കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കറുകളില്‍ ജിപിഎസ് കര്‍ശനമാക്കും, ഋഷിരാജ് സിംഗ്

  • By Meera Balan
Google Oneindia Malayalam News

തിരുവന്തപുരം: ടാങ്കര്‍ ലോറികള്‍ മലയാളിയ്ക്ക് പേടി സ്വപ്‌നമാവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കണ്ണൂരിലെ ഗ്യാസ് ടാങ്കര്‍ അപകടം മുതല്‍ കേരളത്തെ നടുക്കിയ എത്രയോ ദുന്തരങ്ങള്‍. എന്നാല്‍ ടാങ്കര്‍ ലോറികളെ നിയന്ത്രിയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എല്ലാ ടാങ്കര്‍ ലോറികളിലും ഒരുമാസത്തിനകം ജിപിഎസ് ഘടിപ്പിയ്ക്കണമെന്നതാണ് നിര്‍ദ്ദേശം

മാത്രമല്ല ജിപിഎസ് ഇല്ലാതെ ഒരൊറ്റ ഗ്യാസ് ടാങ്കര്‍ പോലും കേരളത്തിലേയ്ക്ക് കടക്കാന്‍ അനുവദിയ്ക്കില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരെ നിയമിയ്ക്കുന്നതും കര്‍ശനമാക്കും. പലപ്പോളും ടാങ്കര്‍ അപകടങ്ങള്‍ സംഭവിയ്ക്കുന്നത് ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതിനാലാണ്.

Rishiraj Singh

പല ഉടമകളും രണ്ട് ഡ്രൈവര്‍മാരെ നിയമിയ്ക്കാറില്ല. ടാങ്കര്‍ ലോറികളില്‍ ജിപിഎസ് ഘടിപ്പിയ്ക്കുന്ന കാര്യത്തില്‍ ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലാത്ത നിലപാടാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടേത്. ഇതിനായി പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

English summary
GPS should be implemented in all tanker lorries; Rishiraj Sing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X