‍. രണ്ടാം വിവാഹത്തിലൂടെ ദിവ്യ ശ്രീധര്‍ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നടനായ ക്രിസ് ഗോപാലകൃഷ്ണനെയാണ് ദിവ്യ വിവാഹം കഴിച്ചത്. അടുത്തിടെ ദിവ്യ വീണ്ടും സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.
ഏറെ നാളായുള്ള ദിവ്യയുടെ സ്വപ്നം സഫലീകരിച്ചതിന് പിന്നാലെയാണ് കടുത്ത സൈബര്‍ ആക്രമണം നേരിട്ടത്. അടുത്തിടെ ദിവ്യ ഗുരുവായൂര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നു. ദിവ്യയുടെ ഡാന്‍സിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് ദിവ്യ നേരിട്ടത്. മോഹിനിയാട്ടത്തിന്റെ കോസ്റ്റ്യൂം ഇട്ട് കോപ്രായം കാണിക്കുകയാണെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. നടി സുചിത്ര നായര്‍ അടക്കമുള്ളവര്‍ ദിവ്യയെ വിമര്‍ശിച്ച് രംഗത്തെത്തി.
ഇങ്ങനെ നൃത്തം ചെയ്ത് മോഹിനിയാട്ടം എന്ന കലയെ നശിപ്പിക്കരുത് എന്നാണ് ഭൂരിപക്ഷം പേരും ദിവ്യയുടെ നൃത്ത വീഡിയോയുടെ അടിയില്‍ കമന്റിട്ടത്. ഇപ്പോഴിതാ നൃത്ത അധ്യാപികയായ കലാമണ്ഡലം സത്യഭാമയും ദിവ്യക്കെതിരെ രംഗത്ത് വന്നു. താന്‍ അടുത്തിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം കാണാനിടയായി. ദിവ്യ ശ്രീധര്‍ എന്ന താരം അവതരിപ്പിച്ച നൃത്തം മോഹിനിയാട്ടത്തെ അപമാനിക്കുന്നതാണെന്ന് കലാമണ്ഡലം സത്യഭാമ വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു സത്യഭാമയുടെ രൂക്ഷമായ വിമര്‍ശനം.

ഗുരുവായൂരില്‍ നൃത്തം അവതരിപ്പിക്കാന്‍ ചെല്ലുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചും അവര്‍ രൂക്ഷമായി പ്രതികരിച്ചു. സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് അവരുടെ കഴിവ് നോക്കാതെ പ്രധാന സ്റ്റേജ് അനുവദിക്കുമെന്നും തങ്ങളെ പോലെയുള്ളവര്‍ക്ക് മൂത്രപ്പുരയ്ക്കും തൊഴുത്തിനുമൊക്കെ അടുത്താണ് സ്റ്റേജ് അനുവദിക്കുന്നതെന്നും സത്യഭാമ വിമര്‍ശിച്ചു.
സത്യഭാമയുടെ വാക്കുകള്‍: സോഷ്യല്‍ മീഡിയയില്‍ ദിവ്യ ശ്രീധര്‍ വലിയ സൈബര്‍ അധിക്ഷേപം നേരിട്ടപ്പോള്‍ പിന്തുണച്ചയാളാണ് ഞാന്‍. എനിക്ക് ദിവ്യയെ വളരെയധികം ഇഷ്ടമാണ്. ഞാന്‍ ദിവ്യയുടെ സീരിയലുകള്‍ കാണാറുണ്ട്. ദിവ്യയോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാന്‍ ഇത് പറയുന്നത്. ദിവ്യ ഗുരുവായൂര്‍ സ്റ്റേജില്‍ അവതരിപ്പിച്ച നൃത്തം മോഹിനിയാട്ടത്തെ അവഹേളിക്കുന്നതാണ്. അങ്ങനെയാണ് എനിക്ക് തോന്നിയത്. ഇങ്ങനെയൊന്നും നൃത്തം അവതരിപ്പിക്കരുത്.
ദിവ്യ കളിച്ച നൃത്തത്തില്‍ കഥക് ഉണ്ട്. ഗുരുവായൂരിലെ ഇത്രയും വലിയ സ്റ്റേജില്‍ ദിവ്യയെ പോലൊരു നല്ല ആര്‍ട്ടിസ്റ്റ് മോഹിനിയാട്ടത്തെ ഇങ്ങനെ അധിക്ഷേപിക്കരുത്.
മോഹിനിയാട്ടം വേഷത്തില്‍ ദിവ്യ കാണാന്‍ നല്ല ഭംഗിയുണ്ട്. ദിവ്യ കളിച്ചതില്‍ മോഹിനിയാട്ടത്തിന്റെ ഒന്ന് രണ്ട് സ്റ്റെപ്പ് ഉണ്ട്. കഥക്കിന്റെ ഒരു ശൈലിയുണ്ട്. ദിവ്യ കളിച്ചോ, പക്ഷേ മോഹിനിയാട്ടത്തിന്റെ വസ്ത്രം ഇട്ട് കളിക്കരുത്. അത് കേരളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ ഒരിക്കലും അംഗീകരിക്കില്ല. ദിവ്യയോടിത് സ്നേഹം കൊണ്ട് പറയുകയാണ്.
ദിവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറയുന്നത് കേട്ടു, ആറ് ദിവസം മാത്രമേ മോഹിനിയാട്ടം പഠിച്ചുള്ളൂ എന്ന്. ഇതൊക്കെ സ്റ്റേജില്‍ പറയാന്‍ പറ്റുമോ. ജനങ്ങള്‍ വിലയിരുത്തില്ലേ? കുഞ്ഞു കുട്ടികള്‍ തെറ്റു വരുത്തിയാല്‍ ആളുകള്‍ ക്ഷമിക്കും. മുതിര്‍ന്നവര്‍ സ്റ്റേജില്‍ കയറുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണം. നൃത്തത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിച്ച് കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടത്തെ അപമാനിക്കാതെ ആ വേഷത്തിന് റെസ്പെക്ട് നല്കി കളിക്കണം. എല്ലാ ആര്‍ട്ടിസ്റ്റുകളോടും ആയിട്ടാണിത് പറയുന്നത്.
ദിവ്യയ്ക്ക് പറ്റും. ദിവ്യയ്ക്ക് നല്ല ഭംഗിയുണ്ട്. വേഷ ഭംഗിയുണ്ട്. ദിവ്യ എന്തിനാണ് ഇങ്ങനെ കളിക്കുന്നത്. ഗുരുവായൂരിലെ മെയിന്‍ സ്റ്റേജ് വലിയ ആളുകള്‍ക്കാണ് കൊടുക്കുന്നത്. വലിയ ആളുകള്‍ ആരാണെന്ന് ചോദിച്ചാല്‍ പറയും സിനിമാ സീരിയല്‍ താരങ്ങളാണെന്ന്. ഇപ്പോള്‍ സീരിയല്‍ നടിയല്ലേ ഇങ്ങനെ കളിച്ചത്.
ഈയിടെ ഒരു വലിയ ക്ഷേത്രത്തില്‍ ഒരു സിനിമാ നടി വന്നു ചെയ്തത് കണ്ടാല്‍ സഹിക്കാന്‍ വയ്യ. ആള്ക്കാര് ഇതൊന്നും കണ്ടു പ്രതികരിക്കുന്നില്ല. ജനം പ്രതികരിക്കണം. ഞാന്‍ പ്രതികരിക്കും. എന്നെ കമന്റ് ബോക്സില്‍ വന്ന് എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല. വലിയ ക്ഷേത്രങ്ങളില്‍ സിനിമാ സീരിയല്‍ താരങ്ങളെ ഒരു അഭിമുഖം വെച്ചിട്ട് കളിക്കാന്‍ അനുവദിക്ക്.
ഞങ്ങള്‍ക്ക് തൊഴുത്തിന്റെ അടുത്തും മൂത്രപ്പുരയ്ക്ക് അടുത്തും സ്റ്റേജ് തരും. നല്ല സ്റ്റേജ് നടികള്‍ക്കു മാത്രം. താരങ്ങള്‍ക്ക് എന്താ കൊമ്പുണ്ടോ. ഞങ്ങളൊക്കെ ചോര നീരാക്കി പഠിച്ചതാണ്. ഇത് അറിയാവുന്നവര്‍ക്കറിയാം. സത്യഭാമയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
എന്നാല്‍ ഈ വിമര്‍ശനത്തിന് പിന്നാലെ ദിവ്യ സത്യഭാമയെ നേരിട്ടു കാണാന്‍ എത്തി. ഇരുവരും കെട്ടിപ്പിടിച്ചു നില്ക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കിട്ടു. 'ഗുരുവായൂരപ്പന്റെ നടയില്‍ ഒരു തവണ കൂടി ദിവ്യ മോഹിനീ വേഷം കിട്ടുമെന്നും ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നുവെന്നും വീണ്ടുമൊരു ഫേസ്ബുക്ക് കുറിപ്പില്‍ കലാമണ്ഡലം സത്യഭാമ കുറിച്ചു. ഇതോടെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഏതെങ്കിലും ഒരു നിലപാടില്‍ ഉറച്ചുനില്ക്കാന് പലരും കമന്റ് ബോക്സിലൂടെ ആവശ്യപ്പെട്ടു. നിങ്ങള്‍ തന്നെയല്ലേ ദിവ്യ മോഹിനിയാട്ടത്തെ അപമാനിച്ചത് എന്നു പറഞ്ഞ് പോസ്റ്റിട്ടത് എന്ന് നിരവധി പേര് ചോദിക്കുന്നുണ്ട്. എന്നാല്‍ ദിവ്യ നിരപരാധിയാണെന്നും അവരെ പഠിപ്പിച്ച സ്ത്രീയാണ് കുറ്റക്കാരി എന്നും കമന്റുകളിലൂടെ സത്യഭാമ മറുപടി നല്‍കുന്നുണ്ട്. വിമര്‍ശനത്തിനുശേഷം ദിവ്യയും ഭര്‍ത്താവ് ക്രിസും തന്നെ വന്നു കണ്ടതായും അവര്‍ വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications